കോട്ടയം ∙ രണ്ട് ആഴ്ച മുൻപ് വരെ കുമരകം എസ്എൻ കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായ അലൻ മാത്യു ബാബു (20) ക്ലാസിനെ ചുറുചുറുക്കുള്ള വിദ്യാർഥിയായിരുന്നു. എന്നാൽ പെട്ടന്നാണു ഛർദിയും തളർച്ചയും നേരിട്ടത്. വിദഗ്ധ പരിശോധനയിൽ രണ്ട് വൃക്കകളും തകരാറിലായി അതീവ ഗുരുതരമാണ് അലന്റെ ആരോഗ്യ നിലയെന്നു ഡോക്ടർമാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ രണ്ട് ആഴ്ച മുൻപ് വരെ കുമരകം എസ്എൻ കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായ അലൻ മാത്യു ബാബു (20) ക്ലാസിനെ ചുറുചുറുക്കുള്ള വിദ്യാർഥിയായിരുന്നു. എന്നാൽ പെട്ടന്നാണു ഛർദിയും തളർച്ചയും നേരിട്ടത്. വിദഗ്ധ പരിശോധനയിൽ രണ്ട് വൃക്കകളും തകരാറിലായി അതീവ ഗുരുതരമാണ് അലന്റെ ആരോഗ്യ നിലയെന്നു ഡോക്ടർമാർ കണ്ടെത്തി. ഇനിയും അലനു മുന്നോട്ട് ജീവിക്കണമെങ്കിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അല്ലാതെ മറ്റ് മാർഗമില്ലെന്നു ഡോക്ടർമാർ വിധി എഴുതിയതോടെ അലന്റെ നിർധന കുടുംബം കടുത്ത പ്രതിസന്ധിയിലാണ്.

പനച്ചിക്കാട് കുന്നേൽ ബാബു പി. ഐസക്കിന്റെയും ഏലിയാമ്മയുടെയും (കുഞ്ഞൂഞ്ഞമ്മ)  മൂന്ന് മക്കളിൽ ഇളയ മകനാണ് അലൻ. കുമരകം എസ്എൻ കോളജിലാണ് പഠിക്കുന്നത്. രണ്ടാഴ്ച മുൻപ് പെട്ടന്നു പതിവില്ലാതെ ഓക്കാനവും ഛർദിയും ഉണ്ടായി. ഉടൻ മാങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയ ശേഷം മരുന്നു നൽകി മടക്കി അയച്ചു. പിറ്റേന്ന് കോളജിൽ വച്ച് 2 തവണ തളർച്ച അനുഭവപ്പെട്ടു. വീണ്ടും മാങ്ങാനത്തെ ആശുപത്രിയിലും മെഡിക്കൽ കോളജിലും നടത്തിയ പരിശോധനയിൽ അലന്റെ രണ്ട് വൃക്കകളും തകരാറിലായി എന്ന് കണ്ടെത്തി. വൃക്ക മാറ്റി വയ്ക്കാതെ മുന്നോട്ടു ജീവിക്കാൻ കഴിയില്ലെന്ന് കണ്ടെത്തിയതോടെ അമൃത ആശുപത്രിയിൽ വൃക്കമാറ്റ  ശസ്ത്രക്രിയകൾക്കു ഒരുക്കത്തിലാണ് ഈ കുടുംബം. 

ADVERTISEMENT

മൂത്ത സഹോദരി ചിഞ്ചു വൃക്ക ദാനം ചെയ്യാൻ തയാറാണ്. വൃക്കമാറ്റ ശസ്ത്രക്രിയക്കുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്. എന്നാൽ ഇതിനുള്ള പണം കണ്ടെത്താൻ നിർധന കുടുംബമായ ഇവർക്ക് കഴിയുന്നില്ല. പനച്ചിക്കാട് പഞ്ചായത്ത് ജീവൻ രക്ഷാ സമിതിയുടെ ആഭിമുഖ്യത്തിൽ ശേഖരിച്ച് ചികിത്സാസഹായ നിധിയിൽ നിന്നും 10 ലക്ഷം രൂപ ശസ്ത്രക്രിയകൾക്കു നൽകാമെന്ന് അവർ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ തുടർന്നുള്ള ചികിത്സകൾക്കും മരുന്നിനും ആവശ്യമായ പണം ഈ കുടുംബം കണ്ടെത്തണം. ഇതിനുള്ള സാഹചര്യം ഈ കുടുംബത്തിനില്ല. പിതാവ് ബാബു കൂലിവേല ചെയ്തും ഏലിയാമ്മ വീട്ടു വേല ചെയ്തുമാണ് ഈ കുടുംബം മുന്നോട്ടുപോകുന്നത്. ശസ്ത്രക്രിയകൾക്കു ശേഷം മരുന്നുകൾക്കും തുടർ ചികിത്സകൾക്കും 10 ലക്ഷം രൂപയോളം ആവശ്യമാണ്. സുമനസ്സുകളുടെ സഹായം കൊണ്ടുമാത്രമാണ് ഈ കുടുംബത്തിനു ചികിത്സകൾ നടത്താൻ കഴിയും.

ബാങ്ക് അക്കൗണ്ട്.

ADVERTISEMENT

ഏലിയാമ്മ ബാബു (അലന്റെ അമ്മ).

കാനറാ ബാങ്ക്, പരുത്തുംപാറ ബ്രാഞ്ച്.

ADVERTISEMENT

അക്കൗണ്ട് നമ്പർ: 4216119000493.

ഐഎഫ്എസ് കോഡ്: CNRB0004216,

ഗൂഗിൾ പേ : 6238283398

ഫോൺ: 9961673783 (സഹോദൻ സഞ്ജു ബാബു)

8089673783 ഏലിയാമ്മ (അമ്മ)