ചില രാജ്യസഭാംഗങ്ങളുടെ ശീലങ്ങൾ, സഭാധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനു തീരെ പിടിക്കുന്നില്ല. അംഗമായും മന്ത്രിയായും അദ്ദേഹം നീണ്ട വർഷങ്ങൾ ചെലവഴിച്ച സഭയിൽ ചിലരുടെ നിരുത്തരവാദപരമായ മനോഭാവത്തിനൊപ്പം, ബഹുഭൂരിപക്ഷത്തിന്റെ നിസ്സംഗതയും | deseeyam | Malayalam News | Manorama Online

ചില രാജ്യസഭാംഗങ്ങളുടെ ശീലങ്ങൾ, സഭാധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനു തീരെ പിടിക്കുന്നില്ല. അംഗമായും മന്ത്രിയായും അദ്ദേഹം നീണ്ട വർഷങ്ങൾ ചെലവഴിച്ച സഭയിൽ ചിലരുടെ നിരുത്തരവാദപരമായ മനോഭാവത്തിനൊപ്പം, ബഹുഭൂരിപക്ഷത്തിന്റെ നിസ്സംഗതയും | deseeyam | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില രാജ്യസഭാംഗങ്ങളുടെ ശീലങ്ങൾ, സഭാധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനു തീരെ പിടിക്കുന്നില്ല. അംഗമായും മന്ത്രിയായും അദ്ദേഹം നീണ്ട വർഷങ്ങൾ ചെലവഴിച്ച സഭയിൽ ചിലരുടെ നിരുത്തരവാദപരമായ മനോഭാവത്തിനൊപ്പം, ബഹുഭൂരിപക്ഷത്തിന്റെ നിസ്സംഗതയും | deseeyam | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില രാജ്യസഭാംഗങ്ങളുടെ ശീലങ്ങൾ, സഭാധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനു തീരെ പിടിക്കുന്നില്ല. അംഗമായും മന്ത്രിയായും അദ്ദേഹം നീണ്ട വർഷങ്ങൾ ചെലവഴിച്ച സഭയിൽ ചിലരുടെ നിരുത്തരവാദപരമായ മനോഭാവത്തിനൊപ്പം, ബഹുഭൂരിപക്ഷത്തിന്റെ നിസ്സംഗതയും കൂടിയാകുമ്പോൾ എങ്ങനെ രോഷം തോന്നാതിരിക്കും. 

പാർലമെന്ററി സമിതികളിൽ ഹാജർ തീരെക്കുറവാണ്. സഭാസമിതികളിൽ സ്ഥിരമായി വരാതിരിക്കുന്നവരുടെ സഭാംഗത്വം റദ്ദു ചെയ്യണമെന്ന കടുത്ത നടപടിക്കു വരെ ഉപരാഷ്ട്രപതി ശുപാർശ ചെയ്തു. പക്ഷേ, സഭയുടെ അനുമതിയില്ലാതെ അംഗം തുടർച്ചയായി 60 ദിവസം ഹാജരാകാതിരുന്നാൽ മാത്രമേ, അംഗത്വം റദ്ദാക്കാൻ ഭരണഘടന അനുവദിക്കുന്നുള്ളൂ. അതായത്, 60 ദിവസത്തിലൊരിക്കൽ ഹാജർ ബുക്കിൽ ഒപ്പുവച്ചാൽ മതി അംഗത്വം നിലനിർത്താം.

ADVERTISEMENT

വിവിധ മന്ത്രാലയങ്ങളുടെ സംരംഭങ്ങളും നേട്ടങ്ങളും അംഗങ്ങളോടു മന്ത്രിമാർ വിശദീകരിക്കുന്ന ഉപദേശക സമിതികൾക്കു പിന്നാലെ, പാർലമെന്ററി സ്ഥിരംസമിതികൾ നിലവിൽവന്നത് 1990കളിലാണ്. അത് അന്നത്തെ സ്പീക്കർ ശിവരാജ് പാട്ടീലിന്റെ ശ്രമഫലമായിരുന്നു. വിവിധ മന്ത്രാലയങ്ങളുടെ ഗ്രാന്റുകൾക്കുള്ള അപേക്ഷ ഒരു മിനിറ്റ് പോലും ചർച്ച ചെയ്യാതെ പാർലമെന്റ് പാസാക്കുന്നതു കണ്ടുണ്ടായ അദ്ദേഹത്തിന്റെ അമ്പരപ്പാണ് സമിതിയുടെ പിറവിയിലേക്കു നയിച്ചത്.

മന്ത്രിമാരുടെ സാന്നിധ്യമില്ലാത്ത സമിതികൾ, ബജറ്റ് നിർദേശങ്ങളും ഗ്രാന്റുകളും ബന്ധപ്പെട്ട മന്ത്രാലയം ശുപാർശ ചെയ്യുന്ന പ്രധാന നിയമനിർമാണങ്ങളും ചർച്ച ചെയ്തശേഷം ഏകകണ്ഠമായ റിപ്പോർട്ടുകൾ പാർലമെന്റിനു സമർപ്പിക്കും. പാർലമെന്ററി സമിതികളുടെ പ്രവർത്തനം മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയിൽനിന്നകലെയാണ്. നിയമനിർമാണ ശുപാർശകളെ കൃത്യതയോടെ വിലയിരുത്തുന്ന സമിതികൾക്കു മുൻപാകെ ഉദ്യോഗസ്ഥരെയും പുറമേനിന്നുള്ള സാക്ഷികളെയും തെളിവെടുപ്പിനായി വിളിച്ചുവരുത്താറുണ്ട്.

ADVERTISEMENT

ലോക്സഭയിലെയും രാജ്യസഭയിലെയും രാഷ്ട്രീയ കക്ഷികളുടെ അംഗസംഖ്യയുടെ അടിസ്ഥാനത്തിലാണു സമിതികളിലേക്ക് അംഗങ്ങളെ നിയോഗിക്കുന്നത്. ഓരോ അംഗവും കുറഞ്ഞത് ഒന്നോ രണ്ടോ സമിതികളിലെങ്കിലും അംഗമായിരിക്കും. എന്നാൽ, സമിതിക്കു മുൻപാകെ വരുന്ന വിഷയങ്ങൾ പഠിക്കുന്ന അംഗങ്ങളുടെ എണ്ണം കുറഞ്ഞുവന്നതോടെ റിപ്പോർട്ടുകളുടെ കരടു തയാറാക്കുന്ന ജോലികൾക്കെല്ലാം പാർലമെന്റ് ഉദ്യോഗസ്ഥരെ ആശ്രയിക്കാൻ തുടങ്ങി.

പ്രധാന സ്ഥിരംസമിതികളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ എൻഡിഎ സർക്കാർ വ്യഗ്രത കാട്ടാറുണ്ട്. ധനകാര്യ സ്ഥിരംസമിതിയുടെ അധ്യക്ഷനായിരുന്ന കോൺഗ്രസ് അംഗത്തെ മാറ്റി ഇത്തവണ അവർ ബിജെപി അംഗത്തെ ചുമതലയേൽപിച്ചു. സമിതികളിൽ മുടങ്ങാതെ പങ്കെടുക്കാറുള്ള ശശി തരൂർ, തന്നെ വിദേശകാര്യ സമിതിയിൽനിന്ന് ഒഴിവാക്കിയപ്പോൾ അനിഷ്ടം പ്രകടിപ്പിച്ചു. അതേസമയം, ഇൻഫർമേഷൻ ടെക്നോളജി സമിതിയുടെ അധ്യക്ഷനായി അദ്ദേഹത്തെ നിയോഗിക്കുകയും ചെയ്തു. 

ADVERTISEMENT

കഴിഞ്ഞ ലോക്സഭയിൽ ധനകാര്യ സ്ഥിരംസമിതിയിൽ ഉദ്യോഗസ്ഥരെ വെള്ളം കുടിപ്പിച്ച രണ്ട് ബിജെപി അംഗങ്ങളുണ്ട് – ജാർഖണ്ഡിൽനിന്നുള്ള നിഷികാന്ത് ദുബെയും കർണാടകയിൽനിന്നുള്ള ശിവകുമാർ ഉദാസിയും. എംബിഎ ബിരുദധാരിയായ ദുബെ ഇത്തവണയും ധനകാര്യ സമിതിയിലുണ്ട്. വൻകിട നിർമാതാവും എൻജിനീയറും കൂടിയായ ഉദാസി, ഊർജ വകുപ്പ് സ്ഥിരംസമിതിയിലേക്ക് ഉദ്യോഗസ്ഥർക്കു പേടിസ്വപ്നമായി എത്തിയിട്ടുണ്ട്.

‌സഭയിൽപോലും സ്ഥിരം ഹാജർ വേണമെന്ന് ഭരണഘടനയോ പാർലമെന്ററി നിയമങ്ങളോ അനുശാസിക്കുന്നില്ല. അപ്പോൾപിന്നെ സമിതികളുടെ കാര്യം പറയേണ്ടതില്ലല്ലോ. പ്രവൃത്തിദിനങ്ങളിൽ രാവിലെ 11ന് ഇരു സഭകളും സമ്മേളിക്കുമെങ്കിലും ദിവസത്തിൽ എപ്പോഴെങ്കിലും ഹാജർ റജിസ്റ്ററിൽ ഒപ്പിട്ടാൽ മതിയെന്നതിനാൽ മുഴുവൻ സമയം സഭയിൽ ഉണ്ടാവേണ്ട ആവശ്യവുമില്ല. പല ദിവസവും ഉച്ച കഴിഞ്ഞാൽ ക്വേ‍ാറം തികയ്ക്കാനുള്ള ആളെക്കൂട്ടാനായി പാർലമെന്ററികാര്യ മന്ത്രിയും വിപ്പുമാരും നെട്ടോട്ടമോടാറുണ്ട്. ആകെ അംഗസംഖ്യയുടെ 10% മാത്രം മതി ക്വേ‍ാറം തികയ്ക്കാൻ എന്നതുകൂടി ഓർക്കുക.

മണ്ഡലങ്ങളിലെ ജോലികൾ യഥാസമയം നടത്തിയെടുക്കാൻ തങ്ങൾക്കു വിവിധ മന്ത്രിമാരെ സന്ദർശിക്കുകയും വിവിധ വകുപ്പുകളിൽ കയറിയിറങ്ങുകയും ചെയ്യേണ്ടതുണ്ടെന്നാണ് എംപിമാരുടെ വാദം. 

സമിതി അംഗങ്ങൾക്കു സഹായമൊരുക്കാൻ സജീവമായ ഗവേഷണവിഭാഗം സിപിഎമ്മിനാണുള്ളത്. വിവിധ സ്ഥാപനങ്ങളിലെ ഇടതു ചായ്‌വുള്ള വിദഗ്ധരുടെ പിന്തുണയും പാർട്ടിയുമായി ബന്ധമുള്ള ഒട്ടേറെ സംഘടനകളുടെ ഗവേഷണവും ഇതിനു തുണയാകുന്നു.

സഭാസമിതികളിലെ സാന്നിധ്യവും പങ്കാളിത്തവും ഉറപ്പാക്കാൻ ശിക്ഷാവിധിയെക്കാൾ അനുനയമാകും ഉചിതം. സമിതിജോലികൾക്കു വേണ്ട വിവരങ്ങൾ നൽകുന്നതിനു പാർലമെന്റിലെ റിസർച് അസിസ്റ്റന്റുമാരുടെ സഹായം തേടാനായി സമീപവർഷങ്ങളിൽ എംപിമാർക്കു പണവും അനുവദിച്ചു തുടങ്ങിയിട്ടുണ്ട്.