കൊല്ലം ∙ കേരളപുരം വടക്കതിൽ വീട്ടിൽ ശ്യാം കുമാറിന് (32) ജീവൻ നിലനിർത്താൻ‍ വീണ്ടും വൃക്ക മാറ്റി വയ്ക്കണം. അച്ഛൻ നൽകിയ വൃക്ക, ശരീരം നിരസിക്കുകയും പിന്നീട് മൃതസഞ്ജീവനി മുഖേന ലഭിച്ച വൃക്കയിലൂടെ 8 വർഷം കടന്നു പോവുകയും ചെയ്തെങ്കിലും ഇപ്പോൾ മൂന്നാമത് തവണയാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ കേരളപുരം വടക്കതിൽ വീട്ടിൽ ശ്യാം കുമാറിന് (32) ജീവൻ നിലനിർത്താൻ‍ വീണ്ടും വൃക്ക മാറ്റി വയ്ക്കണം. അച്ഛൻ നൽകിയ വൃക്ക, ശരീരം നിരസിക്കുകയും പിന്നീട് മൃതസഞ്ജീവനി മുഖേന ലഭിച്ച വൃക്കയിലൂടെ 8 വർഷം കടന്നു പോവുകയും ചെയ്തെങ്കിലും ഇപ്പോൾ മൂന്നാമത് തവണയാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരുന്നത്.

ഇപ്പോൾ സഹോദരി വൃക്ക നൽകാൻ തയാറായെങ്കിലും ഗുരുതര രോഗം കണ്ടെത്തിയതോടെ വലിയൊരു പ്രതിസന്ധി കൂടി ഈ കുടുംബം നേരിടുകയാണ്.2011ൽ ആയിരുന്നു ആദ്യ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. അച്ഛൻ എൻ.ശങ്കരൻ കുട്ടിയാണ് വൃക്ക നൽകിയത്. ശ്യാമിന്റെ ശരീരം അതു സ്വീകരിക്കാതായതോടെ ശസ്ത്രക്രിയ പരാജയപ്പെട്ടു.

ADVERTISEMENT

3 വർഷം കഴിഞ്ഞപ്പോൾ രണ്ടാമത്തെ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച ആളുടെ വൃക്കയാണ്, മൃതസഞ്ജീവനി പദ്ധതിയിലൂടെ അന്നു ലഭിച്ചത്. ആ വൃക്കയ്ക്ക് 5 വർഷമാണ് അന്ന് ആയുസ്സ് പറഞ്ഞത്. ഇപ്പോൾ 8 വർഷമായി. ശ്യാമിന്റെ 2 വൃക്കകളും ഇപ്പോൾ തകരാറിലാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് നടത്തേണ്ടി വരുന്നു. ഉടൻ വൃക്ക മാറ്റി വയ്ക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

സഹോദരി ശാരി ശങ്കർ വൃക്ക നൽകാൻ തയാറായെങ്കിലും തൈറോയ്ഡ് മാരകമായ അവസ്ഥയിലേക്ക് മാറി. 2 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നീണ്ടകാലത്തെ ചികിത്സയും കാരണം വലിയ സാമ്പത്തിക ബാധ്യതയിലാണ് കുടുംബം. മാതാവ് ലതയ്ക്ക് പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങൾ.

ADVERTISEMENT

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 25 ലക്ഷം രൂപ ചെലവാകും. കൊല്ലത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാൻ ആയ ശ്യാമിന്റെ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. ചികിത്സയ്ക്ക് നന്മ വറ്റാത്ത മനസ്സുള്ളവർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.ശ്യാമിന്റെ പേരിൽ ഫെഡറൽ ബാങ്ക് കൊല്ലം ബ്രാഞ്ചിൽ അക്കൗണ്ട് ഉണ്ട്. നമ്പർ: 10190100324927.IFSC:FDRL0001019. ഫോൺ: 9946946587.