ന്യൂഡൽഹി∙ ഒരു പഞ്ചായത്തിൽപ്പോലും അധികാരത്തിലെത്തുന്നതിനു മുൻപേ ബിജെപി പ്രഖ്യാപിച്ച കാര്യങ്ങളിലൊന്ന്. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370–ാം വകുപ്പ് എടുത്തുകളയുന്നതിലൂടെ പാർട്ടി അതിന്റെ ഏറ്റവും മുഖ്യമായ പ്രഖ്യാപനങ്ങളിലൊന്നു നടപ്പാക്കുകയാണ്. രാജ്യസഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മുതൽ പാർട്ടിയുടെ ഏറ്റവും താഴേത്തട്ടിലുള്ള അണികൾ വരെ പറയുന്നതും അതു തന്നെ. | kashmir unrest | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഒരു പഞ്ചായത്തിൽപ്പോലും അധികാരത്തിലെത്തുന്നതിനു മുൻപേ ബിജെപി പ്രഖ്യാപിച്ച കാര്യങ്ങളിലൊന്ന്.

ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370–ാം വകുപ്പ് എടുത്തുകളയുന്നതിലൂടെ പാർട്ടി അതിന്റെ ഏറ്റവും മുഖ്യമായ പ്രഖ്യാപനങ്ങളിലൊന്നു നടപ്പാക്കുകയാണ്.

ADVERTISEMENT

രാജ്യസഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മുതൽ പാർട്ടിയുടെ ഏറ്റവും താഴേത്തട്ടിലുള്ള അണികൾ വരെ പറയുന്നതും അതു തന്നെ.

ശ്യാമപ്രസാദ് മുഖർജിയെഅനുസ്മരിച്ച് 

കശ്മീരിന്റെ പ്രത്യേക പദവിക്കെതിരെയുള്ള സമരമാർഗത്തിൽ കസ്റ്റഡിയിൽ മരിച്ച ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിക്കുള്ള സ്മരണാഞ്ജലിയായാണ് ബിജെപി ഇതിനെ കാണുന്നത്.

1953ൽ കശ്മീരിൽ പ്രക്ഷോഭത്തിനൊരുങ്ങുന്നതിനിടെ പിടിയിലായ ശ്യാമപ്രസാദ് മുഖർജി ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിക്കുകയായിരുന്നു.

ADVERTISEMENT

കശ്മീരിൽ പുറത്തു നിന്നുള്ളവർക്കു കയറാൻ പെർമിറ്റ് വേണമെന്ന ചട്ടം ലംഘിച്ചതിനാണ് അദ്ദേഹത്തെ ജയിലിൽ അടച്ചത്.

ഹൃദയാഘാതമെന്നാണു സർക്കാർ പറഞ്ഞതെങ്കിലും മരണത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ജനസംഘവും സഹസംഘടനകളും വിശ്വസിക്കുന്നത്.

ഇന്നലെ രാജ്യസഭയിൽ പങ്കെടുത്ത എല്ലാ ബിജെപി നേതാക്കളും സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ച നേതാക്കളും അണികളുമെല്ലാം ശ്യാമപ്രസാദ് മുഖർജിയുടെ ‘ബലിദാനം’ അനുസ്മരിച്ചു.

എതിരാളികളെയും ഒപ്പം കൂട്ടി

ADVERTISEMENT

കശ്മീരിനു പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനാ വകുപ്പു താൽക്കാലിക സംവിധാനമാണെന്നും അതു പതിയെ ഇല്ലാതാകുമെന്നും ജവാഹർലാൽ നെഹ്റു തന്നെ പറഞ്ഞിരുന്നുവെന്നു ചൂണ്ടിക്കാണിച്ചാണു പാർട്ടി പാർലമെന്റിൽ ഈ നീക്കത്തെ പ്രതിരോധിച്ചത്.

ഇപ്പോൾ പ്രത്യേക പദവിയുടെ ആവശ്യം സംസ്ഥാനത്തിനില്ലെന്നും അതു ഭീകരർക്കു വളംവയ്ക്കാനേ ഉപകരിച്ചിട്ടുള്ളൂവെന്നും അമിത് ഷാ പറഞ്ഞു.

കശ്മീരിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം 370–ാം വകുപ്പാണെന്നാണ് തുടക്കം മുതൽക്കേ ബിജെപിയുടെ നിലപാട്.

സംസ്ഥാനത്തു പട്ടിക വിഭാഗക്കാർക്കു പോലും സംവരണം കിട്ടാത്തതിനു കാരണവും ഇതാണെന്നു ബിജെപി പറയുന്നു.

എൻഡിഎ കക്ഷികൾ മാത്രമല്ല, ശത്രുപക്ഷത്തുള്ള ബിഎസ്പി, ആം ആദ്മി പാർട്ടി, ബിജെഡി, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയവരുടെ പിന്തുണയും 370–ാം വകുപ്പു പിൻവലിക്കുന്നതിൽ ബിജെപിക്കു ലഭിച്ചു.

എതിരാളികളിലേക്കു പോലും തങ്ങളുടെ അജൻഡ എത്തിക്കുന്നതിൽ ബിജെപിയുടെ തന്ത്രജ്ഞന്മാർ വിജയിച്ചതിന്റെ ലക്ഷണമായാണു വിലയിരുത്തുന്നത്.

രാജ്യസഭയിൽ ഭൂരിപക്ഷമില്ലാതിരുന്നിട്ടും മുത്തലാഖ് അടക്കമുള്ള ബില്ലുകൾ പാസാക്കിയെടുക്കുന്നതിൽ ബിജെപി കാണിച്ച കൗശലവും ചർച്ചയാവുന്നുണ്ട്.