പത്തു വർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണത്തിനാണു ശ്രീലങ്ക ഇന്നലെ നടുക്കത്തോടെ സാക്ഷ്യം വഹിച്ചത്. 2009ൽ ആഭ്യന്തരയുദ്ധം അവസാനിച്ച ശേഷം സമാധാനത്തിലേക്കും പുരോഗതിയിലേക്കും മടങ്ങിയെത്തിയ ലങ്കയിൽ നടന്ന ആക്രമണത്തിനു പിന്നിൽ അവിടെത്തന്നെയുള്ള വിഘടനശക്തികൾ തന്നെയാവാം. ദ്വീപ് രാഷ്ട്രമായതിനാൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തു വർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണത്തിനാണു ശ്രീലങ്ക ഇന്നലെ നടുക്കത്തോടെ സാക്ഷ്യം വഹിച്ചത്. 2009ൽ ആഭ്യന്തരയുദ്ധം അവസാനിച്ച ശേഷം സമാധാനത്തിലേക്കും പുരോഗതിയിലേക്കും മടങ്ങിയെത്തിയ ലങ്കയിൽ നടന്ന ആക്രമണത്തിനു പിന്നിൽ അവിടെത്തന്നെയുള്ള വിഘടനശക്തികൾ തന്നെയാവാം. ദ്വീപ് രാഷ്ട്രമായതിനാൽ, പുറമെ നിന്നുള്ള ആക്രമണത്തിനു ശ്രീലങ്കയിൽ സാധ്യത കുറവാണ്. 

ആഭ്യന്തര യുദ്ധത്തിനു ശേഷം സമാധാനത്തിലൂന്നിയുള്ള രാഷ്ട്ര പുനർനിർമാണത്തിൽ ആഗോളതലത്തിൽ മാതൃക കാട്ടിയ രാജ്യമാണു ശ്രീലങ്ക. അതെക്കുറിച്ച് ഇന്ത്യൻ കരസേന ഉൾപ്പെടെ പഠനങ്ങൾ നടത്തിയിട്ടുണ്ട്. ജനാധിപത്യം പുനഃസ്ഥാപിച്ചും സുസ്ഥിര ഭരണം ഉറപ്പാക്കിയും സായുധസേനകളെ ശരിയായവിധം പരിപാലിച്ചുമാണ് അവരതു കൈവരിച്ചത്. സേനകളെ രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് അകറ്റി നിർത്താനും അവർ ശ്രദ്ധിച്ചു. 

ADVERTISEMENT

ശ്രീലങ്കയിലെ കരസേനാ മേധാവി ലഫ്. ജനറൽ മഹേഷ് സേനാനായകെ പുണെയിലെ കോളജ് ഓഫ് മിലിട്ടറി എൻജിനീയറിങ്ങിൽ നിന്നാണു ബിരുദമെടുത്തത്. കഴിഞ്ഞ വർഷം ഇന്ത്യ സന്ദർശിച്ച വേളയിൽ അദ്ദേഹം പറഞ്ഞു: ‘തീവ്രവാദത്തെ വേരോടെ പിഴുതെറിഞ്ഞ ഏക രാജ്യം ശ്രീലങ്കയാണ്’. അത് സത്യമായിരുന്നു. കഴിഞ്ഞ 10 വർഷം കൊണ്ട് അവരതു തെളിയിച്ചതുമാണ്. പക്ഷേ, അദ്ദേഹത്തിന്റെ വാക്കുകൾക്കു മേൽ ഇപ്പോൾ ഭീകരതയുടെ ചോര വീണിരിക്കുന്നു. 

ശ്രീലങ്ക കരുതലോടെ കെട്ടിപ്പടുത്ത സമാധാനം തകർക്കാൻ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് ഇന്നലെയുണ്ടായത്. ഇത്രയും വ്യാപകമായ രീതിയിൽ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്ത ആക്രമണം തടയുന്നതിൽ ഇന്റലിജൻസ് സംവിധാനം പരാജയപ്പെട്ടുവെന്നതു വ്യക്തം. ന്യൂനപക്ഷ സമുദായത്തെയും രാജ്യത്തെ ടൂറിസത്തെയുമാണു ഭീകരർ പ്രധാനമായും ലക്ഷ്യമിട്ടത്. 

ADVERTISEMENT

ഇപ്പോഴുണ്ടായ ആക്രമണത്തിനു കാരണങ്ങൾ പലതു സംശയിക്കാം. ഭരണപരമായി രാജ്യത്തു സമീപകാലത്തുണ്ടായ അനിശ്ചിതാവസ്ഥയാണ് അതിൽ പ്രധാനം. ജനങ്ങളുടെ പിന്തുണയുള്ള കരുത്തുറ്റ സർക്കാരിനു മാത്രമേ രാജ്യത്ത് ഐക്യം നിലനിർത്താൻ സാധിക്കൂ. അതുവഴി മാത്രമേ രാജ്യസുരക്ഷ ഉറപ്പാക്കാൻ കഴിയൂ. 

സേനാംഗങ്ങളുടെ എണ്ണം കുറച്ച്, സേനയെ കരുത്തുറ്റതാക്കിയെങ്കിലും ശക്തമായ ഇന്റലിജൻസ് ശൃംഖല സജ്ജമാക്കുന്നതിൽ ശ്രീലങ്ക പരാജയപ്പെട്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. 

ADVERTISEMENT

ആഭ്യന്തരസുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്ന പൊലീസ് സേനയുടെ പ്രവർത്തനക്ഷമതയിലും വിള്ളലുകൾ വീണു. ലങ്കയിൽ വ്യാപകമായുള്ള ലഹരിമരുന്നു കടത്ത് തടയുന്നതിലുള്ള വീഴ്ച പൊലീസിന്റെ അനാസ്ഥയിലേക്കാണു വിരൽചൂണ്ടുന്നത്. സായുധ സേന, പൊലീസ് എന്നിവയുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിൽ കരുത്തുറ്റ ഭരണകൂടത്തിനു വലിയ പങ്കുണ്ട്. 

ശ്രീലങ്കയിലെ ഭീകരാക്രമണം ഇന്ത്യയ്ക്കു പാഠമാണ്. രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടി ഭൂരിപക്ഷ–ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിൽ വേർതിരിക്കുന്നത് രാജ്യസുരക്ഷയെ വരെ പ്രതികൂലമായി ബാധിക്കും. ജനങ്ങൾക്കിടയിലുള്ള ഐക്യം പ്രധാനമാണ്. എല്ലാ വിഭാഗങ്ങളെയും ഒപ്പം കൊണ്ടുപോകാൻ രാഷ്ട്രീയ നേതൃത്വത്തിനു സാധിക്കണം. രാജ്യത്തെ ഇന്റലിജൻസ് സംവിധാനത്തിന്റെ കാര്യക്ഷമതയും സേനകളുടെ പ്രവർത്തനശേഷിയും ഉറപ്പാക്കുന്നതിൽ നിന്ന് ഒരു നിമിഷം പോലും ഭരണകൂടത്തിനു കണ്ണെടുക്കാനാവില്ലെന്നതിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ലങ്കയിലെ ആക്രമണം.

കരസേനാ ആസ്ഥാനം മുൻ മേധാവിയാണു ലേഖകൻ. 1989–90 ൽ ഇന്ത്യൻ സമാധാന സേനയുടെ ഭാഗമായി (ഐപികെഎഫ്) ശ്രീലങ്കയിൽ സേവനമനുഷ്ഠിച്ചു.