ശിഷ്യർക്കു കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് ലഭിക്കുന്ന ദിവസം വന്നെത്തി. ഗുരു അവരെ വിളിച്ചു ചോദിച്ചു, എന്താണ് ബ്ലാക്ക് ബെൽറ്റിന്റെ അർഥം? ഒരാൾ പറഞ്ഞു, ഞങ്ങളുടെ കഠിനാധ്വാനത്തിന്റെ പ്രതിഫലം. വേറൊരാൾ പറഞ്ഞു, ഞങ്ങളുടെ പരിശ്രമത്തിന്റെ അവസാനം. നിരാശനായ ഗുരു അവരോട് ഒരുവർഷം | Subhadhinam | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശിഷ്യർക്കു കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് ലഭിക്കുന്ന ദിവസം വന്നെത്തി. ഗുരു അവരെ വിളിച്ചു ചോദിച്ചു, എന്താണ് ബ്ലാക്ക് ബെൽറ്റിന്റെ അർഥം? ഒരാൾ പറഞ്ഞു, ഞങ്ങളുടെ കഠിനാധ്വാനത്തിന്റെ പ്രതിഫലം. വേറൊരാൾ പറഞ്ഞു, ഞങ്ങളുടെ പരിശ്രമത്തിന്റെ അവസാനം. നിരാശനായ ഗുരു അവരോട് ഒരുവർഷം കാത്തിരിക്കാൻ ആവശ്യപ്പെട്ടു. 

ഒരുവർഷത്തിനു ശേഷം അതേ ചോദ്യം ആവർത്തിച്ചു. ഉത്തരങ്ങളിൽ കുറച്ചു മാറ്റം ഉണ്ടായിരുന്നു. ബ്ലാക്ക് ബെൽറ്റ് ബഹുമതിയുടെ അടയാളമാണ്, ഞങ്ങളും ഗുരുവായിത്തീരുകയാണ്... ഒരുവർഷം കൂടി കാത്തിരിക്കാൻ ഗുരു ആവശ്യപ്പെട്ടു. അക്കാലയളവിനു ശേഷമുള്ള മറുപടി തീർത്തും വ്യത്യസ്തമായിരുന്നു: ‘ബ്ലാക്ക് ബെൽറ്റ് അവസാനമല്ല, ആരംഭമാണ്. അച്ചടക്കത്തിന്റെയും പ്രയത്നത്തിന്റെയും ഉയർന്ന ചിന്താഗതികളുടെയും തുടക്കമാണിത്’. ഗുരു അപ്പോൾത്തന്നെ അവർക്കു ബ്ലാക്ക് ബെൽറ്റ് സമ്മാനിച്ചു.

ADVERTISEMENT

പഠനം അവസാനിച്ചു എന്നു കരുതുന്നവർ പഠിപ്പിക്കാൻ തുടങ്ങുമ്പോഴാണ് പാഠപുസ്തകങ്ങൾ പരാജയപ്പെടുന്നത്. യോഗ്യത നേടാൻ വേണ്ടി മാത്രമുള്ള പഠനങ്ങളാണ് ഒരാളുടെ ഏറ്റവും വലിയ അയോഗ്യത. ഗുരുവിനെക്കാൾ വലിയ ശിഷ്യന്മാരെ രൂപപ്പെടുത്തുക എന്നതാകണം ഓരോ ഗുരുകുലത്തിന്റെയും അടിസ്ഥാന ദൗത്യം. അതു സംഭവിക്കണമെങ്കിൽ കാലത്തിനുമപ്പുറത്തേക്കു സഞ്ചരിക്കാനുള്ള ശേഷിയും ശിഷ്യരുടെ മികവിന്റെ പരകോടി കണ്ടെത്താനുള്ള വൈദഗ്ധ്യവും ഗുരുവിനുണ്ടാകണം. പഠനം അവസാനിക്കുമ്പോഴാണ് പരിശീലകനാകുന്നതെന്നും പരിശീലിപ്പിക്കാൻ തുടങ്ങുമ്പോൾ പഠനം അവസാനിപ്പിക്കണമെന്നും കരുതുന്നവർ കാലഹരണപ്പെട്ടവരും കാര്യശേഷി ഇല്ലാത്തവരുമാകും. 

ഒരു പഠനവും ഒരിക്കലും അവസാനിക്കുന്നില്ല. കാരണം, ഒരറിവും ഒരിക്കലും പൂർണമല്ല. എല്ലാ സിദ്ധാന്തങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും എന്നും തുടർച്ചകളും മാറ്റങ്ങളും ഉണ്ടാകും. തുടങ്ങിയ തൊഴിലിനു ശേഷവും തുടരുന്ന പഠനമാണ് പ്രവൃത്തികൾക്കു പൂർണതയും പുതുമയും നൽകുന്നത്. തൊഴിൽ സമ്പാദിക്കാനുള്ള മാർഗമല്ല, തൊഴിലിനെ പ്രസക്തവും പ്രയോജനപ്രദവുമാക്കാനുള്ള മാർഗമാണ് പഠനം. 

ADVERTISEMENT