കോട്ടയം ∙ ശരീരത്തിലെ പേശികളുടെ ബലം ക്ഷയിക്കുന്ന അപൂർവ്വ രോഗത്തിനടിപ്പെട്ട സഹോദരങ്ങൾ സുമനസ്സുകളുടെ സഹായം തേടുന്നു. കുഴിമറ്റം ഏഴുമായിൽ ജിജോ ഏബ്രഹാമിന്റെ മക്കളായ രൂപനും റോഹനുമാണ് നാലു വർഷത്തിലേറെയായി മൈറ്റോക്കോണ്ട്രിയൽ സൈറ്റോപ്പതി എന്ന രോഗത്താൽ പ്രയാസമനുഭവിക്കുന്നത്. മസിലുകൾ ക്ഷയിക്കുന്നതിനോടൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ശരീരത്തിലെ പേശികളുടെ ബലം ക്ഷയിക്കുന്ന അപൂർവ്വ രോഗത്തിനടിപ്പെട്ട സഹോദരങ്ങൾ സുമനസ്സുകളുടെ സഹായം തേടുന്നു. കുഴിമറ്റം ഏഴുമായിൽ ജിജോ ഏബ്രഹാമിന്റെ മക്കളായ രൂപനും റോഹനുമാണ് നാലു വർഷത്തിലേറെയായി മൈറ്റോക്കോണ്ട്രിയൽ സൈറ്റോപ്പതി എന്ന രോഗത്താൽ പ്രയാസമനുഭവിക്കുന്നത്. മസിലുകൾ ക്ഷയിക്കുന്നതിനോടൊപ്പം രോഗപ്രതിരോധ ശേഷിയും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

ഇതുകൊണ്ടുതന്നെ ചിങ്ങവനം എൻഎസ്എസ് സദനം ഹയർ സെക്കൻഡറി വിദ്യാർഥികളായ ഇരുവർക്കും സ്കൂളിൽ പോകാൻ സാധിക്കുന്നില്ല. അണുബാധ ഏൽക്കാതിരിക്കാനാണ് ഇത്. മാസവും രണ്ടു പേരുടെയും ചികിത്സ്ക്കായി 1.50000 ലക്ഷത്തോളം രൂപ വേണ്ടിവരുന്നുണ്ട്. എല്ലാ മാസവും 45000 രൂപ വിലവരുന്ന ഐബിഐജി കുത്തിവയ്പ്പും രണ്ടു മാസം കൂടുമ്പോൾ മസിലുകൾക്ക് 35000 രൂപ വിലയുള്ള കുത്തിവയ്പ്പും എടുക്കണം. കൂടാതെ മരുന്നുകളും വേണം.

ADVERTISEMENT

നിലവിൽ 18 ലക്ഷത്തിലധികം തുക ഈ കുടുംബത്തിന് ചിലവായിട്ടുണ്ട്. തമിഴ്നാട് വെല്ലൂർ സിഎംസി ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളജ്, ശ്രീചിത്തിരത്തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി എന്നിവിടങ്ങവിലാണ് ചികിത്സ നടത്തുന്നത്. മൂന്ന് മാസം കൂടുമ്പോൾ വെല്ലൂരിലും എല്ലാ മാസവും ശ്രീചിത്തിരയിലും മെഡിക്കൽ കോളജിലും പരിശോധനകൾക്കായി കടന്നുപോകേണ്ടതുണ്ട്.

വണ്ടിപ്പണിക്ക് പോയ്കൊണ്ടിരുന്ന ജിജോ മക്കളെ ചികിത്സയ്ക്കായി കൊണ്ടുപോകേണ്ടതിനാൽ നിലവിൽ ജോലിക്ക് പോകുന്നില്ല. അഞ്ച് വർഷത്തോളം മുടക്കമില്ലാതെ ഐബിഐജി കുത്തിവയ്പ്പ് എടുത്തില്ലെങ്കിൽ കുട്ടികൾ തളർന്നുപോകാനുള്ള സാധ്യത ഉണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.

ADVERTISEMENT

ശ്രീചിത്തിരത്തിരയിലെ കൺസൽട്ടന്റ് ന്യൂറോജളജിസ്റ്റ് ആഷിഷ് വിജയരാഘവൻ, മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം പ്രഫ.ഡോ. എസ്.ശ്രീനാഥ്, വെല്ലൂർ സിഎംസി ആശുപത്രി പീഡിയാട്രിക് ന്യൂറോളജി വിഭാഗം പ്രഫ. ഡോ. വൈ.സംഗീത എന്നിവരാണ് ഇവരെ ചികിത്സിക്കുന്നത്. ചികിത്സയുടെ ആവശ്യങ്ങൾക്കായി കാനറ ബാങ്ക് പരുത്തുംപാറ ശാഖയിലുള്ള അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു.

അക്കൗണ്ട് നമ്പർ: 4216119001520

ADVERTISEMENT

ഐഎഫ്എസി: CNRB0004216

ഗൂഗിൾ പേ: 7902450701