സുജാതയുടെയും ഷാജിയുടെയും കുഞ്ഞുങ്ങളുടെയും ആഹ്ളാദകരമായ കുടുംബജീവിതം രോഗദുരിതങ്ങളുടെയും കടബാധ്യതയുടെയും നടുക്കടലിലായിട്ട് ഏഴ് വർഷമാകുന്നു. കാൻസർ എന്ന മാരകരോഗത്തിന്റെ രൂപത്തിലാണ് വിധി ഇവരെ വേട്ടയാടുന്നത്. എറണാകുളം ജില്ലയിലെ മുവാറ്റുപുഴയ്ക്കടുത്ത് ഊരമന ചാക്കപ്പറമ്പിൽ ഷാജി ലോറി ഡ്രൈവറായായിരുന്നു. ഭാര്യ സുജാത (46) പെട്രോൾ പമ്പിൽ ജീവനക്കാരിയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുജാതയുടെയും ഷാജിയുടെയും കുഞ്ഞുങ്ങളുടെയും ആഹ്ളാദകരമായ കുടുംബജീവിതം രോഗദുരിതങ്ങളുടെയും കടബാധ്യതയുടെയും നടുക്കടലിലായിട്ട് ഏഴ് വർഷമാകുന്നു. കാൻസർ എന്ന മാരകരോഗത്തിന്റെ രൂപത്തിലാണ് വിധി ഇവരെ വേട്ടയാടുന്നത്. എറണാകുളം ജില്ലയിലെ മുവാറ്റുപുഴയ്ക്കടുത്ത് ഊരമന ചാക്കപ്പറമ്പിൽ ഷാജി ലോറി ഡ്രൈവറായായിരുന്നു. ഭാര്യ സുജാത (46) പെട്രോൾ പമ്പിൽ ജീവനക്കാരിയും. രാപ്പകലില്ലാതെ അധ്വാനിച്ച് ഷാജിയും സുജാതയും രണ്ട് പെൺകുട്ടികളും അടങ്ങുന്ന കുടുംബം പട്ടിണികൂടാതെ കഴിഞ്ഞുപോകുന്നതിനിടയിലാണ് 2014 ൽ സുജാത രോഗബാധിതയായത്. സ്തനാർബുദം കണ്ടുപിടിച്ചയുടൻ എറണാകുളം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയും തുടർചികിത്സയും നടത്തി. തീവ്രവേദനയുടെ ഒരു വർഷത്തിനു ശേഷം വീണ്ടും ജീവിതം തളിരിടാൻ തുടങ്ങി.

ജോലിക്കു പോകാവുന്ന വിധം സുജാത ആരോഗ്യം വീണ്ടെടുത്തു. സർക്കാരിന്റെയും നാട്ടുകാരുടെയും സഹായങ്ങൾ കൊണ്ട് കടബാധ്യതകൾ തീർത്ത് കരകയറി വരുന്നതിനിടയിൽ 2016 ൽ രോഗം വീണ്ടും സുജാതയെ വീഴ്ത്തി. രണ്ടാമത്തെ സ്തനവും ശസ്ത്രക്രിയയിലൂടെ നീക്കേണ്ടിവന്നു.തുടർചികിത്സയ്ക്കായി ആശുപത്രിവാസം മാസങ്ങൾ നീണ്ടപ്പോൾ, സുജാതയെ പരിചരിക്കുന്നതിന് ഷാജിക്കു ജോലി ഉപേക്ഷിക്കേണ്ടിവന്നു. കുഞ്ഞുങ്ങളെ നാട്ടി‍ൽ ബന്ധുക്കളെ ഏൽപ്പിച്ചാണ് അന്ന് എറണാകുളത്തു ചികിത്സ തുടർന്നത്. എങ്കിലും രോഗമുക്തയായെന്ന ആശ്വാസത്തോടെ അവർ തിരികെവന്നു. ജീവിതം വീണ്ടും സ്വച്ഛമായി മുന്നോട്ടുനീങ്ങുമെന്നു തോന്നിയ ഘട്ടത്തിലാണ്, മുവാറ്റുപുഴയാറിന്റെ കരയിലുള്ള ഇവരുടെ കൊച്ചുവീട്  2018 ലെ മഹാപ്രളയത്തിൽ തകർന്നുനിലംപൊത്തിയത്.

ADVERTISEMENT

സുജാതയുടെ ചികിത്സാരേഖകൾ അടക്കം വിലപ്പെട്ടതെല്ലാം പുഴയെടുത്തു. ആകെ നാലു സെന്റ് ഭൂമി മാത്രം സ്വന്തമായുള്ള ഈ പട്ടികജാതി കുടുംബത്തിന് പക്ഷേ, അന്നും സുമനസ്സുകൾ സഹായഹസ്തം നീട്ടി. വിധിയുടെ രാക്ഷസരൂപം ഇപ്പോൾ വീണ്ടും ഇവരുടെ മുന്നിൽ തെളിയുന്നു. സുജാതയുടെ മറ്റ്  അവയവങ്ങളിലേക്കും കാൻസർ പടർന്നിരിക്കുകയാണ്. ലക്ഷങ്ങൾ ചെലവുവരുന്ന ചികിത്സയ്ക്ക് എന്തുവഴി എന്നാലോചിച്ച് ഷാജിയും   മക്കളും പകച്ചുനിൽക്കുന്നു. കാരുണ്യപദ്ധതി നിലച്ചതോടെ സർക്കാരിന്റെ ഒരു ചികിത്സാസഹായവും ഈ നിരാലംബ കുടുംബത്തിനു   ലഭിക്കുന്നില്ല. പതിനായിരങ്ങൾ വിലവരുന്ന കുത്തിവയ്പു മരുന്നുകളും ഗുളികകളും പുറത്തുനിന്നു വാങ്ങുകയല്ലാതെ വേറെ വഴിയില്ല.

സുജാതയ്ക്ക് കോവിഡ് പിടിപെട്ടാൽ കൂടുതൽ അപകടമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകിയതിനെത്തുടർന്ന്, ഇടയ്ക്കിടെ കിട്ടാറുള്ള കൂലിപ്പണിക്കുപോലും പോകാനാവാത്ത സ്ഥിതിയിലാണ് ഷാജി. സുജാതയും ഷാജിയും മക്കളും കാത്തിരിക്കുകയാണ്. നല്ല മനസ്സുള്ളവർ കനിയുമെന്ന പ്രതീക്ഷയോടെ. രോഗം മാറി ജീവിതത്തിലേക്കു മടങ്ങിവരാമെന്ന് അവർ സ്വപ്നം കാണുന്നു. സഹായത്തിന് സന്നദ്ധരായി നാട്ടുകാരും ഒപ്പമുണ്ട്. സുജാതയുടെ ചികിത്സയ്ക്ക് ഉദാരമതികളുടെ സഹായം സ്വീകരിക്കാൻ യൂണിയൻ ബാങ്ക് ഊരമന ശാഖയിൽ സുജാതയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ– 458402120000030 ഐഎഫ്എസ്‌സി കോഡ്–UBIN0545848. ഫോൺ (ഷാജി)-09544974559.