കൊട്ടാരക്കര∙ ജീവിതവും ഒരു രോഗവുമായുള്ള ദൂരം വളരെ ചെറുതാണെന്നും എപ്പോൾ വേണമെങ്കിലും നമ്മളെ തേടി ഏത് മാരകരോഗവുമെത്താമെന്ന് തിരിച്ചറിയുമ്പോൾ മനുഷ്യൻ കൂടുതൽ മനുഷ്യനാകാൻ ശ്രമിക്കുന്നത്. ഒരു രോഗം വീടിന്റെ പടി കയറി വന്നാൽ ജീവിതത്തിൽ സമ്പാദിച്ചതെല്ലാം നഷ്ടപ്പെടുമെന്നു മാത്രമല്ല കുടുംബമാകെ കടത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര∙ ജീവിതവും ഒരു രോഗവുമായുള്ള ദൂരം വളരെ ചെറുതാണെന്നും എപ്പോൾ വേണമെങ്കിലും നമ്മളെ തേടി ഏത് മാരകരോഗവുമെത്താമെന്ന് തിരിച്ചറിയുമ്പോൾ മനുഷ്യൻ കൂടുതൽ മനുഷ്യനാകാൻ ശ്രമിക്കുന്നത്. ഒരു രോഗം വീടിന്റെ പടി കയറി വന്നാൽ  ജീവിതത്തിൽ സമ്പാദിച്ചതെല്ലാം നഷ്ടപ്പെടുമെന്നു മാത്രമല്ല കുടുംബമാകെ  കടത്തിൽ മുങ്ങുന്നതുമാണ് പതിവ് കാഴ്ച.. 

ADVERTISEMENT

ഉമ്മന്നൂർ പനയറ തലയഴികത്തുവീട്ടിൽ ജയകൃഷ്ണൻ (40)നാണ് കാൻസർ രോഗത്തിന്റെ പിടിയിൽ കിടക്കയിലായപ്പോൾ ഒരു കുടുംബമാകെ പെരുവഴിയിലായി. ഗുരുതരമായ കാൻസർ രോഗത്തോടൊപ്പം ഹൃദയതകരാറും കൂടി കണ്ടെത്തിയതോടെ കൂലിപ്പണിക്കാരനായ ജയകൃഷ്ണന്റെ ജീവിതമാകെ മാറിമറിഞ്ഞു. 

കോൺക്രീറ്റ് തട്ട്പണിക്കു പോയി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലായിരുന്ന ഉമ്മന്നൂർ പനയറ തലയഴികത്തുവീട്ടിൽ ജയകൃഷ്ണൻ . നാലുമാസം മുൻപാണ് ജയകൃഷ്ണനെ ക്യാൻസർ രോഗം സ്ഥിരീകരിക്കുന്നത്. ആഹാരം കഴിക്കാനുള്ള പ്രയാസമാണ് ആദ്യം അനുഭവപ്പെട്ടത്. തുടർന്ന് തിരുവനന്തപുരം റീജിയണൽ കാൻസർ സെൻട്രൽ നടത്തിയ പരിശോധനയിൽ ജയകൃഷ്ണന്റെ തൊണ്ടയിലും, നാവിലും രോഗം പടരുന്നതായി കണ്ടെത്തി.

ADVERTISEMENT

അതിവേഗം രോഗം ശരീരത്തെ കാർന്നുതിന്നുന്നതിനിടയിലാണ് മനസ്സാന്നിധ്യം കൂടി തളർത്തികൊണ്ട് ഹൃദ്രോഗം കൂടി സ്ഥിരീകരിച്ചത്. രണ്ട് രോഗത്തിനും ശസ്ത്രക്രിയ ഡോക്ടർമാർ നിർദ്ദേശിക്കുന്നെങ്കിലും ക്യാൻസർരോഗത്തിനുള്ള ശസ്ത്രക്രിയ അടിയന്തരമായി നടത്തേണ്ടതുണ്ട്. നാവു ഭൂരിഭാഗവും മുറിച്ചു മാറ്റുകയാണ് നിർദ്ദേശിച്ചിട്ടുള്ള ശസ്ത്രക്രിയ. ഇതിന്റെ ചികിത്സയ്ക്കായി വലിയൊരു തുക കണ്ടെത്തേണ്ടതുണ്ട്. പരിശോധനകൾക്കും മറ്റുമായി ആശുപത്രിയിലേക്ക് പോകുന്നതിന് ബസ്കൂലി പോലും കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന് ഭാരിച്ചതുക എങ്ങനെ കണ്ടെത്തും എന്നോർത്തു ആവലാതിപെടുന്നു. ഈ ബുദ്ധിമുട്ടുകൾക്ക് ഒപ്പം തന്നെ കിടപ്പു രോഗിയായ അമ്മയുടെ കാര്യങ്ങൾക്കും ഒപ്പം നിൽക്കേണ്ടത് ജയകൃഷ്ണന്റെ ഭാര്യയായ അമ്പിളിയാണ്. നാട്ടുകാരുടെയും ചില സംഘടനകളുടെയും കനിവിലാണ് ഈ കുടുംബം ഇപ്പോൾ മുന്നോട്ടുപോകുന്നത്.

വീട് എന്ന സ്വപ്നത്തിനായി ജയകൃഷ്ണൻ തന്റെയും ഭാര്യയുടെയും പേരിൽ രണ്ടു ബാങ്കുകളിൽ നിന്നുമായി എടുത്തിട്ടുള്ള ചെറിയ ലോണുകളും തിരിച്ചടയ്ക്കാൻ കഴിയാതെ നടപടികൾ നേരിടുകയാണ്. അതിനിടയിലാണ് എട്ടും പത്തും വയസ്സ്മാത്രമുള്ള കുട്ടികൾ അടങ്ങുന്ന കുടുംബത്തിന്റെ ദുരവസ്ഥ നൊമ്പരമാകുന്നത്. 

ADVERTISEMENT

ഇവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് നമ്പർ : 040922010000007

IFSC code UBIN0904091

Union Bank Ummannoor

ഫോൺ– 9947531915