ഏപ്രിൽ ഫൂൾ ദിനം കഴിഞ്ഞുപോയി. പക്ഷേ, ഫൂളാകാനുള്ള അവസരങ്ങൾ ഇനിയും കിടക്കുകയാണ്! ഏപ്രിൽ ഒന്നിലെ പല ഫൂളാക്കൽ സന്ദേശങ്ങളും ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ കറങ്ങിനടക്കുന്നുണ്ട്. പലതും പലരും വിശ്വസിക്കുകയും ചെയ്യുന്നു. ഈ ഏപ്രിൽ ഒന്നിന് ‘ഹിറ്റായ’ ചില ഫൂളാക്കൽ സമൂഹമാധ്യമ പരസ്യങ്ങളും അറിയിപ്പുകളുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏപ്രിൽ ഫൂൾ ദിനം കഴിഞ്ഞുപോയി. പക്ഷേ, ഫൂളാകാനുള്ള അവസരങ്ങൾ ഇനിയും കിടക്കുകയാണ്! ഏപ്രിൽ ഒന്നിലെ പല ഫൂളാക്കൽ സന്ദേശങ്ങളും ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ കറങ്ങിനടക്കുന്നുണ്ട്. പലതും പലരും വിശ്വസിക്കുകയും ചെയ്യുന്നു. ഈ ഏപ്രിൽ ഒന്നിന് ‘ഹിറ്റായ’ ചില ഫൂളാക്കൽ സമൂഹമാധ്യമ പരസ്യങ്ങളും അറിയിപ്പുകളുമാണ് താഴെ. 

ബോൾ ഡോഗ് 

ADVERTISEMENT

ടെന്നിസിൽ ഏറ്റവും പ്രമുഖമായ 4 ടൂർണമെന്റുകളിലൊന്നാണ് യുഎസ് ഓപ്പൺ. ഏപ്രിൽ ഒന്നിന് യുഎസ് ഓപ്പൺ അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഒരറിയിപ്പു പോസ്റ്റു ചെയ്തു. ടെന്നിസ് കോർട്ടിൽ ബോൾ പെറുക്കാൻ ഇനി മുതൽ നായ്ക്കുട്ടികളെയും അനുവദിക്കുന്നു എന്നായിരുന്നു അറിയിപ്പ്. പന്തിനു പിന്നാലെ ഓടുന്ന ഒരു നായ്ക്കുട്ടിയുടെ ചിത്രം സഹിതമായിരുന്നു പോസ്റ്റ്.

കലങ്ങിയില്ലേ?

പ്രമുഖ ബീയർ കമ്പനിയുടെ ഒരു വിഡിയോ മിക്കവാറും എല്ലാവരുടെയും ഫോണിൽ കിട്ടിയിട്ടുണ്ടാകും ഇതിനകം. അവർ പുറത്തിറക്കുന്ന പുതിയ ഇൻസ്റ്റന്റ് ബീയർ പൊടിയുടേതാണു പരസ്യം. പാക്കറ്റ് പൊട്ടിക്കുക, വെള്ളത്തിൽ കലക്കുക, നുരനുരയുന്ന ബീയർ റെഡി എന്നാണു പരസ്യം. കണ്ടവരിൽ പലരും സംഗതി വിശ്വസിക്കുകയും ആവേശപൂർവം ഫോർവേഡ് ചെയ്യുകയും ചെയ്തു.  

ശങ്ക തീരില്ല

ADVERTISEMENT

പ്രമുഖ ഓൺലൈൻ ടാക്സി സർവീസ് കമ്പനിയുടെ പരസ്യമാണ് ഇത്തവണ ഏപ്രിൽ ഫൂൾ ദിനത്തിൽ ഏറ്റവും ഹിറ്റായത്. അവരുടെ പുതിയ സേവനം – സഞ്ചരിക്കുന്ന ശുചിമുറി – ഇതാ വരുന്നു എന്നായിരുന്നു പരസ്യവിഡിയോ. ശങ്ക തോന്നിയാൽ അപ്പോൾ, മൊബൈൽ ആപ്പിൽ ക്ലിക്ക് ചെയ്താൽ മതി, പ്രത്യേക വാഹനത്തിൽ മൂത്രപ്പുര പറന്നെത്തും. പരസ്യം കണ്ടാൽ ഒരു സംശയവും തോന്നില്ല. വിഡിയോ ഇപ്പോഴും കറങ്ങിത്തിരിയുന്നുണ്ട്.  

കാപ്പി എടുക്കട്ടേ?

വളരെ പ്രശസ്തമായ കാപ്പിക്കട ശൃംഖല ഒന്നാം തീയതി അവരുടെ പുതിയ കൺസെപ്റ്റ് സ്റ്റോർ അവതരിപ്പിച്ചു: ‘നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തിനുവേണ്ടി – പപ്പിബക്സ്.’ നായ്ക്കുട്ടികൾക്കായുള്ള കാപ്പിക്കട! 

അവർ മുഖാമുഖം! 

ADVERTISEMENT

പ്രമുഖ മാധ്യമപ്രവർത്തകനായ രാജ്ദീപ് സർദേശായിയുടെ ഒന്നാം തീയതിയിലെ ഒരു ട്വീറ്റ്  ഇന്ത്യയിൽ വൻ തരംഗമായി. ഏപ്രിൽ 9ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുഖാമുഖ സംവാദം നടത്തുമെന്നും എല്ലാ ടിവി ചാനലുകളും ഇതു തൽസമയം സംപ്രേഷണം ചെയ്യുമെന്നുമായിരുന്നു ട്വീറ്റ്. കണ്ടവരും കേട്ടവരും അന്തംവിട്ടുവെന്നു പറഞ്ഞാൽ മതിയല്ലോ! ചില ഓൺലൈൻ മാധ്യമങ്ങൾ ഇതു വാർത്തയാക്കുക പോലും ചെയ്തു! 

തിളങ്ങും ബർഗർ

ഇരുട്ടത്തിരുന്നു ഭക്ഷണം കഴിക്കുന്നത് ഒരു പ്രശ്നമാണോ? ജനപ്രിയ ബർഗർ ബ്രാൻഡ് അതിനു പരിഹാരം കണ്ടെത്തിയിരിക്കുന്നു. രാത്രിയിൽ തിളങ്ങുന്ന ഫ്ലൂറസന്റ് ബർഗർ! ഏപ്രിൽ ഒന്നിനായിരുന്നു അവരുടെ പ്രഖ്യാപനവും സമൂഹമാധ്യമ പരസ്യവും.

ഇവയൊക്കെ വ്യാജവാർത്തയോ ആളുകളെ കബളിപ്പിക്കാനോ ചെയ്യുന്നതല്ല. ഏപ്രിൾ ഫൂൾ ദിനത്തിലെ തമാശക്കളി മാത്രമാണ്. നമ്മൾ ഇവയുടെ യാഥാർഥ്യം തിരിച്ചറിയണമെന്നു മാത്രം.

വാട്സാപ്പിൽ വ്യാജവാർത്ത പരിശോധിക്കാം

വ്യാജവാർത്തകളുടെ ഏറ്റവും വലിയ പങ്കുവയ്ക്കൽ പ്ലാറ്റ്ഫോമായി മാറിക്കൊണ്ടിരിക്കുന്ന വാട്സാപ്, അതിനെ നേരിടാൻ പുതിയ മാർഗം അവതരിപ്പിച്ചിരിക്കുന്നു. ഒരു വാ‍ർത്തയെക്കുറിച്ചോ ഫോർവേഡിനെക്കുറിച്ചോ സംശയമുണ്ടെങ്കിൽ വാട്സാപ്പിന്റെ ചെക് പോയിന്റ് ടിപ് ലൈൻ നമ്പറിലേക്ക് അത് അയച്ചുകൊടുക്കാം. നമ്പർ ഇതാണ് – 96430 00888. നിജസ്ഥിതി എന്താണെന്ന് അവർ അന്വേഷിച്ചു കണ്ടെത്തി മറുപടി തരും. മലയാളത്തിലും സേവനം ലഭ്യമാണ്. കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ ഈ സേവനം നിലവിൽവന്നത്.