പ്രളയത്തിൽ തകർന്നവ വീണ്ടും നിർമിക്കുകയല്ല, പ്രളയത്തെ അതിജീവിക്കാൻ ശേഷിയുള്ള നവകേരളം സൃഷ്ടിക്കുകയാണു ലക്ഷ്യമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനത്തെ വളരെ പ്രതീക്ഷയോടെ കണ്ടിരുന്നവരാണ് നമ്മളെല്ലാം. | Nottam | Manorama News

പ്രളയത്തിൽ തകർന്നവ വീണ്ടും നിർമിക്കുകയല്ല, പ്രളയത്തെ അതിജീവിക്കാൻ ശേഷിയുള്ള നവകേരളം സൃഷ്ടിക്കുകയാണു ലക്ഷ്യമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനത്തെ വളരെ പ്രതീക്ഷയോടെ കണ്ടിരുന്നവരാണ് നമ്മളെല്ലാം. | Nottam | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രളയത്തിൽ തകർന്നവ വീണ്ടും നിർമിക്കുകയല്ല, പ്രളയത്തെ അതിജീവിക്കാൻ ശേഷിയുള്ള നവകേരളം സൃഷ്ടിക്കുകയാണു ലക്ഷ്യമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനത്തെ വളരെ പ്രതീക്ഷയോടെ കണ്ടിരുന്നവരാണ് നമ്മളെല്ലാം. | Nottam | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രളയത്തിൽ തകർന്നവ വീണ്ടും നിർമിക്കുകയല്ല, പ്രളയത്തെ അതിജീവിക്കാൻ ശേഷിയുള്ള നവകേരളം സൃഷ്ടിക്കുകയാണു ലക്ഷ്യമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനത്തെ വളരെ പ്രതീക്ഷയോടെ കണ്ടിരുന്നവരാണ് നമ്മളെല്ലാം.

എന്നാൽ, നവകേരള നിർമാണത്തിനായി രൂപംനൽകിയ റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ (ആർകെഐ) പോക്ക് ഈ ലക്ഷ്യത്തിലേക്കല്ലെന്ന തിരിച്ചറിവ് വളരെയേറെ നിരാശയുണ്ടാക്കുന്നതാണ്. 

ADVERTISEMENT

ഞാൻ കൂടി ഇരുന്ന വേദിയിലാണ് ആർകെഐ മേധാവി ധനസമാഹരണമാണു മുഖ്യലക്ഷ്യമെന്നു വെളിപ്പെടുത്തിയത്.

രാജ്യാന്തര ഫണ്ട് ലഭിക്കാനുള്ള റിപ്പോർട്ട് തയാറാക്കാനായിരുന്നെങ്കിൽ ഇത്രയും വിദഗ്ധരുടെ സേവനം തേടേണ്ട ആവശ്യമുണ്ടായിരുന്നോ? നവകേരളം സൃഷ്ടിക്കാൻ ചുമതലപ്പെടുത്തിയ ഏജൻസിക്ക് അതിനുവേണ്ട അധികാരങ്ങളോ ചുമതലകളോ നൽകിയിട്ടില്ല എന്നാണു വ്യക്തമാകുന്നത്. അതില്ലാതെ എന്തു നവകേരളമാണു സൃഷ്ടിക്കാൻ പോകുന്നതെന്നു മനസ്സിലാകുന്നില്ല. 

 കഴിഞ്ഞ വർഷത്തെ പ്രളയത്തിൽനിന്ന് നമ്മളെന്തെങ്കിലും പഠിച്ചോ എന്നു സംശയിക്കേണ്ടിവരുന്നു; അല്ലെങ്കിൽ പഠിച്ച പാഠങ്ങൾ നമ്മൾ മറക്കുന്നു. വീഴ്ചകൾ സംഭവിച്ചാൽ ലോകത്തെല്ലാം ആദ്യം ചെയ്യുന്നത് അതിന്റെ മൂലകാരണം തേടിയുള്ള അന്വേഷണമാണ്.

എന്നാൽ, പ്രളയത്തിനുശേഷം കേരളത്തിൽ അത്തരമൊരു പഠനം നടന്നിട്ടില്ല. അഥവാ നടന്നിട്ടുണ്ടെങ്കിൽ അതിന്റെ ഫലം സമൂഹത്തിൽനിന്നു മറച്ചുവയ്ക്കുന്നു. 

ADVERTISEMENT

പുതിയ കേരളം സൃഷ്ടിക്കുമെന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും പോയി മുഖ്യമന്ത്രി പറഞ്ഞപ്പോഴൊക്കെ മാറ്റം വരുമെന്നു തന്നെയാണു പ്രതീക്ഷിച്ചത്.

എന്നാൽ, വലിയ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. മാറ്റമുണ്ടായില്ലെങ്കിൽ വീണ്ടും ഭരണരംഗത്തും ദുരന്തങ്ങളെ നേരിടേണ്ടിവരും. 

സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മ കാലങ്ങളായി കേരളം നേരിടുന്ന പ്രധാന പ്രശ്നമാണ്. ഒരു വകുപ്പ് ചെയ്യുന്നതെന്താണെന്നു മറ്റൊരു വകുപ്പ് അറിയുന്നില്ല. ഇതിൽ മാറ്റം വന്നാലേ, നവകേരള നിർമാണം ഫലപ്രദമാകൂ. എന്നാൽ, വകുപ്പുകളുടെ ഏകോപനം നിർവഹിക്കുന്ന ആസൂത്രണ ബോർഡിനെ ആർകെഐയുടെ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടില്ല. 

പ്രളയം കഴിഞ്ഞ് ഒരു വർഷത്തോളമായിട്ടും അണക്കെട്ടുകൾ തുറക്കാൻ എന്തെങ്കിലും ശാസ്ത്രീയ മാർഗരേഖ തയാറാക്കിയിട്ടുണ്ടോ? മഴയുടെയും നദീതടങ്ങളുടെയും കായലുകളുടെയും കടലിന്റെയും ജലനിരപ്പിന്റെ അടിസ്ഥാനത്തിൽ ഡാമുകളിലെ വെള്ളം നിയന്ത്രിക്കാനുള്ള ശാസ്ത്രീയസംവിധാനങ്ങൾ നമുക്കുണ്ടോ? ഇല്ലെങ്കിൽ എന്തൊരു നാണക്കേടാണ്. ഇനിയൊരു  പ്രളയം വന്നാൽ മഴയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാൻ നമുക്കു കഴിയുമോ?  

ADVERTISEMENT

പ്രളയത്തിൽ മുങ്ങിയ മേഖലകളിൽ ജലനിരപ്പ് അടയാളപ്പെടുത്താനോ അവിടെ നിർമാണപ്രവർത്തനങ്ങൾ നിരോധിക്കാനോ അപകടമേഖലകളിൽ കഴിയുന്നവർക്കു പകരം ഭൂമി നൽകാനോ നമുക്കു കഴിഞ്ഞിട്ടില്ല.  

പ്രളയത്തിന്റെ ആദ്യ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികളും ചെറുപ്പക്കാരും ഉൾപ്പെടുന്ന പൊതുസമൂഹമാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. ഈ സന്നദ്ധപ്രവർത്തകരുടെ സേവനം ഭാവിയിലും പ്രയോജനപ്പെടുത്താൻ വേണ്ട കാര്യങ്ങളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. 

 സർക്കാരിന്റെ പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ലെന്ന കർഷകർ ഉൾപ്പെടെയുള്ളവരുടെ പരാതിയിൽ അദ്ഭുതപ്പെടാനില്ല. തിരുവനന്തപുരത്ത് ഭരണാധികാരികളുടെ മൂക്കിനുതാഴെ ശംഖുമുഖത്ത് കടൽക്ഷോഭത്തിൽ തകർന്ന റോഡിന്റെ പകുതിഭാഗം ഒരു വർഷത്തോളമായിട്ടും നന്നാക്കിയിട്ടില്ല.

മന്ത്രിമാരൊക്കെ വിമാനം കയറാൻ പതിവായി പോകുന്ന വഴിയാണിത്. മരാമത്തു വകുപ്പും ജലസേചന വകുപ്പും തമ്മിലുള്ള തർക്കമാണ് അറ്റകുറ്റപ്പണി നീളാൻ കാരണം. ഈ മനോഭാവം മാറ്റാനാണ് ആദ്യം ശ്രമിക്കേണ്ടത്. അല്ലെങ്കിൽ നവകേരള നിർമാണം വാക്കുകളിൽ മാത്രമായി ചുരുങ്ങും. 

(ടെക്നോപാർക്ക് സ്ഥാപക സിഇഒയും സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗവുമാണു ലേഖകൻ)