കോട്ടയം ∙ 5 വർഷം മുൻപ് നടത്തിയ വൃക്ക മാറ്റിവയ്ക്കൽ പരാജയപ്പെട്ടതോടെ നീണ്ടൂർ, ഓണംതുരുത്ത്, കോതാട്ടുതടത്തിൽ കെ.സി. അജിത (36) ഇനിയും മുന്നോട്ടു ജീവിക്കണമെങ്കിൽ‍ വീണ്ടും വൃക്കമാറ്റിവയ്ക്കണമെന്നു ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്. ആദ്യ വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടക്കാൻ നാട്ടുകാരുടെ സഹായം കൂടാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ 5 വർഷം മുൻപ് നടത്തിയ വൃക്ക മാറ്റിവയ്ക്കൽ പരാജയപ്പെട്ടതോടെ നീണ്ടൂർ, ഓണംതുരുത്ത്,
കോതാട്ടുതടത്തിൽ കെ.സി. അജിത (36) ഇനിയും മുന്നോട്ടു ജീവിക്കണമെങ്കിൽ‍ വീണ്ടും വൃക്കമാറ്റിവയ്ക്കണമെന്നു ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്. ആദ്യ വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടക്കാൻ നാട്ടുകാരുടെ സഹായം കൂടാതെ ആകെയുള്ള 5 സെന്റ് സ്ഥലം പണയം വച്ചത് ഇപ്പോൾ ജപ്തിയുടെ വക്കിലാണ്.

ഈ ഘട്ടത്തിൽ ആണ് അജിതയുടെ ജീവൻ രക്ഷിക്കാൻ വൃക്കമാറ്റ ശസ്ത്രക്രിയ വേണമെന്ന് നിർദേശിച്ചിരിക്കുന്നത്. ഇതിന് ആവശ്യമായ പണം എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ കണ്ണീരോടെ ദിവസങ്ങൾ തള്ളി നീക്കുകയാണ് ഭർത്താവ് സന്തോഷ്. 10 വർഷം മുൻപാണ് അജിതയ്ക്ക് വൃക്കരോഗം കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം മേധാവിയായിരുന്ന ഡോ.
 കെ.പി. ജയകുമാറിന്റെ നേതൃത്വത്തിലാണ് ചികിത്സകൾ നടത്തിയത്. 2017 ൽ അജിതയുടെ അമ്മ ദാനം
ചെയ്ത ഒരു വൃക്ക സ്വീകരിച്ചെങ്കിലും സന്തോഷം ഏറെ നാൾ നീണ്ടുനിന്നില്ല.

ADVERTISEMENT

10 ലക്ഷത്തോളം രൂപ ഈ സമയത്ത് ചെലവായി. സ്വീകരിച്ച വൃക്കയും തകരാറിലായതോടെ വീണ്ടും വൃക്കമാറ്റി വയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. കഡാവർ വഴി വൃക്ക ലഭിക്കുന്നതിനു സർക്കാരിന്റെ മൃതസഞ്ജീവിനി പോർട്ടലിൽ റജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ് ഈ കുടുംബം. ആഴ്ചയിൽ 3 ദിവസമാണ് ഇപ്പോൾ ഡയാലിസിസ് ചെയ്യേണ്ടത്.ഭർത്താവ് സന്തോഷിന് കൂലിപ്പണിയാണ്. കൂലി പണി മുടങ്ങിയാൽ കുടുംബം പട്ടിണിയിലാകും. സന്തോഷിന്റെ തൊഴിൽ മുടക്കിയാണ് അജിതയുമായി ജനറൽ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നത്.

വിലാസം.
അജിത കെ.സി.
കോതാട്ടുതടത്തിൽ.
ഓണംതുരുത്ത്.
നീണ്ടൂർ.
ഫോൺ: 8921393275

ബാങ്ക് അക്കൗണ്ട്.
എസ്ബിഐ നീണ്ടൂർ ശാഖ.
അക്കൗണ്ട് ഉടമ: അജിതാ കെ.സി.
അക്കൗണ്ട് നമ്പർ: 36993766830.
ഐഎഫ്എസ് കോഡ്: SBIN 0070119.