ശിഷ്യൻ ഗുരുവിനോടു ചോദിച്ചു, അങ്ങു ധ്യാനത്തിലായിരിക്കുമ്പോൾ എന്തെങ്കിലും കാണുന്നുണ്ടോ ഇല്ലയോ? ഗുരു പറഞ്ഞു – ഞാൻ കാണുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ല; കാണുന്നില്ലേ എന്നു ചോദിച്ചാൽ ഉണ്ട്! ശിഷ്യൻ വീണ്ടും ചോദിച്ചു, ഒരാൾക്ക് എങ്ങനെയാണ് ഒരേസമയം കാണാനും കാണാതിരിക്കാനും കഴിയുന്നത്? ഗുരു പറഞ്ഞു, ധ്യാന സമയത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശിഷ്യൻ ഗുരുവിനോടു ചോദിച്ചു, അങ്ങു ധ്യാനത്തിലായിരിക്കുമ്പോൾ എന്തെങ്കിലും കാണുന്നുണ്ടോ ഇല്ലയോ? ഗുരു പറഞ്ഞു – ഞാൻ കാണുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ല; കാണുന്നില്ലേ എന്നു ചോദിച്ചാൽ ഉണ്ട്! ശിഷ്യൻ വീണ്ടും ചോദിച്ചു, ഒരാൾക്ക് എങ്ങനെയാണ് ഒരേസമയം കാണാനും കാണാതിരിക്കാനും കഴിയുന്നത്? ഗുരു പറഞ്ഞു, ധ്യാന സമയത്ത് എന്റെ മനസ്സിന്റെ ചാഞ്ചാട്ടവും ചുറ്റിത്തിരിയലും ഞാൻ കാണുന്നുണ്ട്. എന്നാൽ, മറ്റുള്ളവരുടെ ശരിയും തെറ്റും നന്മയും തിന്മയും ഞാൻ കാണാറില്ല.

ഒരു പ്രത്യേകതരം കണ്ണട നിർമിക്കണം. അത് ഉപയോഗിക്കുന്നവർക്കു സ്വന്തം ഉള്ളു കാണാനാകണം. പുറത്തുള്ള ഒരു കാഴ്‌ചയും ദൃശ്യമാകരുത്. എല്ലാ ദിവസവും എല്ലാവരും ഒരേസമയം ആ കണ്ണട ധരിക്കണം. അപ്പോൾ മുതൽ ലോകം സ്വയം നന്നാകാൻ തുടങ്ങും.

ADVERTISEMENT

ചുറ്റുപാടുകളെ അളന്നുതിരിച്ചു വ്യാഖ്യാനിക്കാനും വിമർശിക്കാനും വേണ്ടി ദൂരദർശിനികളും സൂക്ഷ്‌മദർശിനികളുമായി നടക്കുന്നവർക്ക് സ്വയം കാണാൻ കഴിയുന്ന ഒരു കണ്ണാടിച്ചില്ലു പോലും സ്വന്തമായി ഇല്ലെന്നതാണ് പരിതാപകരം. ലോകം നന്നാക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന എല്ലാവരുടെയും ശ്രദ്ധ അപരനിലാണ്. അന്യന്റെ കറ കഴുകിക്കളയാൻ നടത്തുന്ന ശ്രമത്തിന്റെ പകുതിയെങ്കിലും, സ്വന്തം ചെളി കഴുകിക്കളയാൻ കാണിച്ചിരുന്നെങ്കിൽ മാലിന്യമുക്തമായ മനസ്സും പരിസരവും രൂപപ്പെട്ടേനെ.

രണ്ടാമതൊരു കണ്ണട കൂടി നിർമിക്കണം. അതു ധരിച്ചു കഴിഞ്ഞാൽ മറ്റുള്ളവരിലെ നന്മ മാത്രമേ കാണാൻ കഴിയൂ. എല്ലാ ദിവസവും കുറച്ചു സമയമെങ്കിലും ആ കണ്ണട ധരിക്കണം. അപരനെ അപഹസിച്ച്, അധിക്ഷേപിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്ന സമയത്തു നിർബന്ധമായും  അതേ കണ്ണടയിലൂടെ നോക്കണം. 

ADVERTISEMENT

ഒരു നന്മയെങ്കിലും ഇല്ലാത്ത ആരുമുണ്ടാകില്ല. അത് ആരും ഒരിക്കലും തിരിച്ചറിയാതെ പോകുന്നിടത്താണ് തിന്മകൾ ഇടം കണ്ടെത്തുന്നത്.