ഇന്നേക്ക് അഞ്ചാംദിവസം കേരളം പോളിങ് ബൂത്തിലേക്കു നീങ്ങും. പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിധിയെഴുത്തിനു കേരളം തയാറായിക്കഴിഞ്ഞു. സംസ്ഥാനം എങ്ങോട്ടേക്കാണു നീങ്ങുന്നതെന്നതിന്റെ സൂചനകൾ പൊതുവിൽ പ്രകടമാണ്. ഒഴുക്കിനൊപ്പം നീന്തുന്നതിന്റെ ആശ്വാസം യുഡിഎഫ് നുകരുകയും ഒഴുക്കിനെതിരെ നീന്തുന്നതിന്റെ ആയാസം

ഇന്നേക്ക് അഞ്ചാംദിവസം കേരളം പോളിങ് ബൂത്തിലേക്കു നീങ്ങും. പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിധിയെഴുത്തിനു കേരളം തയാറായിക്കഴിഞ്ഞു. സംസ്ഥാനം എങ്ങോട്ടേക്കാണു നീങ്ങുന്നതെന്നതിന്റെ സൂചനകൾ പൊതുവിൽ പ്രകടമാണ്. ഒഴുക്കിനൊപ്പം നീന്തുന്നതിന്റെ ആശ്വാസം യുഡിഎഫ് നുകരുകയും ഒഴുക്കിനെതിരെ നീന്തുന്നതിന്റെ ആയാസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നേക്ക് അഞ്ചാംദിവസം കേരളം പോളിങ് ബൂത്തിലേക്കു നീങ്ങും. പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിധിയെഴുത്തിനു കേരളം തയാറായിക്കഴിഞ്ഞു. സംസ്ഥാനം എങ്ങോട്ടേക്കാണു നീങ്ങുന്നതെന്നതിന്റെ സൂചനകൾ പൊതുവിൽ പ്രകടമാണ്. ഒഴുക്കിനൊപ്പം നീന്തുന്നതിന്റെ ആശ്വാസം യുഡിഎഫ് നുകരുകയും ഒഴുക്കിനെതിരെ നീന്തുന്നതിന്റെ ആയാസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നേക്ക് അഞ്ചാംദിവസം കേരളം പോളിങ് ബൂത്തിലേക്കു നീങ്ങും. പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിധിയെഴുത്തിനു കേരളം തയാറായിക്കഴിഞ്ഞു. സംസ്ഥാനം എങ്ങോട്ടേക്കാണു നീങ്ങുന്നതെന്നതിന്റെ സൂചനകൾ പൊതുവിൽ പ്രകടമാണ്. ഒഴുക്കിനൊപ്പം നീന്തുന്നതിന്റെ ആശ്വാസം യുഡിഎഫ് നുകരുകയും ഒഴുക്കിനെതിരെ നീന്തുന്നതിന്റെ ആയാസം എൽഡിഎഫ് നേരിടുകയും ചെയ്യുന്നു. ചിറകെട്ടി ഒഴുക്കിനെ വഴിതിരിച്ചുവിടാൻ എവിടെയെങ്കിലും കഴിയുമോയെന്നു നോക്കുന്നു എൻഡിഎ.

അഭിനവ കേരള മോഡൽ

ADVERTISEMENT

രാജ്യത്താകെയുള്ള രാഷ്ട്രീയസാഹചര്യങ്ങൾ പരിശോധിച്ചാൽ വ്യത്യസ്തവും കൗതുകമുയർത്തുന്നതുമായ സ്ഥിതിയാണു കേരളത്തിലേത്. ഇവിടെ ബിജെപി മുഖ്യപ്രതിപക്ഷം പോലുമല്ല. അവരുടെ ദേശീയ അധ്യക്ഷനായ അമിത് ഷാ ലക്ഷ്യമായി അവതരിപ്പിക്കുന്നതുതന്നെ ഇരുപതിൽ 5 സീറ്റാണ്. ലക്ഷ്യത്തെക്കാളുപരി അത് അദ്ദേഹത്തിന്റെ സ്വപ്നമായി കാണാനാണ് അണികളും ആഗ്രഹിക്കുക.

ബിജെപി താരതമ്യേന ദുർബലമായ സംസ്ഥാനത്ത് അവരുടെ ദേശീയനേതൃത്വത്തിനെതിരെ ഒരു മത്സരത്തിലേർപ്പെട്ടിരിക്കുന്നത് രണ്ടു ദേശീയകക്ഷികൾ: കോൺഗ്രസും സിപിഎമ്മും. ബിജെപിയെ കൂടുതൽ ശക്തമായി ‘ചെറുക്കാൻ’ ആർക്കാണു കഴിയുക എന്ന പോർവിളിയാണ് ഇവിടെ നടക്കുന്നത്. അതിനുവേണ്ട വാദമുഖങ്ങളാണ് ജനങ്ങളുടെ മുന്നിൽ ഇരുകൂട്ടരും അവതരിപ്പിക്കുന്നത്. പരസ്പരം മത്സരിക്കുകയും അതിനിടയിൽ ഒരു അദൃശ്യശക്തിയോടെന്ന പോലെ സംഘപരിവാറിനോടു രണ്ടു മുന്നണികൾ എതിരിടുകയും ചെയ്യുന്ന ഈ ‘കേരള മോഡൽ’ ഇന്ത്യയിൽ മറ്റൊരിടത്തുമില്ല.

തമിഴ്നാട്ടിൽ ബിജെപിയും കോൺഗ്രസും ഉൾപ്പെട്ട രണ്ടു മുന്നണികളാണു മത്സരരംഗത്ത്. പ്രാദേശിക രാജാക്കന്മാരുടെ പടയോട്ടം നടക്കുന്ന ആന്ധ്രയിലും തെലങ്കാനയിലും കോൺഗ്രസോ ബിജെപിയോ ശക്തിയല്ല. ബംഗാളിൽ മുഖ്യപ്രതിപക്ഷത്തിന്റെ സ്ഥാനത്തേക്കും ത്രിപുരയിൽ ഭരണകക്ഷിയായും ബിജെപി ഉയർന്നതോടെ, കേരളം രാഷ്ട്രീയമായി വേറിട്ട തുരുത്തായി രൂപാന്തരപ്പെട്ടിരിക്കുന്നു.

നോട്ടം ന്യൂനപക്ഷ വോട്ടിൽ

ADVERTISEMENT

ഈ പശ്ചാത്തലത്തിലാണ്, ഇടതുപക്ഷത്തിന് ഈ തിരഞ്ഞെടുപ്പിൽ കാഴ്ചക്കാരുടെ റോൾ മാത്രമേയുള്ളൂവെന്ന് എ.കെ.ആന്റണി ഇന്നലെയും ആവർത്തിച്ചത്. വിരുദ്ധകൂടാരങ്ങളിൽ നിൽക്കുന്നവർ ചില കാര്യങ്ങളിൽ ഒരേ പോലെ സംസാരിക്കുന്നുവെന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നു പറയുന്നതിൽ കോൺഗ്രസിനും ബിജെപിക്കും ഒരേ നാവാണ്. മുസ്‌ലിം ലീഗിനെ വർഗീയപാർട്ടിയായി മുദ്രകുത്തുന്നതിൽ സിപിഎമ്മും ബിജെപിയും മത്സരത്തിലേർപ്പെട്ടിരിക്കുകയുമാണ്. ഇതിലെല്ലാം ഒരു പൊതു ഘടകമുണ്ട്, അതു ന്യൂനപക്ഷ വോട്ടാണ്.

സംഘപരിവാറിനെ നേരിടാൻ ആർക്കാണു കഴിയുക, അവർക്കൊപ്പമായിരിക്കും കേരളത്തിലെ ന്യൂനപക്ഷമെന്ന് ഇരുമുന്നണികളും വിശ്വസിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആ പിന്തുണ ഇടതുപക്ഷത്തിനാണു ലഭിച്ചത്. കോൺഗ്രസ് തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും രാഹുൽ ഗാന്ധിതന്നെ കേരളത്തിൽ മത്സരിക്കുകയും ചെയ്യുമ്പോൾ ന്യൂനപക്ഷമാകെ യുഡിഎഫിനൊപ്പം അണിനിരക്കാനുള്ള സാധ്യതയാണു പ്രവചിക്കപ്പെടുന്നത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അഞ്ചിടത്തു മത്സരിച്ച വെൽഫെയർ പാർട്ടി ഇക്കുറി 20 മണ്ഡലങ്ങളിലും യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. എസ്ഡിപിഐ പത്തിടത്തേ മത്സരിക്കുന്നുള്ളൂ; ബിജെപി ശക്തമല്ലാത്ത പത്തിടങ്ങളിൽ എന്നാണു വിശദീകരണം. ബാക്കി പത്തിടത്ത് ബിജെപിയെ തോൽപിക്കാനുള്ള സമീപനമെടുക്കും. 2014ൽ 18,000 വോട്ടു പിടിച്ച പത്തനംതിട്ടയിൽ ഇത്തവണ എസ്ഡിപിഐക്കു സ്ഥാനാർഥിയില്ല. കാന്തപുരം വിഭാഗം ഇക്കുറിയും കൈവിടില്ലെന്ന സൂചന നൽകിയിരിക്കുന്നതാണ് ഇടതിനു പിടിവള്ളി.

ദേശീയ രാഷ്ട്രീയം തന്നെയാണ് കേരളത്തിൽ കളി നിയന്ത്രിക്കുന്നത്. രാഹുലിന്റെ വയനാട്ടിലെ വരവോടെ അതുറപ്പിച്ചുകഴിഞ്ഞു. വിവിധ പാർട്ടികളുടെ വയനാട് ജില്ലാ നേതാക്കന്മാരാകും ഈ തിരഞ്ഞെടുപ്പിൽ ഊറിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ സംസ്ഥാനകമ്മിറ്റി ചേരുമ്പോൾ വയനാട്ടിൽ നിന്നുള്ളവർ പലപ്പോഴും ഒരു ആവലാതി ഉന്നയിക്കാറുണ്ടായിരുന്നു. വയനാട്ടിൽ പാർട്ടി വളർത്താനായി ചുരം കയറിവരാൻ സംസ്ഥാന നേതാക്കളൊന്നും മെനക്കെടാറില്ലല്ലോ എന്ന്. പലപ്പോഴും തലതാഴ്ത്തിയിരുന്ന് ആ പരിഹാസം കേൾക്കാറേ ഉണ്ടായിരുന്നുള്ളൂ സംസ്ഥാനനേതൃത്വം.

ADVERTISEMENT

ഇപ്പോഴിതാ, ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിതൊട്ട് മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയുമെല്ലാം അവിടെ ഏതു സമയത്തുമെത്തും. മന്ത്രികൂടിയായ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ അവിടെ തമ്പടിച്ചിരിക്കുന്നു.

വയനാടിനെ തഴയുന്നതിന്റെ വേദന പങ്കുവച്ച ഡിസിസിക്കാർ നോക്കുമ്പോൾ എഐസിസി അധ്യക്ഷൻതന്നെ അവരെ കൂട്ടിപ്പോയി നാമനിർദേശപത്രിക സമർപ്പിക്കുന്നു! കെപിസിസി പ്രസിഡന്റാണെങ്കിൽ, ആ പ്രചാരണരഥം നയിച്ചു വയനാട്ടിൽത്തന്നെ.

എൻഡിഎക്കു വേണ്ടി വയനാടൻ വെല്ലുവിളി ഏറ്റെടുത്ത ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് അൽപം പരിഭവമുണ്ടാകാം. രാഹുലിനെതിരെ തനിക്കുവേണ്ടി പ്രസംഗിക്കാൻ മോദിയെയും അമിത് ഷായെയുമെല്ലാം പ്രതീക്ഷിച്ചുവെങ്കിൽ, വന്നത് പീയുഷ് ഗോയലും ഷാനവാസ് ഹുസൈനും മാത്രം.

അപ്പോൾ ഭൂരിപക്ഷ വോട്ടോ?

ദേശീയ രാഷ്ട്രീയം കഴിഞ്ഞാൽ പിന്നെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയമായി ഉയർന്നുനിൽക്കുന്നതു ശബരിമലയാണ്. ആദ്യത്തേതു ന്യൂനപക്ഷ വോട്ടിനെ ബാധിക്കുന്ന ചർച്ചകളാണ് ഉയർത്തുന്നതെങ്കിൽ, രണ്ടാമത്തേതു ഭൂരിപക്ഷ വോട്ട്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ എന്നീ മണ്ഡലങ്ങളിൽ ശബരിമല നേട്ടമാക്കാമെന്നു ബിജെപി പ്രതീക്ഷിക്കുന്നു. വിശ്വാസികളുടെ വികാരം സർക്കാരിനും എൽഡിഎഫിനും എതിരാണെന്ന് യുഡിഎഫും ഉറപ്പിക്കുന്നു. ഈ പ്രതികൂല സാഹചര്യങ്ങളെയെല്ലാം നേരിടാൻ ഇടതു സംഘടനാ സംവിധാനം കാര്യമായി അധ്വാനിക്കുന്നുണ്ട്.