∙ ജോയ് മാത്യു: രാഷ്ട്രീയപാർട്ടികളുടെ ചട്ടുകമായി തുടരുന്ന കാലത്തോളം വിദ്യാർഥിസംഘടനകൾ പരസ്പരം വെട്ടിയും കുത്തിയും തങ്ങളുടെ പാർട്ടി നേതൃത്വത്തിലേക്കുള്ള പരീക്ഷ പാസാവും. തുടർന്ന് യുവജനസംഘടനയുടെ കോവണി വഴി എംഎൽഎ, മന്ത്രി, എംപി... എന്നിങ്ങനെ. അല്ലെങ്കിൽ പാർട്ടിക്കു വേണ്ടിയുള്ള ക്രിമിനൽ ആയിട്ടും ജീവിക്കാം.

∙ ജോയ് മാത്യു: രാഷ്ട്രീയപാർട്ടികളുടെ ചട്ടുകമായി തുടരുന്ന കാലത്തോളം വിദ്യാർഥിസംഘടനകൾ പരസ്പരം വെട്ടിയും കുത്തിയും തങ്ങളുടെ പാർട്ടി നേതൃത്വത്തിലേക്കുള്ള പരീക്ഷ പാസാവും. തുടർന്ന് യുവജനസംഘടനയുടെ കോവണി വഴി എംഎൽഎ, മന്ത്രി, എംപി... എന്നിങ്ങനെ. അല്ലെങ്കിൽ പാർട്ടിക്കു വേണ്ടിയുള്ള ക്രിമിനൽ ആയിട്ടും ജീവിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ജോയ് മാത്യു: രാഷ്ട്രീയപാർട്ടികളുടെ ചട്ടുകമായി തുടരുന്ന കാലത്തോളം വിദ്യാർഥിസംഘടനകൾ പരസ്പരം വെട്ടിയും കുത്തിയും തങ്ങളുടെ പാർട്ടി നേതൃത്വത്തിലേക്കുള്ള പരീക്ഷ പാസാവും. തുടർന്ന് യുവജനസംഘടനയുടെ കോവണി വഴി എംഎൽഎ, മന്ത്രി, എംപി... എന്നിങ്ങനെ. അല്ലെങ്കിൽ പാർട്ടിക്കു വേണ്ടിയുള്ള ക്രിമിനൽ ആയിട്ടും ജീവിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ജോയ് മാത്യു: രാഷ്ട്രീയപാർട്ടികളുടെ ചട്ടുകമായി തുടരുന്ന കാലത്തോളം വിദ്യാർഥിസംഘടനകൾ പരസ്പരം വെട്ടിയും കുത്തിയും തങ്ങളുടെ പാർട്ടി നേതൃത്വത്തിലേക്കുള്ള പരീക്ഷ പാസാവും. തുടർന്ന് യുവജനസംഘടനയുടെ കോവണി വഴി എംഎൽഎ, മന്ത്രി, എംപി... എന്നിങ്ങനെ. അല്ലെങ്കിൽ പാർട്ടിക്കു വേണ്ടിയുള്ള ക്രിമിനൽ ആയിട്ടും ജീവിക്കാം. നമുക്കറിയാവുന്ന രാഷ്ട്രീയക്കാരിൽ മിക്കവരും ഇതുപോലെ ആയുധാഭ്യാസത്തിലൂടെ അങ്കം വെട്ടി വന്നവരാണല്ലോ.

∙ ഡോ. ബി.ഇക്ബാൽ: ശക്തമായ പൊതു രാഷ്ടീയ നിലപാടുകൾ വിദ്യാർഥിസംഘടനകൾ സ്വീകരിച്ചു പോന്നിരുന്ന 1960കൾ മുതൽ 1980കളുടെ ആദ്യവർഷങ്ങൾ വരെ കേരളത്തിൽ ക്യാംപസ് രാഷ്ട്രീയം എതിർക്കപ്പെട്ടിരുന്നില്ല. അർഥവത്തായ രാഷ്ടീയ പ്രവർത്തനങ്ങളുടെ സ്ഥാനത്ത് ‘കക്ഷി രാഷ്ട്രീയം’ കടന്നുവന്നപ്പോഴാണ് വിദ്യാർഥിസംഘടനകൾക്കെതിരായ മനോഭാവം സമൂഹത്തിൽ വളർന്നുവന്നത്.

ADVERTISEMENT

∙ സുനിൽ പി.ഇളയിടം: ഇടതുപക്ഷത്തിന്റെ സംഘടനാശരീരത്തിലും രാഷ്ട്രീയപ്രയോഗത്തിലും ജനാധിപത്യവും അടിസ്ഥാനരാഷ്ട്രീയവും നഷ്ടപ്പെടുന്നതിന്റെ വികൃതമായ രൂപമാണ് യൂണിവേഴ്സിറ്റി കോളജിൽ കണ്ടത്. ഇടതുപക്ഷമോ വിദ്യാർഥിപ്രസ്ഥാനമോ അപ്പാടെ അങ്ങനെയായി എന്നല്ല. പക്ഷേ, രാഷ്ട്രീയ ബോധ്യങ്ങൾക്കു പകരം സംഘടനാമുഷ്കും കൈക്കരുത്തും ആശ്രിതവൃന്ദങ്ങളും പ്രധാനമാവുന്ന സ്ഥിതിവിശേഷം ഇടതുപക്ഷ സംഘടനാജീവിതത്തിൽ പലയിടത്തും പ്രബലമാണ്.

∙ എം.ജി.ശശിഭൂഷൺ: എസ്എഫ്ഐക്ക് മാത്രമല്ല, മറ്റ് സംഘടനകൾക്കും രാഷ്ട്രീയ അജൻഡയുണ്ട്. കഴിവുള്ള ആളുകളെ തിരഞ്ഞെടുത്ത് പ്രിൻസിപ്പൽമാരാക്കുകയാണു വേണ്ടത്. വിരമിക്കാറായവർ സ്വന്തം തടി രക്ഷിച്ചു പോകാനേ ശ്രമിക്കൂ.

ADVERTISEMENT

∙സേതു: ചെറുപ്പകാലത്തെ മോഹങ്ങൾ നിരവധിയായിരുന്നു. പക്ഷേ, പടംവര വഴങ്ങാത്തതു കൊണ്ടു കാർട്ടൂൺ വരയ്ക്കാനായില്ല. പത്തൊൻപതാം വയസ്സിൽ പണിക്കായി വടക്കോട്ടു പോകേണ്ടി വന്നതുകൊണ്ട് ചെണ്ട പഠിക്കാനുമായില്ല. ആ സ്നേഹാദരങ്ങൾ ഇന്നും കാത്തുവയ്ക്കുന്നുണ്ട് കാർട്ടൂണിസ്റ്റ് ഉണ്ണിയോടും പെരുവനം കുട്ടൻമാരാരോടും. ഇക്കാര്യം രണ്ടു കൂട്ടരോടും തുറന്നു പറഞ്ഞിട്ടുമുണ്ട്.

∙ ആശ ലോറൻസ് (എം.എം. ലോറൻസിന്റെ മകൾ): ഞങ്ങളെങ്ങനെ വളർന്നു, എങ്ങനെ ജീവിച്ചു എന്ന് അറിയാവുന്ന നേതാക്കളൊക്കെ മൺമറഞ്ഞു പോയി, അല്ലെങ്കിൽ പാർട്ടിക്കു പുറത്തായി, വേറെ പാർട്ടിയിലായി, വേറെ ഗ്രൂപ്പിലായി. ഞാനും അപ്പച്ചനും തമ്മിൽ ഉണ്ടായ പ്രശ്നത്തിൽ ഞങ്ങളെ അടുപ്പിക്കാൻ ശ്രമിച്ചത് ഇ.ബാലാനന്ദൻ സഖാവു മാത്രമാണ്. ഇതിങ്ങനെ പോയാൽ പറ്റില്ലെന്നു പറഞ്ഞ് അദ്ദേഹം എന്റെ കൈപിടിച്ച് അപ്പച്ചന്റെ അടുത്തു കൊണ്ടുപോകുകയായിരുന്നു.

ADVERTISEMENT

∙ റസൂൽ പൂക്കുട്ടി: വിളക്കുപാറയിൽ തിമിർത്തുപെയ്യുന്ന മഴയുടെ ഹുങ്കാരം എത്ര കേട്ടാലും മതിവരില്ല. കോളജിൽ പഠിക്കുമ്പോൾ മഴ കണ്ട് പരീക്ഷാഹാളിൽ എഴുതാതിരുന്നിട്ടുണ്ട്. ജീവിതത്തിൽ കള്ളം പറയുന്നത് മഴയുടെ പേരിൽ മാത്രമാണ്.

∙ ഡെന്നിസ് ജോസഫ്: എന്നെ അദ്ഭുതപ്പെടുത്തി നസീർ സാർ (പ്രേം നസീർ) ഒരു കാര്യം പറഞ്ഞു: ‘ഡെന്നിസേ, ഇതെന്റെ ആദ്യത്തെ സിനിമയാണ്. ഹെവി ആയിട്ടുള്ള സബ്ജക്ട് എനിക്കു പറ്റത്തില്ല. ന്യൂഡൽഹി പോലെയുള്ള സിനിമയൊന്നും എനിക്കിപ്പോൾ ചിന്തിക്കാൻ പറ്റില്ല. ഞാൻ പുതിയ ഡയറക്ടർ ആണ്. എനിക്ക് എടുക്കാൻ എളുപ്പമുള്ള ലളിതമായ ഒരു പ്രമേയം മാത്രമേ എഴുതിത്തരാവൂ’.

∙ എം.വി.ഗോവിന്ദൻ: സിപിഎം യുക്തിവാദി ആശയങ്ങൾ പ്രചരിപ്പിക്കുന്ന പ്രസ്ഥാനമല്ല. നിലനിൽക്കുന്ന മതവും വിശ്വാസവും ഒരു സുപ്രഭാതത്തിൽ അവസാനിക്കുമെന്ന ഒരു തെറ്റിദ്ധാരണയും ഞങ്ങൾക്കില്ല. മതത്തെ അവസാനിപ്പിക്കുക എന്നത് ഞങ്ങളുടെ അജൻഡയിൽ ഇല്ല. വിശ്വാസികളാണ് ഇവിടെ മഹാഭൂരിപക്ഷം എന്നു മനസ്സിലാക്കി, വിശ്വാസികളെയും അവിശ്വാസികളെയും ഒരുമിച്ച് ചേർത്തുകൊണ്ടു മാത്രമേ ആധുനികസമൂഹത്തിനു മുന്നോട്ടുപോകാൻ കഴിയൂ എന്ന നിലപാടാണു സിപിഎമ്മിനുള്ളത്. മതനിരാസമല്ല, മതനിരപേക്ഷതയാണ് സിപിഎമ്മിന്റെ ലക്ഷ്യം.

∙ ജസ്റ്റിസ് കെ.ടി.തോമസ്: ക്രൈസ്തവസഭകൾ തമ്മിലും സഭകൾക്കുള്ളിലും ബിഷപ്പുമാർ തമ്മിലുമൊക്കെ സ്വത്തിന്റെയും സമ്പത്തിന്റെയും പേരിൽ ഇന്നു നടന്നുകൊണ്ടിരിക്കുന്ന പോരും കലഹവും, അവരുടെ സ്വത്തുക്കളും വരുമാനങ്ങളും ചെലവുകളും പബ്ലിക് ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്ന അനിവാര്യതയിലേക്കു തന്നെയാണ് വിരൽചൂണ്ടുന്നത്. ചർച്ച് ആക്ടിന് യാക്കോബായ സഭ സുന്നഹദോസ് തീരുമാനിച്ചതുപോലെ മറ്റു സഭകളിൽ നിന്നും ആവശ്യം ഉയരും. ഇന്നല്ലെങ്കിൽ നാളെ ചർ‌ച്ച് പ്രോപ്പർട്ടീസ് ആക്ട് നടപ്പിലാക്കേണ്ടിവരും.