കവിയൂർ ∙ പത്താംക്ലാസിൽ മികച്ച ജയം. പ്ലസ് വണ്ണിൽ ഉയർന്ന മാർക്ക്. പക്ഷേ, പ്ലസ്ടുവിന്റെ ക്ലാസുകൾ പകുതി പിന്നിട്ടപ്പോഴേക്കും സൂര്യ സജിയുടെ ബോധം മറഞ്ഞു തുടങ്ങി. ആരെയും തിരിച്ചറിയാത്ത അവസ്ഥ. ആന്റിബോഡിയുമായി ബന്ധപ്പെട്ട അപൂർവ രോഗത്തോട് ആശുപത്രി കിടക്കയിൽ കിടന്ന് ഈ പതിനെട്ടുകാരി പൊരുതുമ്പോൾ മങ്ങലേറ്റത് ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കവിയൂർ ∙ പത്താംക്ലാസിൽ മികച്ച ജയം. പ്ലസ് വണ്ണിൽ ഉയർന്ന മാർക്ക്. പക്ഷേ, പ്ലസ്ടുവിന്റെ ക്ലാസുകൾ പകുതി പിന്നിട്ടപ്പോഴേക്കും സൂര്യ സജിയുടെ ബോധം മറഞ്ഞു തുടങ്ങി. ആരെയും തിരിച്ചറിയാത്ത അവസ്ഥ. ആന്റിബോഡിയുമായി ബന്ധപ്പെട്ട അപൂർവ രോഗത്തോട് ആശുപത്രി കിടക്കയിൽ കിടന്ന് ഈ പതിനെട്ടുകാരി പൊരുതുമ്പോൾ മങ്ങലേറ്റത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾക്കു കൂടിയാണ്.

കവിയൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനിയാണ് സൂര്യ. സ്‌കൂളിൽ സജീവമായിരുന്ന സൂര്യയ്ക്ക് രണ്ടു മാസം മുൻപ് പെട്ടെന്നാണ് രോഗം പിടിപെട്ടത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സൂര്യയെ തുടർന്ന് വൈക്കത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ കൊച്ചി അമൃത ആശുപത്രിയിലെ ചികിത്സയിലാണ്.

ADVERTISEMENT

സൂര്യയുടെ മാതാപിതാക്കളായ കവിയൂർ ആഞ്ഞിലിത്താനം പടിഞ്ഞാറ്റുശേരി കാക്കനാട്ടിൽ സജികുമാറും ബിന്ദുവും കൂലിപ്പണിക്കാരാണ്. ഉണ്ടായിരുന്നത് മുഴുവൻ ചെലവാക്കിയും കടംവാങ്ങിയുമാണ് ഇവർ മകളുടെ ചികിത്സ നടത്തിയത്. പ്ലാസ്മാ മാറ്റം ഉൾപ്പെടെ ചെലവ് കൂടിയ ചികിത്സയാണ് ഇപ്പോൾ നടക്കുന്നത്. ദിവസം ഒരു ലക്ഷത്തിലേറെ രൂപ ചെലവാകുന്നുണ്ട്. മുന്നോട്ടുള്ള ചികിത്സയ്ക്ക് കുടുംബത്തിന്റെ കൈയിൽ ഒരു രൂപ പോലുമില്ല. എന്തു ചെയ്യണമെന്നറിയാതെ നിസ്സസഹായാവസ്ഥയിലാണ് മാതാപിതാക്കൾ. സുമനസ്സുകളുടെ സഹായമുണ്ടെങ്കിൽ മാത്രമേ ജീവിതത്തിലേക്ക് സൂര്യയ്ക്ക് തിരിച്ചുവരാനാകൂ.

സഹായം തേടി കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ,11ാം വാർഡംഗം അനിതാ സജി എന്നിവരുടെ നേതൃത്വത്തിൽ സൂര്യയുടെ അമ്മ പി.ആർ.ബിന്ദുവിന്റെ പേരിൽ എസ്ബിഐ കവിയൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 67217063638. ഐഎഫ്എസ് കോഡ്: SBIN0070462. ഗൂഗിൾ പേ: 7025508978. ഫോൺ: 9747077542