ബംഗാൾ കലുഷിതമായിരിക്കുകയാണ്. ഇടതുഭരണത്തിന്റെ അവസാന നാളുകളിൽ ബംഗാളിലെ അന്തരീക്ഷം ഇതുപോലെ കലങ്ങിമറിഞ്ഞിരുന്നു. ഇന്തൊനീഷ്യയിലെ വ്യവസായികളായ സലീം ഗ്രൂപ്പിന്.. Mamata Banerjee . Bengal . Trinamool Congress . CPM . BJP

ബംഗാൾ കലുഷിതമായിരിക്കുകയാണ്. ഇടതുഭരണത്തിന്റെ അവസാന നാളുകളിൽ ബംഗാളിലെ അന്തരീക്ഷം ഇതുപോലെ കലങ്ങിമറിഞ്ഞിരുന്നു. ഇന്തൊനീഷ്യയിലെ വ്യവസായികളായ സലീം ഗ്രൂപ്പിന്.. Mamata Banerjee . Bengal . Trinamool Congress . CPM . BJP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബംഗാൾ കലുഷിതമായിരിക്കുകയാണ്. ഇടതുഭരണത്തിന്റെ അവസാന നാളുകളിൽ ബംഗാളിലെ അന്തരീക്ഷം ഇതുപോലെ കലങ്ങിമറിഞ്ഞിരുന്നു. ഇന്തൊനീഷ്യയിലെ വ്യവസായികളായ സലീം ഗ്രൂപ്പിന്.. Mamata Banerjee . Bengal . Trinamool Congress . CPM . BJP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബംഗാൾ കലുഷിതമായിരിക്കുകയാണ്. ഇടതുഭരണത്തിന്റെ അവസാന നാളുകളിൽ ബംഗാളിലെ അന്തരീക്ഷം ഇതുപോലെ കലങ്ങിമറിഞ്ഞിരുന്നു. ഇന്തൊനീഷ്യയിലെ വ്യവസായികളായ സലീം ഗ്രൂപ്പിന് കെമിക്കൽ കോംപ്ലക്സ് നിർമിക്കാനായി പൂർവ മേദിനിപ്പുരിലെ നന്ദിഗ്രാമിൽ പതിനായിരത്തോളം ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള ബുദ്ധദേവ് ഭട്ടാചാര്യ സർക്കാരിന്റെ  ശ്രമത്തെ തദ്ദേശവാസികൾ എതിർത്തു. തുടർന്നുണ്ടായ വെടിവയ്പിൽ 14 പേർ മരിച്ചു.

ടാറ്റയുടെ നാനോ കാർ നിർമിക്കാനുള്ള ഫാക്ടറിക്കായി കൊൽക്കത്തയ്ക്ക് അടുത്തുള്ള സിംഗൂരിൽ ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചപ്പോഴും സമാനമായ പ്രതിഷേധങ്ങളുണ്ടായി. ഇവ സിപിഎം ഭരണത്തിന്റെ അന്ത്യംകുറിച്ച സംഭവങ്ങളായിരുന്നു. ഇടതുപക്ഷ സർക്കാരിനെ ആ ദിനങ്ങളിൽ മുൾമുനയിൽ നിർത്തിയിരുന്നത് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയായിരുന്നു.

ADVERTISEMENT

ഇപ്പോൾ, മുഖ്യമന്ത്രിയായ മമതയ്ക്കെതിരെ ഉയർന്ന ഏറ്റവും ഒടുവിലത്തെ പ്രതിഷേധം, ഒരു ആശുപത്രിയിൽ രോഗി മരിച്ചതിനെത്തുടർന്ന് ഡോക്ടർമാർ ആക്രമിക്കപ്പെട്ടപ്പോൾ സർക്കാർ നിഷ്ക്രിയത്വം പാലിച്ചതിന്റെ പേരിലാണ്. സ്വാഭാവിക രോഷമാണോ, ബിജെപി തിരശ്ശീലയ്ക്കു പിന്നിൽ ആസൂത്രണം ചെയ്തതാണോ എന്നറിയില്ല. എതായാലും മമതയ്ക്കെതിരായി അഖിലേന്ത്യാതലത്തിൽ ഡോക്ടർമാർ പ്രതിഷേധിച്ചു. ഒടുവിൽ തന്റേടിയായ മുഖ്യമന്ത്രിക്ക് മുട്ടുമടക്കേണ്ടി വന്നു. നന്ദിഗ്രാമിനും സിംഗൂരിനും ശേഷം പ്രതിരോധത്തിലായ ബുദ്ധദേവ് ഭട്ടാചാര്യയെ ഓർമിപ്പിച്ചു, മമത. 

തൃണമൂൽ കോൺഗ്രസ് ഭരണത്തിൽവന്ന 2011ൽ നിന്നു ബംഗാളിലെ രാഷ്ട്രീയഭൂപടം മാറുകയാണ്. ഇപ്പോൾ തൃണമൂൽ കോൺഗ്രസിന്റെ മുഖ്യ എതിരാളി ബിജെപിയാണ്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റും 17% വോട്ടും നേടിയ ബിജെപി ഈ തിരഞ്ഞെടുപ്പിൽ 18 സീറ്റും 40% വോട്ടും നേടി. അത് വർഷങ്ങളായി ബിജെപി ബംഗാളിൽ നടപ്പാക്കിക്കൊണ്ടിരുന്ന ധ്രുവീകരണത്തിന്റെ വിജയമായിരുന്നു. മാത്രമല്ല, തൃണമൂലിന്റെ കയ്യൂക്കുരാഷ്ട്രീയത്തെ ചെറുക്കാനുള്ള ശക്തി, സിപിഎമ്മിനോ കോൺഗ്രസിനോ അല്ല, തങ്ങൾക്കാണെന്നു ജനങ്ങളെ വിശ്വസിപ്പിച്ചതിലൂടെ ഭരണവിരുദ്ധവോട്ടുകൾ ബിജെപിക്കു നേടാനായി. 

സിപിഎം ക്ഷയിച്ചുകൊണ്ടേയിരിക്കുന്നു. 2014ൽ 2 സീറ്റും 30% വോട്ടും നേടിയ ഇടതുമുന്നണിക്ക് ഇത്തവണ സീറ്റൊന്നും കിട്ടിയില്ല; വോട്ട് ശതമാനം 7.5 ആയി കുറഞ്ഞു. ഇടതു വോട്ടർ എവിടെപ്പോയി എന്ന ചോദ്യത്തിന് ഹിന്ദു - സിഎസ്ഡിഎസ്‌ - ലോക്നീതിയുടെ, തിരഞ്ഞെടുപ്പിനു ശേഷമുള്ള സർവേ ഉത്തരം തരുന്നുണ്ട്. പരമ്പരാഗത ഇടതുപക്ഷ വോട്ടർമാരിൽ 40% പേർ ബിജെപിക്ക് വോട്ട് ചെയ്തു; 33% പേർ തൃണമൂലിനും. 

പഴയ കമ്യൂണിസ്റ്റുകാരുടെ സഹായത്തോടെ, ഇപ്പോൾ ഗ്രാമങ്ങളിൽ ബിജെപി വളരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഈ മാറ്റം അടിത്തട്ടിൽ മാത്രമല്ല സംഭവിച്ചത്, മൂന്നു തവണ സിപിഎം എംഎൽഎയായിരുന്ന ഖഗൻ മുർമു, ഇത്തവണ മാൽഡ നോർത്ത് മണ്ഡലത്തിൽനിന്നു ബിജെപി പ്രതിനിധിയായി ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.   

ADVERTISEMENT

ബംഗാൾ പഠിപ്പിക്കുന്ന പാഠം, അടിസ്ഥാനപരമായി അക്രമരാഷ്ട്രീയം അർഥശൂന്യമാണെന്നാണ്. അതിന്റെ ചാക്രികസ്വഭാവം പുതിയ കരുത്തന്മാരെ കാലാകാലങ്ങളിൽ പുറത്തു കൊണ്ടുവരുന്നു. കഷ്ടപ്പെടുന്നത് ജനങ്ങളാണെന്ന ദുഃഖസത്യം അവശേഷിക്കുന്നു. 

 ചരിത്രം ചരിക്കുന്ന പാലങ്ങൾ 

ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ ഇരുമ്പു ഗർഡർ പാലം അന്നത്തെ ഇന്ത്യയിലെ (ഇന്നത്തെ പാക്കിസ്ഥാനിൽ) സിന്ധ് പ്രവിശ്യയിൽ സിന്ധുനദിക്കു കുറുകെ സുക്കുർ എന്നും റോഹ്രിയെന്നും പേരുള്ള പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന ലാൻസ്ഡൗൺ പാലമായിരുന്നു. 1889ൽ പൂർത്തിയായ ഈ പാലം നിർമിച്ചത് ലണ്ടനിലെ വെസ്റ്റ്‌വുഡ് ആൻഡ് ബെയ്‌ലി കമ്പനിയായിരുന്നു.

അതിന്റെ അടുത്ത വർഷം, 1890ൽ, ഇരുമ്പുപണിക്കു പ്രസിദ്ധമായ ഇതേ കമ്പനി കേരളത്തിലും ഒരു ഇരുമ്പുപാലം പൂർത്തിയാക്കി. ഇരുമ്പുപാലം എന്നുതന്നെ ഇന്നും അറിയപ്പെടുന്ന ഈ പാലം തൃപ്പൂണിത്തുറയിലെ പൂർണത്രയീശ ക്ഷേത്രത്തിന്റെ പടി​ഞ്ഞാറേ നടയ്ക്കു മുന്നിലായിട്ടുവരും.

ADVERTISEMENT

കൊച്ചി കോർപറേഷന്റെ അതിർത്തിയിലുള്ള ഈ പാലം കുറച്ചു മാസം മുൻപ് ഗതാഗതയോഗ്യമല്ലെന്നു പ്രഖ്യാപിച്ച് അടച്ചു. അധികം വാഹനഗതാഗതം ഇല്ലാത്ത ഒരു കാലത്തിനു വേണ്ടി നിർമിച്ച ഈ പാലം 130 കൊല്ലക്കാലം ഉപയോഗത്തിലിരുന്നുവെന്നതു തന്നെ വലിയ കാര്യമാണ്. ചരിത്രപൈതൃകം അവകാശപ്പെടാവുന്ന ഇത്തരം നിർമിതികൾ കഴിവതും നിലനിർത്തുക തന്നെയാണു വേണ്ടത്.

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ പഴയ പാലമായ പുനലൂർ തൂക്കുപാലത്തിന്റെ കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടി  അപ്രകാരമായിരുന്നു. 1877ൽ നിർമിച്ചതും എൻജിനീയറിങ് അദ്ഭുതവും ടൂറിസ്റ്റ് ആകർഷണ കേന്ദ്രവുമായ തൂക്കുപാലം പുനരുദ്ധരിച്ച് നിലനിർത്തിക്കൊണ്ടുതന്നെ ആധുനിക കാലത്തെ ഗതാഗതം കണക്കിലെടുത്ത് പുതിയ പാലം നിർമിച്ചു.

തൃപ്പൂണിത്തുറയിലെ ഇരുമ്പുപാലം.

ഇതു തന്നെയാണ് പാക്കിസ്ഥാനിലെ ലാൻസ്‌ഡൗൺ പാലത്തിന്റെ കാര്യത്തിലും സംഭവിച്ചത്. 1962ൽ ഭാരമുള്ള വാഹനങ്ങൾക്കു നിരോധനം ഏർപ്പെടുത്തി. പാലം നിലനിർത്തി അതിനു സമാന്തരമായി മറ്റൊരു പാലം നിർമിക്കുകയുണ്ടായി. ഒരു സുപ്രധാന റോഡിലുള്ള പാലം അടഞ്ഞു കിടക്കുന്നതു കൊണ്ടുള്ള ഗതാഗതക്കുരുക്ക് ഒരു ഭാഗത്ത്, ബദൽ സംവിധാനങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം മറുഭാഗത്ത്...

ഇതാണു തൃപ്പൂണിത്തുറയിലെ ഇരുമ്പുപാലത്തിന്റെ ഇപ്പോഴത്തെ സ്ഥിതി. ഇതു വെറുമൊരു മരാമത്തു പണിയായോ പ്രാദേശിക പ്രശ്നമായോ സംസ്ഥാന സർക്കാർ കാണരുത്. ചരിത്ര,പുരാവസ്തു വിദഗ്ധരും ഐഐടി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധരും അടങ്ങുന്ന സമിതിയായിരിക്കും ഇരുമ്പുപാലത്തിന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാൻ ഉചിതം. 

സ്കോർപ്പിയൺ കിക്ക്:  നാട്ടിലേക്ക് താൻ ഒറ്റയ്ക്കല്ല മടങ്ങുന്നതെന്ന് മറ്റു കളിക്കാർക്കു മുന്നറിയിപ്പുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ്. ഹെൽമറ്റ് ഊരിവയ്ക്കരുതെന്നു ചുരുക്കം!