മാഹീൻ കിടപ്പിലായി: ഇനി പ്രതീക്ഷ കരുണയുടെ കരങ്ങളിൽ

ഈരാറ്റുപേട്ട∙ ഓർക്കാപ്പുറത്ത് കടുത്ത അസുഖത്തിന്റെ പിടിയിലമർന്നു ജീവിതം ദുരിതക്കയത്തിലായ അനുഭവത്തിന്റെ ഉടമയാണ് അരുവിത്തുറ കൊച്ചുവീട്ടിൽ കെ.എം. മാഹീൻ (31). ഇടുപ്പെല്ലിനു തേയ്മാനം സംഭവിക്കുന്ന അസുഖമാണ് മാഹീന്. കിടക്കയിൽ എഴുന്നേൽക്കാൻ പറ്റാത്ത വിധം അസുഖം കൂടി. കൂലിപ്പണി ചെ യ്താണ് മാഹീൻ കുടുംബം പുലർത്തിയിരുന്നത്. 2009 ൽ ഇടുപ്പെല്ലിനു വേദനയുമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്നു ഓപ്പ റേഷൻ നടത്തി.

അതു കഴിഞ്ഞ് മരുന്നുകളുടെ ബലത്തിൽ അല്പം ആശ്വസം കിട്ടി. ചെറിയതോതിൽ ജോലിക്കും പോയിത്തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ അപ്രതീക്ഷിതമായി കാര്യങ്ങൾ തകിടം മറിഞ്ഞു. വീണ്ടും അസുഖം മൂർച്ഛിച്ചു. എന്നാൽ മെഡിക്കൽ കോളജിൽ ഓപ്പറേഷൻ ചെയ്യാൻ പറ്റുന്ന അവസ്ഥയല്ല ഇ പ്പോഴുള്ളത്. ആരോഗ്യസ്ഥിതിയും പതിന്മടങ്ങ് മോശമായി.

സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയാൽ കൊള്ളാമെന്നു ആഗ്രഹമുണ്ട്. അതിനു വലിയ ചെല വാണ്. പരമാവധി ആൾക്കാരോടെല്ലാം പണ കടം വാങ്ങി യാണ് ഇതുവരെയുള്ള മരുന്നുകൾക്കു ചെലവഴിച്ചത്. ഇനി സന്മനസുള്ളവരുടെ സാമ്പത്തിക സഹായം ഉണ്ടെങ്കിൽ മാത്രമേ ചികിത്സ മുന്നോട്ടു കൊണ്ടു പോകാ ൻ കഴിയു. മാഹീൻ തിരികെ സാധാരണ ജീവിതത്തിലേക്ക് എത്തുമെന്ന വലിയ പ്രതീക്ഷയിലാണ് ഭാര്യയും എട്ടുവയസുള്ള കുട്ടിയും. കളിയും ചിരിയുമായി ഓടി നടന്നിരുന്ന കുട്ടിയുടെ മുഖത്ത് ഇപ്പോൾ സദാസമയവും വിഷമമാണ്.

ഇവരുടെ ജീവിതത്തിനു താങ്ങാവാ ൻ കരുണയുടെ കരങ്ങൾ ഒളിഞ്ഞരിപ്പുണ്ടെന്നാണു കു ടുംബത്തിന്റെ പ്രതീക്ഷ. നിത്യേനയുള്ള പ്രാർഥനയിൽ അവർക്കു ഇതുമാത്രമാണ് പറയാനുള്ളത്. സമീപ ഭാവിയിൽ അവർ അതു പ്രതീക്ഷിക്കുന്നു. സഹായം പ്ര തീക്ഷിച്ച് ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട.്

മേൽവിലാസം:

കെ.എം. മാഹീൻ,

കൊച്ചുവീട്ടിൽ,

അരുവിത്തുറ,

ഈരാറ്റുപേട്ട.

പിൻകോഡ്: 686121.

ഫോൺ നമ്പർ: 9847024731.

ബാങ്ക് വിവരങ്ങൾ: അക്കൗണ്ട് നമ്പർ: 33277066494.

എസ്ബിഐ. ശാഖ: ഈരാറ്റുപേട്ട.

ഐഎഫ്സി കോ‍ഡ്: എസ്ബിഐഎൻ 0008613.