അമിട്ടുണ്ടാക്കുന്നതിനൊരു കയ്യളവുണ്ട്. മരുന്നു കൂടിയാൽ കുഴിയിലിരുന്നു പൊട്ടും. കുറഞ്ഞാൽ ആകാശത്തേക്കുയരുമ്പോൾ വഴിയിൽ പൊട്ടും. കുഴിയിലെ മരുന്നും മുകളിലേക്കു പോകുമ്പോൾ കത്തുന്ന തിരിയുടെ നീളവും കിറുകൃത്യമായാലേ നെഞ്ചിലാനന്ദം വിരിയിച്ചുകൊണ്ടു മാനത്തു പൊട്ടൂ. പൊട്ടിക്കേണ്ട ഉയരത്തിൽ അമിട്ടു പൊട്ടിക്കുന്ന

അമിട്ടുണ്ടാക്കുന്നതിനൊരു കയ്യളവുണ്ട്. മരുന്നു കൂടിയാൽ കുഴിയിലിരുന്നു പൊട്ടും. കുറഞ്ഞാൽ ആകാശത്തേക്കുയരുമ്പോൾ വഴിയിൽ പൊട്ടും. കുഴിയിലെ മരുന്നും മുകളിലേക്കു പോകുമ്പോൾ കത്തുന്ന തിരിയുടെ നീളവും കിറുകൃത്യമായാലേ നെഞ്ചിലാനന്ദം വിരിയിച്ചുകൊണ്ടു മാനത്തു പൊട്ടൂ. പൊട്ടിക്കേണ്ട ഉയരത്തിൽ അമിട്ടു പൊട്ടിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിട്ടുണ്ടാക്കുന്നതിനൊരു കയ്യളവുണ്ട്. മരുന്നു കൂടിയാൽ കുഴിയിലിരുന്നു പൊട്ടും. കുറഞ്ഞാൽ ആകാശത്തേക്കുയരുമ്പോൾ വഴിയിൽ പൊട്ടും. കുഴിയിലെ മരുന്നും മുകളിലേക്കു പോകുമ്പോൾ കത്തുന്ന തിരിയുടെ നീളവും കിറുകൃത്യമായാലേ നെഞ്ചിലാനന്ദം വിരിയിച്ചുകൊണ്ടു മാനത്തു പൊട്ടൂ. പൊട്ടിക്കേണ്ട ഉയരത്തിൽ അമിട്ടു പൊട്ടിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിട്ടുണ്ടാക്കുന്നതിനൊരു കയ്യളവുണ്ട്. മരുന്നു കൂടിയാൽ കുഴിയിലിരുന്നു പൊട്ടും. കുറഞ്ഞാൽ ആകാശത്തേക്കുയരുമ്പോൾ വഴിയിൽ പൊട്ടും. കുഴിയിലെ മരുന്നും മുകളിലേക്കു പോകുമ്പോൾ കത്തുന്ന തിരിയുടെ നീളവും കിറുകൃത്യമായാലേ നെഞ്ചിലാനന്ദം വിരിയിച്ചുകൊണ്ടു മാനത്തു പൊട്ടൂ. പൊട്ടിക്കേണ്ട ഉയരത്തിൽ അമിട്ടു പൊട്ടിക്കുന്ന ഇതേ കയ്യളവാണ് തിരഞ്ഞെടുപ്പിലും തൃശൂരിലെ വോട്ടർമാർ കാണിക്കാറുള്ളത്. എത്ര വലിയ കൊമ്പനായാലും അവർ മനസ്സുവച്ചാൽ, പൊട്ടിക്കേണ്ട സമയത്തു പൊട്ടിക്കേണ്ട സ്ഥലത്തു പൊട്ടിക്കും. 

മുണ്ടശ്ശേരിയും ലീഡറും തോറ്റ മണ്ഡലം

ADVERTISEMENT

നൂൽനൂറ്റു ജീവിച്ചിരുന്ന സാധാരണ കോൺഗ്രസ് നേതാവ് സി.ആർ.ഇയ്യുണ്ണിക്കു വോട്ട് ചെയ്തു തൃശൂരുകാർ പണ്ഡിതരാജനായ ജോസഫ് മുണ്ടശ്ശേരിയെ തോൽപിച്ചിട്ടുണ്ട്. തൃശൂരിന്റെ ചങ്കാണെന്നു കരുതിയിരുന്ന കെ. കരുണാകരനെ, വി.വി.രാഘവനു വോട്ട് ചെയ്തു തോൽപിച്ചിട്ടുണ്ട്. കെ.കരുണാകരന്റെ തോറ്റ മുഖം പിറ്റേ ദിവസത്തെ പത്രത്തിൽ കണ്ടപ്പോൾ തൃശൂരുകാർ പറഞ്ഞു– ‘‘ലീഡർ ഇത്രയും പാവാണ്ന്ന് അറിഞ്ഞിരുന്നെങ്കിൽ രാഘവേട്ടനു കുത്തില്ലായിരുന്നു’’– അമിട്ടിനു തീ കൊളുത്തുമ്പോഴും മനസ്സിൽ കരുണയുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ മകൻ കെ. മുരളീധരനെയും തോൽപിച്ചു. അതു വേറെ കാര്യം. 

16 തിരഞ്ഞെടുപ്പുകളിൽ 10 തവണ സിപിഐയെ വിജയിപ്പിച്ചു. 6 തവണ കോൺഗ്രസിനെയും. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിന്റെ ആദ്യ കേന്ദ്ര കമ്മിറ്റി നടന്ന സ്ഥലമാണിത്. ഇഎംഎസും ഹർകിഷൻസിങ് സുർജിത്തും വി.എസ്.അച്യുതാനന്ദനും പങ്കെടുത്ത കമ്മിറ്റി. പക്ഷേ, 1971ലും ’77ലും സിപിഐയുമായി നേർക്കുനേർ മത്സരിച്ചപ്പോൾ സിപിഎം തോറ്റു. സിപിഐയുടെ തറവാടാണിതെന്നു പറയാം. കെ.കെ.വാരിയരും (അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി) സി.ജനാർദനനും കെ.എ.രാജനും വി.വി. രാഘവനും രണ്ടുതവണ വീതം ജയിച്ചു; 2004ൽ സി. കെ.ചന്ദ്രപ്പനും കഴിഞ്ഞതവണ സി. എൻ.ജയദേവനും. 

പലതവണ ഈ തറവാട് പണയത്തിലായി എന്നതും സത്യം. വിരുന്നുവന്ന കോൺഗ്രസുകാരായ പി.സി.ചാക്കോയെയും എ.സി.ജോസിനെയും തൃശൂർ ദേശീയബോധത്തോടെ ജയിപ്പിച്ചിട്ടുണ്ട്. 

മാറിമറിയാം, എങ്ങനെയും

ADVERTISEMENT

പി.സി.ചാക്കോ (കോൺഗ്രസ്) 2009ൽ ജയിച്ചത് 25,151 വോട്ടിനാണ്. ജയദേവൻ 2014ൽ ജയിച്ചതു 38,227 വോട്ടിനും. എങ്ങനെ വേണമെങ്കിലും മാറിമറിയാവുന്ന മനസ്സ്. എംഎൽഎയും എഐഎസ്എഫ് ദേശീയ നേതാവും ലോക ജനാധിപത്യ ഫെഡറേഷൻ വൈസ് പ്രസിഡന്റുമായിരുന്ന രാജാജി മാത്യു തോമസാണ് എൽഡിഎഫ് സ്ഥാനാർഥി. 

മുൻ എംഎൽഎയും കോൺഗ്രസിന്റെ പുതുതലമുറ നേതാവുമായ ടി.എൻ.പ്രതാപൻ യുഡിഎഫ് സ്ഥാനാർഥിയും. എൻഡിഎ ആകട്ടെ, ആദ്യ ഘട്ടത്തിലെ തിരിമറിയലിനു ശേഷം പ്രഖ്യാപിച്ച തുഷാർ വെള്ളാപ്പള്ളിയെ വയനാട്ടിലേക്ക് അയച്ചശേഷം സിനിമാ സ്റ്റൈൽ ‘മാസ് എൻട്രി’ക്കു വഴിതുറന്നു. സുരേഷ് ഗോപി സ്ലോമോഷനിൽ താമരയും കയ്യിൽപിടിച്ചു കടന്നുവന്നു. 

എംഎൽഎമാരായിരുന്ന രാജാജിയും പ്രതാപനും ഇതുവരെ ചീത്തപ്പേരു കേൾപ്പിച്ചിട്ടില്ല. ഇല്ലായ്മകളിൽനിന്നു വളർന്ന് സംഘടനയുടെ എല്ലാ പടവുകളും കയറിവന്നവർ. രണ്ടുപേരും സമൂഹമാധ്യമങ്ങളുടെ ലൈക്കും ഷെയറും തണലുമില്ലാതെ രാഷ്ട്രീയപ്രവർത്തനത്തിന്റെ ചൂടിൽ വളർന്നവരാണ്. 

പൊരുതി വന്നവർ, ജനകീയർ

ADVERTISEMENT

കഴിഞ്ഞ ലോക്‌സഭയിൽ സിപിഐയുടെ ഏക സീറ്റായിരുന്നു ഇത്. അതുകൊണ്ടുതന്നെ, താഴത്തുവച്ചാൽ ഉറുമ്പരിക്കും തലയിൽവച്ചാൽ പേനരിക്കും എന്നു പറയുന്നതുപോലെയാണ് രാജാജി മാത്യു തോമസിനെ ഇവിടെ മത്സരിപ്പിക്കുന്നത്. 

ദാരിദ്ര്യത്തിന്റെ കയ്പ് ഏറെ അനുഭവിച്ചുവളർന്ന നേതാവാണ് മത്സ്യത്തൊഴിലാളിയായ ടി. എൻ.പ്രതാപൻ. സ്കൂളിൽ കെഎസ്‌യു ക്ലാസ് ലീഡറിൽ തുടങ്ങി പഞ്ചായത്ത് അംഗവും എംഎൽഎയുമായി പടിപടിയായുള്ള വളർച്ച. ഒരു തവണപോലും കെട്ടിയിറക്കാൻ അണിയറയിൽ ആരുമുണ്ടായിരുന്നില്ല. എന്നാൽ, ദേശീയ മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ അധ്യക്ഷനായിരിക്കെ, പ്രതാപനെ തനിക്കുവേണമെന്നു രാഹുൽ ഗാന്ധി തന്നെ പറഞ്ഞു. 

സുരേഷ് ഗോപിക്കു പല മുഖങ്ങളുണ്ട്. സ്ക്രീനുകളിൽ തീകോരിയിട്ട താരം, കാരുണ്യത്തിന്റെ നിറഞ്ഞ കണ്ണുമായി റിയാലിറ്റി ഷോകളിൽ നിറഞ്ഞയാൾ, ഒടുവിൽ രാഷ്ട്രീയത്തിലെ താരമുഖമായി. ഇതിനൊക്കെയപ്പുറം, ഏതു പ്രതിസന്ധിയിലും തുണയായി എത്തുന്ന സുഹൃത്തായി സുരേഷിനെ അറിയാവുന്നവരും ഏറെ. അദ്ദേഹം വരുമ്പോഴേക്കും തൃശൂരിൽ മുണ്ടുമുറുക്കിയുടുത്തു നിൽക്കുന്നത് ഇത്തരക്കാരാണ്. സുരേഷിന്റെ നേട്ടവും അതുതന്നെ. 

പൂരമല്ലേ, കത്തിക്കയറും

രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ പ്രശ്നങ്ങൾ ഇത്തവണയും തിരഞ്ഞടുപ്പിൽ പ്രതിഫലിക്കുമെന്നുറപ്പാണ്. ഇത്രയേറെ പൂരങ്ങളും ഉത്സവങ്ങളും നടക്കുന്ന മണ്ഡലം വേറെ കാണില്ല. അതുകൊണ്ടുതന്നെ ശബരിമലയും ചർച്ചാവിഷയമാകും; പ്രത്യേകിച്ചും ഇതു പൂരക്കാലമായതിനാൽ. വടക്കുന്നാഥ ക്ഷേത്രഭരണം സിഐടിയുവിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തു സിപിഎം ലോക്കൽ സെക്രട്ടറിയെ ഏൽപിച്ചതുപോലുള്ള പ്രശ്നങ്ങളും അടിയൊഴുക്കുണ്ടാക്കിയേക്കും.