കോവിഡ് ന്യുമോണിയ ബാധിച്ച് കൊച്ചി റിനെ മെഡിസിറ്റിയിൽ കഴിയുന്ന ഭർത്താവ് ബിജു ജോസിന്റെ(36)യും പിതാവിന്റെയും ജീവൻ രക്ഷിക്കാൻ സഹായം തേടി ഭാര്യ കൃപ. ഇവർക്കൊപ്പം അമ്മയും ആശുപത്രിയിലാണ്. ആരോഗ്യപ്രശ്നങ്ങൾ ഏറെയുള്ള അമ്മയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ ഭർത്താവും അച്ഛനും വെന്റിലേറ്ററിലാണ്. അച്ഛന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് ന്യുമോണിയ ബാധിച്ച് കൊച്ചി റിനെ മെഡിസിറ്റിയിൽ കഴിയുന്ന ഭർത്താവ് ബിജു ജോസിന്റെ(36)യും പിതാവിന്റെയും ജീവൻ രക്ഷിക്കാൻ സഹായം തേടി ഭാര്യ കൃപ. ഇവർക്കൊപ്പം അമ്മയും ആശുപത്രിയിലാണ്. ആരോഗ്യപ്രശ്നങ്ങൾ ഏറെയുള്ള അമ്മയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ ഭർത്താവും അച്ഛനും വെന്റിലേറ്ററിലാണ്. അച്ഛന് ട്രമാറ്റിക് ബ്രെയിൻ ഇഞ്ച്വറിയെത്തുടർന്ന് ക്രെയ്നോട്ടമി സർജറി കഴിഞ്ഞിരുന്നു. പാർക്കിൻസൺസ് ബാധിതനുമാണ്. ഉണ്ടായിരുന്ന വസ്തുവകകൾ വിറ്റാണ് അച്ഛന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയത്. 

ബിസിനസ് നടത്തിയിരുന്ന ബിജുവിനാകട്ടെ കോവിഡ് വന്നതോടെ അതെല്ലാം അവസാനിപ്പിക്കേണ്ട സ്ഥിതിയുമായി. മുംബൈയിൽ പുതിയൊരു ജോലി കണ്ടെത്തി പോയപ്പോഴാണ് ഭാര്യ രോഗബാധിതയായി ആശുപത്രിയിലാകുന്നത്. ഇതറിഞ്ഞ് ബിജു നാട്ടിലേക്ക് എത്തുകയായിരുന്നു. ഭാര്യയെ സന്ദർശിക്കാൻ ആശുപത്രിയിൽ പോയവഴിയാണ് കോവിഡ് പിടിപെടുന്നത്.

ADVERTISEMENT

ആശുപത്രിയിൽ അഡ്മിറ്റായിരുന്ന കൃപ ഒഴികെ വീട്ടിലുള്ള എല്ലാവർക്കും കോവിഡ് പിടിപെട്ടു നില വഷളായി. ഇതോടെ രണ്ടു വയസ്സുള്ള കു‍ഞ്ഞിനെ നോക്കാനായി കൃപ ആശുപത്രിയിൽ നിന്നു ഡിസ്ചാർജു വാങ്ങി വീട്ടിലെത്തുകയായിരുന്നു. 

അച്ഛന്റെ ചികിത്സയ്ക്കുതന്നെ 47 ലക്ഷത്തോവം രൂപ ചെലവായി. കൃപയുടെ ജോലിയും നഷ്ടമായി. പുതിയ ജോലിയുടെ ട്രെയിനിങ്ങ് നടക്കുന്നതിനിടയിലാണ് ബിജു ഈ അവസ്ഥയിലുമായത്. ആശുപത്രിയിൽ കഴിയുന്ന അച്ഛന്റെയും അമ്മയുടെയും ഭർത്താവിന്റെയും ജീവൻ രക്ഷിക്കാൻ മറ്റു മാർഗങ്ങളില്ലാതെയാണ് ഇപ്പോൾ കൃപ സുമനസുകളുടെ സഹായം തേടുന്നത്.    

ADVERTISEMENT

Bank details

AC Name: Krupa Mathew

ADVERTISEMENT

AC No: 5912000100022145

Bank: Punjab National bank

Branch: Kakkanad

IFSC: PUNB0591200

Contact no: 8197733503