ലോക മഹാദ്ഭുതങ്ങൾ ഏതൊക്കെ എന്നെഴുതാൻ ടീച്ചർ കുട്ടികളോട് ആവശ്യപ്പെട്ടു. ഒരു കുട്ടി മാത്രം ഉത്തരം എഴുതിത്തീരാതെ ഇരിക്കുന്നതു കണ്ട് ടീച്ചർ ചോദിച്ചു, | Subhadhinam | Manorama News

ലോക മഹാദ്ഭുതങ്ങൾ ഏതൊക്കെ എന്നെഴുതാൻ ടീച്ചർ കുട്ടികളോട് ആവശ്യപ്പെട്ടു. ഒരു കുട്ടി മാത്രം ഉത്തരം എഴുതിത്തീരാതെ ഇരിക്കുന്നതു കണ്ട് ടീച്ചർ ചോദിച്ചു, | Subhadhinam | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക മഹാദ്ഭുതങ്ങൾ ഏതൊക്കെ എന്നെഴുതാൻ ടീച്ചർ കുട്ടികളോട് ആവശ്യപ്പെട്ടു. ഒരു കുട്ടി മാത്രം ഉത്തരം എഴുതിത്തീരാതെ ഇരിക്കുന്നതു കണ്ട് ടീച്ചർ ചോദിച്ചു, നിന്റെ പട്ടിക ഇനിയും തീർന്നില്ലേ? അവൻ പറഞ്ഞു, ഞാൻ എഴുതിയിട്ടു തീരുന്നില്ല.

ടീച്ചർ അടുത്തുചെന്നു നോക്കുമ്പോഴും അവൻ എഴുതിക്കൊണ്ടിരിക്കുകയാണ്: ലോകാദ്ഭുതങ്ങൾ ഇവയൊക്കെയാണ് – കാണാനും കേൾക്കാനും സ്‌പർശിക്കാനും രുചിക്കാനും ചിരിക്കാനും സ്‌നേഹിക്കാനും ചിന്തിക്കാനും ഒക്കെയുള്ള കഴിവുകൾ! 

ADVERTISEMENT

മനുഷ്യനിർമിതമായതിനെക്കാൾ വലിയ അദ്ഭുതമാണു മനുഷ്യൻ. സ്വയം ഒരു അദ്ഭുതമാണെന്നു തിരിച്ചറിഞ്ഞവർക്കു മാത്രമേ അദ്ഭുതങ്ങൾ സൃഷ്‌ടിക്കാൻ കഴിഞ്ഞിട്ടുള്ളൂ.

അസാധാരണ പ്രതിഭകളോ അദ്ഭുതപ്രവർത്തകരോ ആയി ആരും ജനിക്കുന്നില്ല. മറ്റുള്ളവരെല്ലാം സ്വാഭാവികമെന്നും സാധാരണമെന്നും എഴുതിത്തള്ളിയ സവിശേഷതകളെ സ്വയം കണ്ടെത്തി പരിപോഷിപ്പിച്ചവരാണ് പിന്നീട് അദ്ഭുതങ്ങളായി ആരാധിക്കപ്പെട്ടത്. 

ADVERTISEMENT

വളരെ സാധാരണക്കാരായവരുടെ അസാധാരണമായ കാഴ്‌ചപ്പാടു കൊണ്ടും കഷ്‌ടപ്പാടു കൊണ്ടുമാണ് അസാധാരണമായ പലതും സംഭവിച്ചത്. എന്നും വ്യാപരിക്കുന്ന ഇടങ്ങളിലെ അദ്ഭുതങ്ങൾ തിരിച്ചറിയാൻ കഴിയാത്തവരാണ് മറ്റെവിടെയോ ഉള്ള അദ്ഭുതങ്ങൾ തേടി നടക്കുന്നത്.

നിൽക്കുന്ന സ്ഥലത്ത് ആയിരിക്കുന്ന അവസ്ഥയിൽ പ്രകടിപ്പിക്കുന്ന അസാധാരണത്വമാണ് അദ്ഭുതം. ബീഥോവനും ഹെലൻ കെല്ലറും അദ്ഭുതമാകുന്നത് അങ്ങനെയാണ്. 

ADVERTISEMENT

മനുഷ്യനെ മനുഷ്യനാക്കാനും ഒരുമിപ്പിച്ചു നിർത്താനും കഴിയുന്ന വികാരങ്ങളെയും പ്രവൃത്തികളെയുംകാൾ വലിയ എന്ത് അദ്ഭുതമാണു ലോകത്തിലുള്ളത്? മനസ്സിൽ നന്മയും വിശുദ്ധിയുമുള്ളവരുടെ ശേഷികൾ അദ്ഭുതങ്ങളായി രൂപാന്തരം പ്രാപിക്കും. മ്ലേച്ഛതയും അശുദ്ധിയും സൂക്ഷിക്കുന്നവർ അപമാനം വരുത്തിവയ്‌ക്കും. അദ്ഭുതങ്ങൾ തേടി അലയാതെ സ്വയം ഒരദ്ഭുതമാണെന്നു തിരിച്ചറിയുക.