അർബുദം - ചികിത്സാ സഹായം തേടി വിദ്യാർഥി

തൊടുപുഴ ∙ അർബുദ രോഗം പിടിപെട്ട് ചികിത്സയിൽ കഴിയുന്ന വിദ്യാർഥി വിദഗ്ധ ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നു. പൈങ്ങോട്ടൂർ കുളപ്പുറം നെല്ലിക്കാതോട്ടത്തിൽ ഷാജി സ്കറിയായുടെ മകൻ ടോണി ഷാജി(15)യാണ് ചികിത്സാ സഹായം തേടുന്നത്. ഒരു വർഷം മുമ്പ് ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ടോണിക്ക് പനിയും മറ്റുമായി ചികിത്സ ആരംഭിച്ചത്. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പിന്നീട് കോലഞ്ചേരി, കോട്ടയം എന്നീ മെഡിക്കൽ കോളജുകളിൽ ചികിത്സ തേടി.

ഇപ്പോൾ തൊടുപുഴ താലൂക്ക് ആശുപത്രിയിലാണ് കഴിയുന്നത്. വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്ത് ആർസിസിയിൽ പോകാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതുവരെ ചികിത്സക്കായി വലിയൊരു തുക വേണ്ടി വന്നു. ഇനിയും കൂടുതൽ ചികിത്സക്ക് പണം കണ്ടെത്താനാവാതെ വലയുകയാണ് കൂലിപണിക്കരനായ ഷാജി.

ഭാര്യയും ടോണിയെകൂടാതെ രണ്ട് മക്കളുമുള്ള ഇവർക്ക് അഞ്ച് സെന്റ് സ്ഥലം മാത്രമാണുള്ളത്. ഉദാരമതികളിൽ നിന്നും സഹായം തേടുകയാണ് ഈ നിർധന കുടുംബം. പോത്താനിക്കാട് എസ്ബിഎ ശാഖയിൽ ടോണിയുടേയും ഷാജിയുടേയും പേരിൽ ജോയിന്റ് അക്കൗണ്ട് ഉണ്ട്. നമ്പർ–32215199719. എഎഫ്എസ് സി കോഡ്– എസ്ബിഎഎൻ 0008663. വിലാസം: ഷാജി സ്കറിയ നെല്ലിക്കാതോട്ടത്തിൽ കടവൂർ പിഒ, പൈങ്ങോട്ടൂർ. ഫോൺ: 9744980532.