രോഗകാല അടച്ചിടൽ അവസാനിപ്പിച്ച് രാജ്യം ഏതാണ്ടെല്ലാ വാതിലുകളും തുറന്നിട്ടിരിക്കുകയാണ്. ലോക്ഡൗൺ ഇനിയും കർശനമായി നീട്ടുന്നത് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മുതൽ സകല തലങ്ങളെയും സമ്പൂർണമായി തളർത്താനേ വഴിയൊരുക്കൂ എന്നു മനസ്സിലാക്കിയാണു സർക്കാർ ഈ വലിയ തീരുമാനമെടുത്തത്. ഒരു രാജ്യത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ഇത് അനിവാര്യം തന്നെയെങ്കിലും രോഗികളുടെയും | Editorial | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രോഗകാല അടച്ചിടൽ അവസാനിപ്പിച്ച് രാജ്യം ഏതാണ്ടെല്ലാ വാതിലുകളും തുറന്നിട്ടിരിക്കുകയാണ്. ലോക്ഡൗൺ ഇനിയും കർശനമായി നീട്ടുന്നത് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മുതൽ സകല തലങ്ങളെയും സമ്പൂർണമായി തളർത്താനേ വഴിയൊരുക്കൂ എന്നു മനസ്സിലാക്കിയാണു സർക്കാർ ഈ വലിയ തീരുമാനമെടുത്തത്. ഒരു രാജ്യത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ഇത് അനിവാര്യം തന്നെയെങ്കിലും രോഗികളുടെയും രോഗംവന്നു മരിക്കുന്നവരുടെയും എണ്ണം നാൾക്കുനാൾ പെരുകിവരുന്നത് അങ്ങേയറ്റത്തെ ആശങ്കയോടെ വേണം കാണാൻ. സമൂഹവ്യാപനം എന്ന അത്യാപത്ത് അരികിലെത്തിയെന്നുകൂടി വരുമ്പോൾ രോഗത്തെ തോൽപിക്കാൻ നാം കയ്യിലുള്ള ജാഗ്രത എന്ന ആയുധത്തിനു മൂർച്ച കൂട്ടിയേ തീരൂ.

ലോകത്തെ മുഴുവൻ തളർത്തിക്കളഞ്ഞ രോഗത്തിന്റെ ആഘാതം ജനസംഖ്യാനുപാതികമായി ഇന്ത്യയിൽ കുറവാണെന്നതിലാണ് നമുക്കുള്ള ആശ്വാസവും ആത്മവിശ്വാസവുമുള്ളത്. എങ്കിൽപോലും, മുംബൈ, ഡൽഹി, ചെന്നൈ തുടങ്ങിയ വൻ നഗരങ്ങളിലടക്കം കോവിഡ് വലിയ നാശമാണുണ്ടാക്കുന്നത്. കേരളത്തിലും രോഗികളുടെ എണ്ണം ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഏറെ വർധിച്ചു.

ADVERTISEMENT

രാജ്യം അപ്പാടെ രോഗത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞുള്ള ജാഗ്രതയിലേക്കു നീങ്ങിയിട്ടുണ്ടെങ്കിലും സമൂഹവ്യാപനം എന്ന വലിയ ആശങ്ക മുന്നിലുണ്ട്. ഒട്ടേറെ രോഗികൾക്കു കോവിഡ് ആരിൽനിന്നു പിടിപെട്ടുവെന്ന് അറിയാൻ കഴിയാത്ത സാഹചര്യത്തിലാണു പൊതുവിൽ സമൂഹവ്യാപനം സ്ഥിരീകരിക്കുന്നത്. രോഗികളുടെ സമ്പർക്കപ്പട്ടികയിലുള്ള ആർക്കും രോഗമില്ലാത്ത സ്ഥിതിവിശേഷം പല സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണു സമൂഹവ്യാപനമെന്ന സംശയത്തെ ബലപ്പെടുത്തുന്നത്.

പുതിയ രോഗികളുടെ എണ്ണത്തിൽ പ്രതിദിന റെക്കോർഡ് വർധന രേഖപ്പെടുത്തുമ്പോഴും ഇന്ത്യയിൽ സമൂഹവ്യാപനം ഇല്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ആരോഗ്യ മന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ). രാജ്യത്ത് രോഗവ്യാപനത്തിന്റെ ആധിക്യം താരതമ്യേന കുറവാണെന്നതാണ് ഈ വാദത്തിന്റെ അടിസ്ഥാനം. സമൂഹവ്യാപനത്തിനു ലോകാരോഗ്യ സംഘടന പോലും വ്യക്തമായ നിർവചനം നൽകിയിട്ടില്ലെന്നും സമൂഹവ്യാപനം എന്ന വാക്കിനപ്പുറത്ത് രോഗനിയന്ത്രണത്തിനുള്ള നടപടികളിലാണ് ഇപ്പോൾ ശ്രദ്ധിക്കുന്നതെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ് ഇന്നലെ പറയുകയുണ്ടായി. രാജ്യത്തെ കോവിഡ് വ്യാപന സാധ്യത തിരിച്ചറിയാൻ, എലിസ ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താൻ ഐസിഎംആർ ആണു സംസ്ഥാനങ്ങളോ‌ടു നിർദേശിച്ചത്. ഇതിന്റെ ആദ്യഘട്ട ഫലങ്ങളനുസരിച്ച് കേരളത്തിൽ ഇരുപതിലേറെപ്പേർ പോസിറ്റീവ് ആയതായാണു സൂചന.

ADVERTISEMENT

വൈറസിന്റെ സ്രോതസ്സ് സ്ഥിരീകരിക്കാൻ കഴിയാത്ത രോഗികളുടെ എണ്ണം വർധിച്ചു വരുന്നതിനാൽ സംസ്ഥാനത്തു സമൂഹവ്യാപനം നടക്കുന്നുവെന്നു കരുതണമെന്നു മെഡിക്കൽ വിദഗ്ധസമിതി മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റും അറിയിക്കുകയുണ്ടായി. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയവർ വീടുകളിലെ ക്വാറന്റീൻ ലംഘിച്ചു പുറത്തിറങ്ങുന്നതു വലിയ ഭീഷണിയാണ്. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർക്കു രോഗ സാധ്യതയുണ്ടെന്നിരിക്കെ, നിയന്ത്രണങ്ങൾ പാലിക്കാതെ ആളുകൾ കൂട്ടംകൂടുന്നതിന്റെ ഭീഷണിയും സമിതി ചൂണ്ടിക്കാട്ടിയിരുന്നു.

ലോക്ഡൗൺ നിയന്ത്രണങ്ങൾ കുറഞ്ഞതിനനുസരിച്ച് പരസ്പര അകലത്തിലും ശുചിത്വത്തിലുമടക്കം ഇനിയങ്ങോട്ടു നാം പാലിക്കേണ്ട ജാഗ്രത വർധിപ്പിക്കുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധമെന്നതിൽ സംശയമില്ല. പുറംലോകത്തേക്കുള്ള വാതിലുകൾ തുറന്നിട്ടത് ആഘോഷിക്കാനല്ല, അത്യാവശ്യങ്ങൾ സുഗമമായി നിർവഹിക്കാൻ വേണ്ടിയാണെന്നതും മറക്കാതിരിക്കാം.

ADVERTISEMENT

രോഗത്തിനെതിരെ മൂന്നു മാസത്തോളം നീണ്ട പോരാട്ടത്തിനുശേഷം ന്യൂസീലൻഡ് ആദ്യമായി ആഘോഷങ്ങളിലേക്കു തിരിച്ചുവന്നത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്. പൂർണമായും കോവിഡ്മുക്തമായതിന്റെ ആഘോഷമായിരുന്നു അത്. കേരളത്തിന്റെ ആറിലൊന്നു ജനസംഖ്യയില്ലെങ്കിൽപോലും ആ ചെറുരാജ്യം കോവിഡിനെ തോൽപിക്കാനെടുത്ത ജാഗ്രതാവഴികൾ ലോകത്തിനു മുന്നിലുള്ള അമൂല്യപാഠമാണ്. കഠിനകാലത്തെ ഫലപ്രദമായി നേരിട്ടാൽ, രോഗത്തെ പാടേ തോൽപിക്കാനായാൽ ഇങ്ങനെയൊരു ആഘോഷം ഏതു രാജ്യത്തും വൈകില്ലെന്ന് ഓർമിപ്പിക്കുകയാണ്, ന്യൂസീലൻഡ്.