ട്രെയിൻ യാത്രയ്ക്കിടയിൽ സുഹൃത്തുക്കൾ തമ്മിൽ കലഹമായി. ചോക്കലേറ്റ് ആരുടേത് എന്നതിനെച്ചൊല്ലിയാണു തർക്കം. ഒരാളുടെ കയ്യിലിരുന്ന ചോക്കലേറ്റ് തട്ടിപ്പറിക്കാനായി രണ്ടാമൻ മുന്നോട്ടാഞ്ഞു. പെട്ടെന്ന്, വാതിൽപടിയിലുണ്ടായിരുന്ന പിടിത്തം വിട്ട് അവൻ പുറത്തേക്കു വീണു; ഒപ്പം സുഹൃത്തിന്റെ | Subhadhinam | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രെയിൻ യാത്രയ്ക്കിടയിൽ സുഹൃത്തുക്കൾ തമ്മിൽ കലഹമായി. ചോക്കലേറ്റ് ആരുടേത് എന്നതിനെച്ചൊല്ലിയാണു തർക്കം. ഒരാളുടെ കയ്യിലിരുന്ന ചോക്കലേറ്റ് തട്ടിപ്പറിക്കാനായി രണ്ടാമൻ മുന്നോട്ടാഞ്ഞു. പെട്ടെന്ന്, വാതിൽപടിയിലുണ്ടായിരുന്ന പിടിത്തം വിട്ട് അവൻ പുറത്തേക്കു വീണു; ഒപ്പം സുഹൃത്തിന്റെ കയ്യിലിരുന്ന ചോക്കലേറ്റും.

ഏതു കലഹത്തിന്റെയും അടിസ്ഥാന കാരണം, ‘എന്റേതു മാത്രമാണ്’ എന്ന ചിന്തയാണ്. ആർക്ക് എന്തിനെയാണു സ്വന്തമെന്നു പറയാനാകുക? സ്വന്തമെന്നു കരുതുന്നതെല്ലാം, വ്യക്തികളായാലും വസ്തുക്കളായാലും സ്ഥാനമാനങ്ങളായാലും, മറ്റുള്ളവരുടേതും കൂടിയാണ്; പല രൂപത്തിലും ഭാവത്തിലും. ഭാര്യയും ഭർത്താവും അച്ഛനും അമ്മയും സുഹൃത്തും ആരുടേതും മാത്രമല്ല. ആ വേഷം മാത്രമാണു സ്വന്തം. ഭർത്താവ് പലരുടെയും സഹോദരനാണ്, സുഹൃത്താണ്, മകനാണ്. 

ADVERTISEMENT

പല കഥാപാത്രങ്ങളാകാതെ ആർക്കും നിലനിൽക്കാനാകില്ല. എല്ലാ വേഷങ്ങളും എനിക്കുവേണ്ടി മാത്രമാകണമെന്ന സ്വാർഥചിന്തയുടെ അശുദ്ധവായു ശ്വസിച്ചാണ് പലരും ശ്വാസംമുട്ടി മരിക്കുന്നത്. സ്വന്തമെന്നു കരുതുന്ന വസ്തുക്കളെല്ലാം മറ്റാരുടേതോ ആയിരുന്നു; മറ്റുള്ളവർക്കു കൈമാറാനുള്ളതുമാണ്. ഓരോ സ്ഥാനവും താൽക്കാലിക കൂടാരങ്ങളാണ്. സ്വന്തം കരവലയത്തിനുള്ളിൽ പിടിച്ചുനിർത്തണമെന്നു കരുതുന്നതെല്ലാം ആ വലയം ഭേദിച്ചു പുറത്തുകടക്കും. അവയ്ക്കു കൊടുക്കേണ്ടിവരുന്ന വില പലപ്പോഴും ജീവിതത്തിന്റെ ആകെത്തുകയായിരിക്കും.

പിടിവാശി ചിലപ്പോൾ നല്ലതാകാം. എന്തിനുവേണ്ടിയാണ് ആ വാശി എന്നതിനെ ആശ്രയിച്ചിരിക്കുമത്. നിസ്സാരവും അനാവശ്യവുമായ കാര്യങ്ങൾക്കു വേണ്ടി നടത്തുന്ന ശണ്ഠകളാണ് ഗൗരവമുള്ള കാര്യങ്ങളെ അപ്രസക്തമാക്കുന്നത്. നേടിയ സ്ഥാനങ്ങളുടെയും സ്വത്തുക്കളുടെയും കണക്കിൽ അഭിമാനിക്കുമ്പോൾ, അവ നേടാനായി ബലികഴിച്ച മൂല്യങ്ങളെയും നിലപാടുകളെയും ബന്ധങ്ങളെയുംകൂടി കണക്കിലെടുക്കണം. സ്വന്തമാക്കുന്നതൊന്നും സ്വസ്ഥത നൽകുന്നില്ലെങ്കിൽ പിന്നെന്തിനാണു പിടിവാശി?

ADVERTISEMENT