കല്ലറ ∙ കാൻസർ ബാധിച്ച് ഗുരുതര നിലയിലുള്ള വീട്ടമ്മയുടെ ചികിത്സയ്ക്കായി ഒരു സംഘം യുവാക്കൾ ആക്രി പെറുക്കി വിറ്റ് പണം ശേഖരിക്കുന്നു. കല്ലറ കൂട്ടുങ്കൽ വീട്ടിൽ രാജി ഷിജുവിന്റെ ( 40) ചികിത്സാചെലവിനാണ് യുവാക്കളുടെ ഈ ശ്രമം. വിവാഹിതയും മൂന്ന് കുട്ടികളുടെ മാതാവുമാണ് രാജി. തലയ്ക്കും നട്ടെല്ലിനും കാൻസർ ബാധിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്ലറ ∙ കാൻസർ ബാധിച്ച് ഗുരുതര നിലയിലുള്ള വീട്ടമ്മയുടെ ചികിത്സയ്ക്കായി ഒരു സംഘം യുവാക്കൾ ആക്രി പെറുക്കി വിറ്റ് പണം ശേഖരിക്കുന്നു. കല്ലറ കൂട്ടുങ്കൽ വീട്ടിൽ രാജി ഷിജുവിന്റെ ( 40)  ചികിത്സാചെലവിനാണ് യുവാക്കളുടെ ഈ ശ്രമം. വിവാഹിതയും മൂന്ന് കുട്ടികളുടെ മാതാവുമാണ് രാജി.  തലയ്ക്കും നട്ടെല്ലിനും കാൻസർ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണ്. ഒന്നിലധികം ശസ്ത്രക്രിയകളും മറ്റു ചികിത്സകളും നടത്തി.

രാജി ഷിജു.

ADVERTISEMENT

കുടുംബം സാമ്പത്തികഞെരുക്കത്തിലായി. തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം ആർസിസിയിൽ കൊണ്ടു പോകാനാണ് ഡോക്ടർമാരുടെ നിർ‌ദേശം.  ഒരു ശസ്ത്രക്രിയ കൂടി നടത്തണം . ഇതിനുള്ള പണം കണ്ടെത്താൻ  മാർഗമില്ല . ഇതോടെയാണു നാട്ടിലെ യുവാക്കൾ ഒത്തു ചേർന്നത്. വീടുകളിലെ ഉപയോഗ ശൂന്യമായ പാത്രം, ഇരുമ്പ്, അലുമിനിയം, പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയാണ് ശേഖരിക്കുന്നത്. കൂടാതെ 100 രൂപ ചാലഞ്ചും നടത്തി പണം സ്വരൂപിക്കുന്നു. 

ADVERTISEMENT

ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളായ അമൽ സതീശൻ, എ. അഭിനവ്, അഖിൽ രാജേന്ദ്രൻ, അജിത്ത് അശോക്, പി.ഡി. ദീപു, ആഷിത് ഷെറിൻ ബെന്നി, അർജുൻ ലാൽ, ശരത്ത് ചന്ദ്രൻ, കെ.ജി. ഷിബു, എസ്. ശ്രീജിത്ത് എന്നിവരാണ് ആക്രി ശേഖരണത്തിന് നേതൃത്വം നൽകുന്നത്. പണം സ്വരൂപിക്കാനായി രാജിയുടെ മാതാവ് രാജമ്മ സുകുമാരന്റെ പേരിൽ കല്ലറ എസ്ബിഐ ബാങ്കിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ – 67101553283. IFSC കോ‍ഡ് – SBIN 0070423.