എം.എൻ.കാരശ്ശേരി: ദേശീയത ഉണർത്താൻ വേണ്ടി ബാലഗംഗാധര തിലകൻ ഉപയോഗിക്കുന്നത് ഗണേശോത്സവമാണ്. ഗാന്ധി ഉപയോഗിക്കുന്നത് ഉപ്പാണ്. അല്ലെങ്കിൽ ചർക്ക. അതുമല്ലെങ്കിൽ ഖാദി. അതിലൊന്നും മതമില്ല. അദ്ദേഹം കാവിയുടുത്തില്ല. | Vachakamela | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എം.എൻ.കാരശ്ശേരി: ദേശീയത ഉണർത്താൻ വേണ്ടി ബാലഗംഗാധര  തിലകൻ ഉപയോഗിക്കുന്നത് ഗണേശോത്സവമാണ്. ഗാന്ധി ഉപയോഗിക്കുന്നത് ഉപ്പാണ്. അല്ലെങ്കിൽ ചർക്ക. അതുമല്ലെങ്കിൽ ഖാദി. അതിലൊന്നും മതമില്ല. അദ്ദേഹം കാവിയുടുത്തില്ല. താൻ സന്യാസിയാണ് എന്നു ഭാവിച്ചില്ല. ദൈവികമായ ഒരംശവും അവകാശപ്പെട്ടില്ല. പരലോകത്തെപ്പറ്റി യാതൊന്നും സംസാരിച്ചില്ല. 

ഇന്ദ്രൻസ്: പെരുവഴിയമ്പലം’ എന്ന സിനിമയിൽ അഭിനയിക്കാൻ ആളുകളെ വിളിച്ചുകൊണ്ട് ഒരു പരസ്യമുണ്ടായിരുന്നു. മെലിഞ്ഞ് ഇരുനിറമുള്ള കഴുത്തുനീണ്ട പതിനാറു വയസ്സിൽ താഴെ പ്രായമുള്ള നടനെ ആവശ്യമുണ്ട്. എനിക്കും അതൊക്കെ ചേരുമായിരുന്നു. ഞാനും എഴുതി. പക്ഷേ, പ്രായം മാത്രം പൂരിപ്പിക്കാതെയാണ് അയച്ചത്. കാരണം എനിക്കന്ന് 23 വയസ്സുണ്ട്. എനിക്കു കിട്ടിയില്ല. പക്ഷേ, അശോകൻ കയറിവന്നു.

ADVERTISEMENT

ആനന്ദ്: ലോകത്തെ മിക്ക ചിന്താസംഹിതകളും മനുഷ്യരെ വിഭജിക്കുകയാണു ചെയ്യാറ്. വിശ്വാസി- അവിശ്വാസി, ധർമി- അധർമി എന്ന രീതിയിൽ. ‘അദറി’നെ സൃഷ്ടിക്കാനാണത് - ഒരു വിഭാഗത്തെ പുറത്തുനിർത്തുന്ന രീതി.

അടൂർ ഗോപാലകൃഷ്ണൻ: ഇക്കാലത്തെ ഏറ്റവും വലിയ പരാധീനത എന്നത് രാജ്യത്ത് ഒരു പ്രതിപക്ഷം ഇല്ലാതെ പോയി എന്നതാണ്. ഇതു വലിയൊരു പ്രശ്നമാണ്. കുറച്ചുപേരുള്ളവർ അധികാരത്തിനുവേണ്ടി ചിതറിപ്പോവുകയാണ്. നമ്മുടെ സ്പിരിറ്റെന്ന് പറഞ്ഞാൽ ജനാധിപത്യമാണ്. 

ADVERTISEMENT

കെ.പി.രാമനുണ്ണി: ഇടതുപക്ഷത്തിന്റെ ജനസ്വീകാര്യത വർധിക്കണമെങ്കിൽ, യുക്തിവാദികൾ ഒരു കാര്യമാണ് ദയവായി ചെയ്യേണ്ടത് - നിങ്ങൾക്കില്ലാത്ത ചില മസ്തിഷ്ക കോശങ്ങൾ ഭൂരിപക്ഷം ജനങ്ങൾക്കും ഉണ്ടെന്നു മനസ്സിലാക്കുക. വികാരാനുഭൂതികളുടെ പ്രഭവകോശങ്ങളാണവ. ഇടതു പാർട്ടികളും ഇവരെ പേടിച്ചുനിൽക്കാതെ ഏരിയാ കമ്മിറ്റിക്കു മുകളിൽ ഈശ്വരവിശ്വാസികൾ പാടില്ല തുടങ്ങിയ അസംബന്ധ നിലപാടുകൾ തിരുത്തുകയും വേണം.

എസ്. ജോസഫ്: താളവും ഈണവുമാണു കവിത എന്ന് ആറ്റൂർ വിചാരിച്ചില്ല. അദ്ദേഹം കവിയരങ്ങോ സിഡി നിർമാണമോ ഫെയ്സ്ബുക്കോ വകവച്ചില്ല (അവ അദ്ദേഹത്തെയും). അതേസമയം, അദ്ദേഹം സംഗീതത്തെയും താളത്തെയും ആരാധിച്ചിരുന്നു.