പ്രവാസികൾ കൂട്ടത്തോടെ മടങ്ങിവരുന്നതിനൊപ്പം, കേരളത്തിൽനിന്ന് അതിഥിത്തൊഴിലാളികൾ സ്വന്തം സംസ്ഥാനങ്ങളിലേക്കു പോകുകയും ചെയ്യുന്നു. ഈ സാഹചര്യം ഒരേസമയം, കേരളത്തിനു മുന്നിലെ പ്രതിസന്ധിയും സാധ്യതയുമായി മാറുന്നു. തിരിച്ചെത്തുന്ന | Covid-19 | Corona | Malayalam News | Malayala Manorama

പ്രവാസികൾ കൂട്ടത്തോടെ മടങ്ങിവരുന്നതിനൊപ്പം, കേരളത്തിൽനിന്ന് അതിഥിത്തൊഴിലാളികൾ സ്വന്തം സംസ്ഥാനങ്ങളിലേക്കു പോകുകയും ചെയ്യുന്നു. ഈ സാഹചര്യം ഒരേസമയം, കേരളത്തിനു മുന്നിലെ പ്രതിസന്ധിയും സാധ്യതയുമായി മാറുന്നു. തിരിച്ചെത്തുന്ന | Covid-19 | Corona | Malayalam News | Malayala Manorama

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവാസികൾ കൂട്ടത്തോടെ മടങ്ങിവരുന്നതിനൊപ്പം, കേരളത്തിൽനിന്ന് അതിഥിത്തൊഴിലാളികൾ സ്വന്തം സംസ്ഥാനങ്ങളിലേക്കു പോകുകയും ചെയ്യുന്നു. ഈ സാഹചര്യം ഒരേസമയം, കേരളത്തിനു മുന്നിലെ പ്രതിസന്ധിയും സാധ്യതയുമായി മാറുന്നു. തിരിച്ചെത്തുന്ന | Covid-19 | Corona | Malayalam News | Malayala Manorama

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവാസികൾ കൂട്ടത്തോടെ മടങ്ങിവരുന്നതിനൊപ്പം, കേരളത്തിൽനിന്ന് അതിഥിത്തൊഴിലാളികൾ സ്വന്തം സംസ്ഥാനങ്ങളിലേക്കു പോകുകയും ചെയ്യുന്നു. ഈ സാഹചര്യം ഒരേസമയം, കേരളത്തിനു മുന്നിലെ പ്രതിസന്ധിയും സാധ്യതയുമായി മാറുന്നു. തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന്, അവരുടെ സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന പദ്ധതികളും സംരംഭങ്ങളും ആസൂത്രണം ചെയ്ത് ഏകോപനത്തോടെ നടപ്പാക്കാൻ സർക്കാരിനും സ്വകാര്യ ഏജൻസികൾക്കും കഴിയണം. 

തിരികെയെത്തുന്ന പ്രവാസികളിൽ ഭൂരിപക്ഷവും വളരെ സാധാരണ തൊഴിൽ ചെയ്യുന്ന, ഇടത്തരം അല്ലെങ്കിൽ, താഴ്ന്ന വരുമാനക്കാരാണ്. ഉദാഹരണം: സൂപ്പർ മാർക്കറ്റുകളിൽ സെയിൽസ്മാൻമാർ, നിർമാണത്തൊഴിലാളികൾ, ഡ്രൈവർമാർ, സെക്യൂരിറ്റി ഗാർഡുകൾ. ഇവരിൽ ബഹുഭൂരിപക്ഷത്തിനും പുതിയൊരു സംരംഭത്തിൽ മുതൽമുടക്കാൻ പരിമിതിയുണ്ട്. കുടുംബത്തിലെ കാര്യങ്ങളെല്ലാം നോക്കിനടത്തുന്ന ഇവർക്കു വലിയ നീക്കിയിരിപ്പൊന്നും ഉണ്ടാകാനിടയില്ല. അഥവാ ഉണ്ടായാലും, നാട്ടിലെത്തി ഒറ്റയ്ക്കോ കൂട്ടായോ സംരംഭം തുടങ്ങി അതു നടത്തിക്കൊണ്ടു പോകാനുള്ള നിയമവശങ്ങളെക്കുറിച്ചൊക്കെ അറിയണമെന്നില്ല.

ADVERTISEMENT

ഏറെപ്പേരും അങ്ങേയറ്റം അച്ചടക്കത്തോടെ സ്വന്തം ജോലികൾ ചെയ്തിരുന്നവരാണ്.  നീണ്ടവർഷത്തെ പ്രവാസജീവിതം സമ്മാനിച്ച അനുഭവവും വിപരീത സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാനുള്ള കഴിവും പുതിയ സംരംഭങ്ങളുടെ നല്ലനടപ്പിനു പ്രയോജനപ്പെടും. ഇവരെ വേണ്ടരീതിയിൽ പുനരധിവസിപ്പിച്ചാൽ, അത് നവകേരളസൃഷ്ടിയിലേക്കുള്ള മികച്ച കാൽവയ്പ‌ായിരിക്കും. 

നമുക്കു ചെയ്യാവുന്നത് 

തത്വത്തിൽ ഏതാണ്ടു മുഴുവനായിത്തന്നെ നഗരമായി മാറിയ സംസ്ഥാനമാണു നമ്മുടേത്. നമ്മുടെ നഗരവൽക്കരണം ഏതാണ്ട് 50 ശതമാനമാണ്. ഒരു വലിയ നഗരമായി മാറിയ കേരളത്തിൽ ഉൽപന്നങ്ങൾ നിർമിക്കുന്ന ദ്വിതീയ മേഖലയിലെ വ്യവസായങ്ങൾക്ക് ഇതുവരെ വലിയ സാധ്യതയില്ലെങ്കിലും കോവിഡിനു ശേഷമുള്ള മാറിയ സാഹചര്യത്തിൽ ഇത്തരം സാധ്യതകൾ ഗൗരവമായി വിലയിരുത്തേണ്ടതുണ്ട്.

‘മാനുഫാക്ചറിങ് ഹബ്’ എന്ന ചൈനയുടെ കുത്തക ചോദ്യം ചെയ്യപ്പെടുമ്പോൾ കേരളത്തിനു കടന്നുചെല്ലാവുന്ന പുതിയ ഉൽപാദനമേഖലകൾ ഒട്ടേറെ. സേവന മേഖലകളിലും കുറെയേറെ പുതിയ സംരംഭങ്ങൾക്കു വ്യക്തമായ സാധ്യതയുണ്ട്. കൃഷി, മീൻപിടിത്തം പോലുള്ള പ്രാഥമിക മേഖലകളിലും മൂല്യവർധിത സേവനംവഴി ലഭ്യമാകുന്ന ഒരുപിടി ജോലിസാധ്യതകൾ നമുക്ക് ഉപയോഗപ്പെടുത്താവുന്നതേയുള്ളൂ.

ADVERTISEMENT

ഇതിനൊക്കെ മുന്നോടിയായി ചില സർവേകളും റജിസ്ട്രേഷൻ സംവിധാനങ്ങളും നാം സജ്ജമാക്കേണ്ടതുണ്ട്. തിരികെയെത്തുന്ന പ്രവാസികൾക്ക് എല്ലാ വിശദാംശങ്ങളോടും കൂടി റജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ഉടൻ ആവശ്യമാണ്. നോർക്ക ഇപ്പോൾ ചെയ്ത റജിസ്ട്രേഷൻ വിവരങ്ങൾ ഇതിന്റെ തുടക്കമായി കരുതാവുന്നതാണ്. ഇതിനു മുൻപു തിരിച്ചെത്തിയവരെയും കൂടി ഉൾപ്പെടുത്തി സമഗ്രമായൊരു സർവേയിലൂടെ വിവരശേഖരണം ഉടൻ നടത്തേണ്ടതുണ്ട്. 

ഇത്തരമൊരു റജിസ്ട്രേഷൻ സംവിധാനത്തിൽ, പ്രവാസി ചെയ്തിരുന്ന ജോലി, പ്രവൃത്തിപരിചയം, വിദ്യാഭ്യാസം, കഴിവുകൾ, ഇനി ചെയ്യാൻ തയാറുള്ള ജോലികൾ, പ്രതീക്ഷിക്കുന്ന വരുമാനം, മറ്റെന്തെങ്കിലും പരിശീലനം പ്രതീക്ഷിക്കുന്നുണ്ടോ, ആരോഗ്യാവസ്ഥ എങ്ങനെ? ഇതെല്ലാം രേഖപ്പെടുത്താനാകും. ഇവയെല്ലാം ഉൾപ്പെടുത്തിയുള്ള ബൃഹദ് ഡാറ്റ ബേസ്, ഉചിതമായ രീതിയിൽ പുനരധിവാസം ആസൂത്രണം ചെയ്യാൻ അത്യന്താപേക്ഷിതമാണ്.

അടുത്തപടിയായി, ഇവർക്കു സ്വന്തം നിലയ്ക്കു സംരംഭങ്ങൾ തുടങ്ങാനാവശ്യമായ നിയമോപദേശങ്ങൾ, നിയന്ത്രണങ്ങൾ, നിർമാണരീതികൾ, മറ്റു വ്യവസ്ഥകൾ, നികുതി ബാധ്യതകൾ എന്നിവയെക്കുറിച്ച് അവബോധം നൽകുന്ന ക്ലാസുകളും മറ്റും ഏർപ്പെടുത്തണം. 

പുനരധിവസിപ്പിക്കാവുന്ന മേഖലകൾ

ADVERTISEMENT

കൃഷി: കാർഷിക മേഖലയുടെ സാധ്യതകൾ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുന്നവരാണ് പ്രവാസികൾ. ഏറ്റവും പുതിയ മാർഗങ്ങൾ ഉപയോഗിച്ചുള്ള കൃഷി അതു പച്ചക്കറി, ധാന്യങ്ങൾ, ഫലവർഗങ്ങൾ എന്തുമാകാം, തിരികെയെത്തുന്നവർക്ക് ഒറ്റയ്ക്കും കൂട്ടായും ശ്രമിക്കാവുന്നതാണ്. ഇതിനാവശ്യമായ ഭൂമി കണ്ടെത്തുന്നത് ഒരു പ്രശ്നമാവാൻ വഴിയില്ല. കാരണം ഭൂരിപക്ഷം പ്രവാസികളും ജോലി ചെയ്തിരുന്ന കാലത്ത് കൂടുതലും മുതൽമുടക്കിയിരിക്കുക ഭൂമിയും വീടും പോലുള്ള നിഷ്ക്രിയ ആസ്തികളിൽ ആയിരിക്കും. പരിമിതമായ സ്ഥലത്തുപോലും ഇക്കാര്യത്തിൽ ഇസ്രയേലിലും മറ്റും നിലവിലുള്ള മാർഗങ്ങൾ പാഠമാക്കാവുന്നതാണ്.

ടൂറിസം: ടൂറിസം എല്ലാകാലത്തും വലിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ ശേഷിയുള്ള മേഖലയാണ്.തനത് ആയുർവേദ ചികിൽസയും ഫാം ടൂറിസവുമൊക്കെ കോർത്തിണക്കി പുതു മാതൃകകൾ പരീക്ഷിച്ചാൽ ജോലി സാധ്യതയുണ്ട്.

നിർമാണ മേഖല: കേരളത്തിൽ ഏതാണ്ടു മുപ്പതു ലക്ഷത്തോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ നല്ലൊരു പങ്ക് കേരളം വിടുന്ന അവസ്ഥയുണ്ടായാൽ ഇത്തരം ജോലികൾ തിരികെയെത്തുന്ന പ്രവാസികൾക്ക് അന്തസോടെ തിരിച്ചുപിടിക്കാവുന്നതേയുള്ളൂ. 

600 മുതൽ 1200 സ്ക്വയർ ഫീറ്റ് വരെയുള്ള വീടുകൾക്ക് ആയിരിക്കും ഇനിയങ്ങോട്ട് ആവശ്യക്കാർ കൂടുതൽ. ഭേദപ്പെട്ട കമ്യൂണിറ്റി സപ്പോർട്ട് സൗകര്യങ്ങളോടെ ആസൂത്രണം ചെയ്യുന്ന ഇത്തരം വീടുകൾ ഇനിയും ധാരാളം നിർമിക്കാനാവും.

ഓൺലൈൻ ടാസ്കി: പ്രവാസികളുടെ മറ്റൊരു സുപ്രധാന ആസ്തി അവരുടെ കൈയിലെ വാഹനങ്ങളാണ്. ഓൺലൈൻ ടാസ്കി സംവിധാനങ്ങൾ പുതു രീതിയിൽ ആവിഷ്കരിച്ചാൽ ഇതിലൊരു വലിയ പങ്ക് വാഹനങ്ങളും  ഉപയോഗപ്പെടുത്താനാകും. കുടുംബശ്രീ പോലുള്ള ചെറുകിട മേഖലകളോടു ചേർന്നും ഗൾഫിൽനിന്നു നേടിയ പ്രവൃത്തിപരിചയവും സാങ്കേതിക വിദ്യകളും ഉപയോഗിച്ചും നവീന സംരംഭങ്ങൾ പ്രവാസികൾക്ക് ആലോചിക്കാവുന്നതേയുളളൂ. 

(കോഴിക്കോട് എൻഐടിയിലെ ആർക്കിടെക്ചർ വിഭാഗം മേധാവി)