ഒരാൾ വഴിവക്കിൽ പ്രാർഥിക്കുകയാണ്: ‘‘ദൈവമേ ഞാൻ നിന്റെ അടുക്കൽ വരാം; നിന്നെ പരിചരിക്കാം; നിനക്കു നല്ല ഭക്ഷണം തയാറാക്കിത്തരാം.’’ അതിലെ പോയ ഗുരു ഇതു കേട്ടു. അദ്ദേഹം ദേഷ്യപ്പെട്ടു: ‘‘ഇങ്ങനെയാണോ പ്രാർഥിക്കുന്നത്? ദൈവത്തിനു | Subhadhinam | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരാൾ വഴിവക്കിൽ പ്രാർഥിക്കുകയാണ്: ‘‘ദൈവമേ ഞാൻ നിന്റെ അടുക്കൽ വരാം; നിന്നെ പരിചരിക്കാം; നിനക്കു നല്ല ഭക്ഷണം തയാറാക്കിത്തരാം.’’ അതിലെ പോയ ഗുരു ഇതു കേട്ടു. അദ്ദേഹം ദേഷ്യപ്പെട്ടു: ‘‘ഇങ്ങനെയാണോ പ്രാർഥിക്കുന്നത്? ദൈവത്തിനു നിന്റെ ആവശ്യമില്ല; നിനക്കാണു ദൈവത്തെ ആവശ്യം.’’ ഗുരു അയാളെ ഔദ്യോഗിക പ്രാർഥന പഠിപ്പിച്ചു. നടന്നുനീങ്ങിയ ഗുരുവിനു മുന്നിൽ ദൈവം പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ആളുകളെ എന്നിലേക്ക് അടുപ്പിക്കാനാണു നിന്നെ ഞാനയച്ചത്. എന്നെ കൂടുതൽ സ്നേഹിക്കുന്നവരെ എന്നിൽനിന്ന് അകറ്റുകയാണു നീ ചെയ്യുന്നത്. പ്രാർഥനയ്ക്ക് എന്തു നിയമം. അവന് ഇഷ്ടമുള്ളതു പ്രാർഥിക്കട്ടെ!

ആത്മീയതയ്ക്കു നിയമസംഹിത രൂപപ്പെടുത്തുന്നവർ, ലൗകിക ജീവിതത്തിന്റെ ഭരണഘടന ഈശ്വര – മനുഷ്യ ബന്ധത്തിലും ആരോപിക്കുകയാണ്. ഓരോ വ്യക്തിക്കും ഈശ്വരനുമായുള്ള ബന്ധം അവനവനു മാത്രം മനസ്സിലാകുന്ന ഭാഷയിലും സംഭാഷണശൈലിയിലും ഉള്ളതാണ്. ഉച്ചത്തിൽ പ്രാർഥിക്കുന്നവരും നിശ്ശബ്ദ പ്രയാണം നടത്തുന്നവരും ഉണ്ടാകും. ഈശ്വരന് ഇഷ്ടമുള്ള പ്രാർഥന, ഇഷ്ടമില്ലാത്ത പ്രാർഥന എന്നൊക്കെ വേർതിരിക്കാൻ മനുഷ്യൻ ആരാണ്?

ADVERTISEMENT

പ്രാർഥനകളുടെ വ്യാപ്തിയും ഗുണനിലവാരവും അളന്ന് അനുഗ്രഹവർഷം നടത്തുന്ന ന്യായാധിപനല്ല ഈശ്വരൻ. പ്രാർഥനകളുടെ ഗുണനിലവാരത്തെക്കാൾ, അതിലെ സത്യസന്ധതയും നിഷ്കളങ്കതയുമാകില്ലേ ഈശ്വരനിഷ്ടം? പ്രാർഥനകളെ ശരിയെന്നും തെറ്റെന്നും ഫലപ്രാപ്തി ഉള്ളവയെന്നും ഇല്ലാത്തവയെന്നും തരംതിരിക്കുന്നതാണ് അപക്വമായ ആത്മീയത. 

ഈശ്വരനോട് അടുക്കാനുള്ള വഴി അധരവ്യായാമം മാത്രമല്ല. മനസ്സും ശരീരവും ഈശ്വരനിലേക്കു നടത്തുന്ന തീർഥയാത്രയാണ് ശരിയായ ആധ്യാത്മികത. കർമങ്ങളുടെ കൃത്യതയും വിശുദ്ധിയും പ്രാർഥനയാണ്; കഴിവുകളുടെ പരിപൂർണ ഉപയോഗം ഈശ്വരപൂജയാണ്; അപരനോടുള്ള ആർദ്രതയും അലിവും ആരാധനയാണ്. പ്രവൃത്തികളിൽ ഇല്ലാത്ത വിശ്വാസവും വിശുദ്ധിയും വാക്കുകളിലുണ്ടാകില്ല. പ്രാർഥനാനിർഭരമായ കർമങ്ങൾ സാധ്യമായിരുന്നെങ്കിൽ, ജീവിതം തന്നെ പ്രാർഥനയായേനെ; ഏവർക്കും സ്വസ്ഥമായി ഉറങ്ങാൻ കഴിഞ്ഞേനെ.