മാന്നാർ ∙ തനിക്ക് രക്തയോട്ടക്കുറവ്, മകൾക്കു അംഗവൈകല്യം. കുടുംബത്തിന് സ്വന്തമായി കിടപ്പാടവുമില്ല. മാന്നാർ വിഷവർശേരിക്കര കുറ്റിയിൽ സോമന്റെ ഭാര്യ രജനി സോമനാണ് സുമനസുകളിൽ നിന്നു സഹായം തേടുന്നത്. രജനിയുടെ രണ്ടാം പ്രസവം സിസേറിയനായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. ഓപ്പറേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാന്നാർ ∙ തനിക്ക് രക്തയോട്ടക്കുറവ്, മകൾക്കു അംഗവൈകല്യം. കുടുംബത്തിന് സ്വന്തമായി കിടപ്പാടവുമില്ല. മാന്നാർ വിഷവർശേരിക്കര കുറ്റിയിൽ സോമന്റെ ഭാര്യ രജനി സോമനാണ് സുമനസുകളിൽ നിന്നു സഹായം തേടുന്നത്. രജനിയുടെ രണ്ടാം പ്രസവം സിസേറിയനായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. ഓപ്പറേഷൻ തിയേറ്ററിലേക്കു രജനി നടന്നാണ് കയറിയത്, അതു വരെ ശാരീരികമായി യാതൊരു കുഴപ്പവും ഇല്ലായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞു 4–ാം ദിവസം നടക്കാൻ തുടങ്ങിയപ്പോൾ ഇടതു കാലിനു ബലക്കുറവ് അനുഭവപ്പെട്ടു. പരസഹായത്തോടെയേ നടക്കാൻ കഴിഞ്ഞിരുന്നുള്ളു.

എംആർഐ സ്കാൻ ചെയ്തപ്പോൾ കാലിലേക്കുള്ള രക്തയോട്ടം കുറവാണെന്നു കണ്ടെത്തി. 2018 ൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇടതുകാലിലെ ഇടുപ്പിന് ശസ്ത്രക്രിയ നടത്തിയെങ്കിലും ശരിയായ രീതിയിൽ നടക്കാനോ കാൽ മടക്കാനോ നിവർന്നിരിക്കാനോ കഴിയാത്ത അവസ്ഥയാണ്. ചികിത്സകൾക്കായി നല്ലൊരു തുക ചെലവഴിച്ചു. കടം വാങ്ങിയ പണം ഇതു വരെ കൊടുത്തു തീർക്കാൻ കഴിഞ്ഞിട്ടില്ല ഭർത്താവ് ശ്യാംലാൽ സോപാനസംഗീത ഗായകനാണ്. തകിൽ വായനക്കാരനുമാണ്. ക്ഷേത്രങ്ങളിൽ കഴകപ്പണി ചെയ്തും സോപാന ഗായകനായും ജോലി ചെയ്തായിരുന്നു കുടുംബം പുലർത്തിയിരുന്നത്.

ADVERTISEMENT

കോവിഡ് കാരണം എല്ലാ തൊഴിലുകളും നഷ്ടപ്പെട്ടു.ഇപ്പോൾ വല്ലപ്പോഴുമുള്ള കൂലിപ്പണി മാത്രമാണ് കുടുംബത്തിന്റെ ആശ്രയം. സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത ഇവർ സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും വസ്തുവില്ല. വസ്തു വാങ്ങാൻ പണമില്ലാതെ എന്തു ചെയ്യണമെന്നറിയാതെ ജീവിതം തള്ളി നീക്കുകയാണ്. രജനിയുടെ രണ്ടാമത്തെ പ്രസവത്തിലെ മൂന്നര വയസുള്ള മകൾ ശ്രവ്യയ്ക്ക് അംഗവൈകല്യമുണ്ട്. ഇരിക്കാൻ കഴിയില്ല. നിരങ്ങി നീങ്ങിയാണ് സഞ്ചരിക്കുന്നത്. ഫിസിയോതെറപ്പി ചെയ്താൽ മാറ്റം വരുമെന്നു ഡോക്ടർമാർ നിർദേശിച്ചെങ്കിലും പണക്കുറവു കാരണം അതിനു കഴിഞ്ഞില്ല.

കായംകുളത്തെ ഓട്ടിസം സെന്ററിൽ കൊണ്ടു പോയി ചികിത്സിച്ചു ഭേദമാക്കാനാകും. ആഴ്ചയിൽ 5 ദിവസം കായംകുളത്തു പോകേണ്ടതുണ്ട്. എന്നാൽ കോവിഡ് കാരണവും ശ്രവ്യയ്ക്ക് പ്രതിരോധശേഷി കുറവായതിനാലും ബസിൽ കയറി പോകാനും കഴിയില്ല. നടക്കാനും നിവർന്നു നിൽക്കാനും കഴിയില്ലെങ്കിലും ശ്രവ്യ സോപാനസംഗീതം ഭംഗിയായി പാടും. ഈ കൊച്ചു മിടുക്കിയും മാതാവ് രജനിയും കുടുംബവും വാസയോഗ്യമായ വീടിനും ചികിത്സയ്ക്കും സഹായം തേടുന്നു.

ADVERTISEMENT

ബാങ്ക്് അക്കൗണ്ട് വിവരങ്ങൾ

∙ രജനി സോമൻ
∙ സിൻഡിക്കേറ്റ് ബാങ്ക്, മാന്നാർ ശാഖ
∙ അക്കൗണ്ട് നമ്പർ : 41102250004378
∙ IFSC: SYNB0004110