തൊടുപുഴ ∙ സ്പൈനൽ കോഡിനെ ബാധിച്ച അപൂർവ രോഗത്തെ തുടർന്നു കാലുകൾക്ക് തളർച്ച ബാധിച്ച നിർധന യുവാവ് ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. തൊടുപുഴ കോലാനി ചേരിയിൽ താമസിക്കുന്ന കൊമ്പനാപറമ്പിൽ അനിൽ കുമാർ (42) ആണ് ചികിത്സാ സഹായം തേടുന്നത്. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള അനിലിനെ കഴിഞ്ഞ ദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙  സ്പൈനൽ കോഡിനെ ബാധിച്ച അപൂർവ രോഗത്തെ തുടർന്നു കാലുകൾക്ക് തളർച്ച ബാധിച്ച നിർധന യുവാവ് ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. തൊടുപുഴ കോലാനി ചേരിയിൽ താമസിക്കുന്ന കൊമ്പനാപറമ്പിൽ അനിൽ കുമാർ (42) ആണ് ചികിത്സാ സഹായം തേടുന്നത്. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള അനിലിനെ കഴിഞ്ഞ ദിവസം അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഒരു വർഷമായി അനിൽ കുമാറിനു ഇടയ്ക്കിടെ കാലുവേദന വരികയും നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തിരുന്നു. 

ADVERTISEMENT

തുടർന്നു ചികിത്സ തേടിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. രണ്ടാഴ്ച മുൻപു വേദന കൂടിയതിനെത്തുടർന്നു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ വിശദ പരിശോധനയിലാണ് രോഗകാരണം കണ്ടെത്തിയത്. തുടർന്നു അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു മാത്രം 1,80,000 രൂപ ചെലവായി.  നാട്ടുകാരുടെയും മറ്റും സഹായം കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയത്.  മരുന്നിനും തുടർചികിത്സയ്ക്കുമായി വലിയൊരു തുക ഇനിയും വേണ്ടിവരും. അച്ഛൻ രാമചന്ദ്രനും അമ്മ വാസന്തിക്കും ഒപ്പമാണ് അനിൽ കുമാർ കഴിയുന്നത്. 

ADVERTISEMENT

കൂലിപ്പണി ചെയ്താണ് അനിൽ ഉപജീവനം നടത്തിയിരുന്നത്. ഇനി 3 മാസം  വിശ്രമം വേണം. മറ്റു വരുമാനമാർഗമൊന്നും ഇല്ലാത്തതിനാൽ  തുടർ ചികിത്സയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നത് ഈ നിർധന കുടുംബത്തിനു മുന്നിൽ ചോദ്യ ചിഹ്നമാകുകയാണ്. നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. 

ADVERTISEMENT

അനിൽ കുമാറിന്റെ അമ്മ വാസന്തിയുടെ പേരിൽ കാനറ ബാങ്ക് തൊടുപുഴ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ : 0722108035753, ഐഎഫ്എസ്‌സി കോഡ് : സിഎൻആർബി 0000722.