തൃശൂർ∙ 2 വയസ്സേയുള്ളു അനാമികയ്ക്ക്. 2 ശസ്ത്രക്രിയ കഴിഞ്ഞു. ഇനി മൂന്നെണ്ണം കൂടി വേണം. ജനിച്ചതു മുതൽ വേദന മാത്രമാണു കൂട്ട്. ആ വേദനയ്ക്കൊപ്പം ഓടുകയാണ് അച്ഛനുമമ്മയും. കൈകാലുകളിൽ ഒട്ടിച്ചേർന്ന വിരലുകളുമായാണ് അനാമിക ജനിച്ചത്. ഇതിനു ചികിത്സ നടത്തുമ്പോഴാണ് തലയിൽ അമിത വളർച്ചയുള്ള എല്ല് വേദനിപ്പിച്ചത്. ഇതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ 2 വയസ്സേയുള്ളു അനാമികയ്ക്ക്. 2 ശസ്ത്രക്രിയ കഴിഞ്ഞു. ഇനി മൂന്നെണ്ണം കൂടി വേണം. ജനിച്ചതു മുതൽ വേദന മാത്രമാണു കൂട്ട്. ആ വേദനയ്ക്കൊപ്പം ഓടുകയാണ് അച്ഛനുമമ്മയും. കൈകാലുകളിൽ ഒട്ടിച്ചേർന്ന വിരലുകളുമായാണ് അനാമിക ജനിച്ചത്. ഇതിനു ചികിത്സ നടത്തുമ്പോഴാണ് തലയിൽ അമിത വളർച്ചയുള്ള എല്ല് വേദനിപ്പിച്ചത്. ഇതു ശസ്ത്രക്രിയ ചെയ്തു നീക്കി. വിരലുകൾ വേർപെടുത്തുന്നതിന്റെ ആദ്യ ശസ്ത്രക്രിയയും കഴിഞ്ഞു. ഇനി മൂന്നെണ്ണം ബാക്കി.

എല്ലാം താങ്ങാവുന്നതിലധികം വേദനിപ്പിക്കുന്നത്. കുഴിഞ്ഞ കണ്ണുകളോടെയാണ് അനാമിക പിറന്നത്. അടാട്ട് കാട്ടിൽപറമ്പിൽ ജോസിന്റെയും പ്രസന്നയുടെയും മകളാണ് അനാമിക. ഇതുവരെയുള്ള ശസ്ത്രക്രിയയ്ക്ക് ചെലവായത് 10 ലക്ഷം രൂപ. ഇനിയും അത്രത്തോളം തുക വേണം. കുഞ്ഞിന്റെ വേദനയും മറ്റുമുള്ള അസ്വസ്ഥതകൾക്കിടയിലും പണം കണ്ടെത്താൻ നെട്ടോട്ടമോടുകയാണ് മാതാപിതാക്കൾ.

ADVERTISEMENT

പപ്പട വിൽപന നടത്തുന്ന വാനിലെ ഡ്രൈവർ ആയിരുന്നു ജോസ്. ഇപ്പോൾ ജോലിക്കു പോകാനാകുന്നില്ല. വാടകവീട്ടിലാണ് താമസം. ആറുമാസം പ്രായമുള്ളപ്പോൾ ചെയ്യേണ്ട ശസ്ത്രക്രിയയാണ് പണമില്ലാത്തതിനാൽ 2 വയസ്സുവരെ നീണ്ടത്. വാർഡ് അംഗം ആനി വർഗീസിന്റെ നേതൃത്വത്തിൽ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക് ഒളരിക്കര ശാഖയിൽ അമ്മ പ്രസന്ന ജോസിന്റെ പേരിൽ അക്കൗണ്ട് തുറന്നു.

∙ അക്കൗണ്ട് നമ്പർ: 0649053000005472
∙ IFSC Code: SIBL0000649
∙ GPay: 9400864022