ഗുരു വളരെ മിതവ്യയശീലമുള്ള ആളാണ്. വസ്‌ത്രധാരണം വളരെ ലളിതം. ചെരിപ്പുപോലും ധരിക്കാറില്ല. പക്ഷേ അദ്ദേഹം സ്ഥിരമായി അങ്ങാടിയിലെത്തും. എല്ലാ കടകളിലും കയറുമെങ്കിലും ഒന്നും വാങ്ങില്ല. വിചിത്രമായ ഈ സ്വഭാവം കണ്ട ശിഷ്യൻ ഒരിക്കൽ ചോദിച്ചു. അങ്ങ് എന്തിനാണ് ഒരു സാധനം പോലും വാങ്ങാതെ കടകൾ കയറിയിറങ്ങുന്നത്. | Subhadhinam | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരു വളരെ മിതവ്യയശീലമുള്ള ആളാണ്. വസ്‌ത്രധാരണം വളരെ ലളിതം. ചെരിപ്പുപോലും ധരിക്കാറില്ല. പക്ഷേ അദ്ദേഹം സ്ഥിരമായി അങ്ങാടിയിലെത്തും. എല്ലാ കടകളിലും കയറുമെങ്കിലും ഒന്നും വാങ്ങില്ല. വിചിത്രമായ ഈ സ്വഭാവം കണ്ട  ശിഷ്യൻ ഒരിക്കൽ ചോദിച്ചു. അങ്ങ് എന്തിനാണ് ഒരു സാധനം പോലും വാങ്ങാതെ കടകൾ കയറിയിറങ്ങുന്നത്. ഗുരു പറഞ്ഞു: അതിന് ഒരു കാരണമേയുള്ളൂ. ഞാൻ എന്തൊക്കെ സാധനങ്ങൾ ഇല്ലാതെയാണു ജീവിക്കുന്നതെന്ന് എനിക്കറിയണം. 

ഉള്ളതു മാത്രമല്ല ഇല്ലാത്തവയും കൂടി കണക്കിലെടുക്കുമ്പോഴാണ് ഒരാളുടെ യഥാർഥ സമ്പത്ത് വ്യക്തമാവുക. തനിക്കു വേണ്ടത് എന്തൊക്കെയെന്നു തിരിച്ചറിയാനുള്ള കഴിവാണ് ഒരാളുടെ ജീവിതനിലവാരത്തിന്റെ അടിത്തറ. വേണ്ടതിനെയെല്ലാം തിരസ്കരിക്കുകയും വേണ്ടാത്തതിനെയെല്ലാം സ്വീകരിക്കുകയും ചെയ്യുന്ന സമൂഹത്തിലാണ് അതൃപ്‌തിയും അരക്ഷിതാവസ്ഥയും മുളപൊട്ടുന്നത്. അത്യാവശ്യത്തെയും ആവശ്യത്തെയും അനാവശ്യത്തെയും നിർവചിക്കാനും തരംതിരിക്കാനും അറിയാവുന്നവർക്ക് സ്വത്തും സാമഗ്രികളും ലക്ഷ്യമാകില്ല; മാർഗം മാത്രമായിരിക്കും. ഉപയോഗമുള്ളവയെല്ലാം തേഞ്ഞുതീരും, ഉപയോഗമില്ലാത്തവ തുരുമ്പെടുക്കും. 

ADVERTISEMENT

അടിസ്ഥാന ആവശ്യങ്ങൾ ഒന്നാണെങ്കിൽ പോലും ജീവിത സാഹചര്യത്തിനനുസരിച്ചാണ് ആവശ്യങ്ങൾ രൂപപ്പെടുന്നത്. ആവശ്യങ്ങളെക്കാൾ ആഡംബരങ്ങളെ ആലിംഗനം ചെയ്യുന്നവരുടെ അടിത്തറ ഇളകിത്തുടങ്ങും. ഒന്നുമില്ലായ്‌മയിൽ ജീവിക്കുന്നവരാണ് പലപ്പോഴും മുൻപന്തിയിൽ നിൽക്കുന്നത് – ആരോഗ്യത്തിലും ആയുസ്സിലും ഉൾപ്പെടെ. അന്തസ്സിന്റെയും പദവിയുടെയും പേരിൽ സമ്പാദിച്ചു കൂട്ടുന്നവർ അവ എങ്ങനെയെങ്കിലും ഉപയോഗിച്ചു തീർക്കാനുള്ള വ്യഗ്രതയിലായിരിക്കും. 

ഒന്നുമില്ലാത്തവർ എന്നു വിളിക്കപ്പെടുന്നവരിലും ആർക്കുമില്ലാത്ത ചിലതൊക്കെ ഉണ്ട്; ആത്മനിയന്ത്രണവും അച്ചടക്കവും. കണ്ണിൽപ്പെടുന്നതെല്ലാം സ്വന്തമാകണമെന്ന ചിന്തയില്ല എന്നതുതന്നെയാണ് സംതൃപ്‌തമായ ജീവിതത്തിന്റെ അടിസ്ഥാനം.