സേതു: റേഷൻ കടകളും നാട്ടിൻപുറത്തെ ചെറുകടകളും എന്തിനെന്ന് സംശയം തോന്നിയവർക്കും ലോക്ഡൗൺ ഉത്തരമായി. മറ്റെങ്ങും കിട്ടാതായപ്പോൾ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ എല്ലാവരും നാട്ടിലെ ചെറു കടകളെ ആശ്രയിച്ചു. ചെറുകിട റീട്ടെയ്ൽ ചെയിൻ നിലനിൽക്കേണ്ടത് എത്രമാത്രം പ്രധാനമാണെന്ന ബോധ്യം ഈ ലോക്ഡൗണിനു ശേഷവും ഉണ്ടാകണം. ഡോ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സേതു: റേഷൻ കടകളും നാട്ടിൻപുറത്തെ ചെറുകടകളും എന്തിനെന്ന് സംശയം തോന്നിയവർക്കും ലോക്ഡൗൺ ഉത്തരമായി. മറ്റെങ്ങും കിട്ടാതായപ്പോൾ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ എല്ലാവരും നാട്ടിലെ ചെറു കടകളെ ആശ്രയിച്ചു. ചെറുകിട റീട്ടെയ്ൽ ചെയിൻ നിലനിൽക്കേണ്ടത് എത്രമാത്രം പ്രധാനമാണെന്ന ബോധ്യം ഈ ലോക്ഡൗണിനു ശേഷവും ഉണ്ടാകണം.

ഡോ. വി.പി.ഗംഗാധരൻ: ലോക്ഡൗൺ കാലത്തു കുറച്ചു ദിവസം വീട്ടിലിരുന്നപ്പോഴാണ് അയലത്ത് ആരാണു താമസിച്ചിരുന്നതെന്നു പോലും മനസ്സിലാക്കിയത് എന്നു പറഞ്ഞവരുണ്ട്. പണ്ട് അയലത്തെ അടുപ്പു പുകഞ്ഞില്ലെങ്കിൽ നമ്മൾ അറിയുമായിരുന്നു. ഇടയ്ക്കെപ്പോഴോ നഷ്ടപ്പെട്ട ആ നന്മകളുടെ വിളവെടുപ്പുകാലം കൂടിയാണിത്.

ADVERTISEMENT

സച്ചിദാനന്ദൻ: പടിഞ്ഞാറൻ സർവകലാശാലകളിൽ പലതിലും ഹ്യുമാനിറ്റീസ് കുറച്ചു വർഷമായി നിർത്തിത്തുടങ്ങി. ഇവിടെയും അതു സംഭവിക്കാം. കോർപറേറ്റുകൾക്ക് എന്തു കുമാരനാശാൻ! ശാസ്ത്രം ഇന്ന് ഒരു അധികാരക്കളിയുടെ ഭാഗമാണ്. നൈതികതയും ശാസ്ത്രവും ഹിറ്റ്ലർ, സ്റ്റാലിൻ എന്നിവരുടെ കാലം മുതലേ അന്യോന്യം വേർപെട്ടു.

അരുന്ധതി റോയ്: ട്രംപ് നവംബറിലെ തിരഞ്ഞെടുപ്പിൽ പുറത്താകുമെന്നാണു തോന്നുന്നത്. എന്നാൽ, ഇന്ത്യയുടെ ചക്രവാളത്തിൽ അത്തരം പ്രതീക്ഷകളൊന്നുമില്ല. പ്രതിപക്ഷം തകർന്നുകൊണ്ടിരിക്കുകയാണ്. നേതാക്കൾ നിശ്ശബ്ദരാണ്. കൈക്കൂലി വാങ്ങുന്നതിൽനിന്നും അതിലുൾപ്പെടുന്നതിൽനിന്നും വിലക്കാൻ എംഎൽഎമാരെ ഹോളിഡേ റിസോർട്ടുകളിൽ അടയ്ക്കുകയാണ്.

ADVERTISEMENT

സി.രാധാകൃഷ്ണൻ: ലളിത ജീവിതത്തിന്റെ ശൈലി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നതാണ് പ്രകൃതിയുടെ ഈ ജീവിതശൈലി തിരുത്തൽ. ജാതി, മത, ലിംഗ, വംശ ഭേദങ്ങൾ പിന്തള്ളപ്പെടും. ആയിരം പ്രസംഗങ്ങളെക്കാളും ഫലപ്രദമാണല്ലോ അനുഭവം.

കെ.ജി.ജോർജ്: സത്യജിത് റേ ആണ് എന്നെ ഏറ്റവും ആഴത്തിൽ സ്വാധീനിച്ചത്. ‘അപരാജിതോ’ കണ്ട് ഞാൻ കരഞ്ഞിട്ടുണ്ട്. അത്ര പവർഫുള്ളാണ് ഫീലിങ്. ‘പഥേർ പാഞ്ചാലി’യും അതെ. റേയുടെ സിനിമ മനസ്സിൽതൊടും. സിനിമ ആദ്യം നമുക്ക് ആ ഒരു ഇമോഷനൽ ഫീലിങ് തരണം. അതുണ്ടാക്കാനാണ് ക്രാഫ്റ്റ് വേണ്ടത്.

ADVERTISEMENT

സി.ആർ.പരമേശ്വരൻ: അ ധികാരത്തിന്റെയും സമ്പത്തിന്റെയും പരമോന്നതങ്ങളിൽ ആർഷഭാരത സംസ്കാരത്തിന്റെയും ജിഹാദിന്റെയും സോഷ്യലിസത്തിന്റെയും പ്രത്യയശാസ്ത്ര സംഘർഷങ്ങൾ ഒന്നുമില്ല. അടിമജനങ്ങളെ ഒരിക്കൽകൂടി വിഡ്ഢികളാക്കിയതിന്റെ പേരിലുള്ള, രാഷ്ട്രീയ സമൂഹത്തിലെ അംഗങ്ങളുടെ പരസ്പരമുള്ള ഗാഢമായ ആലിംഗനങ്ങളേയുള്ളൂ.

രാജൻ ഗുരുക്കൾ: ഓൺലൈനായി ലഭിക്കുന്ന ലോകപ്രശസ്ത പണ്ഡിതരുടെ ക്ലാസുകളിലൂടെ പോഷിപ്പിച്ച കുട്ടികളുടെ അറിവ്, സാധാരണ അധ്യാപകരെ അവരുടെ ക്ലാസുകളെ അക്കാദമിക വെല്ലുവിളി ഉയർത്തുംവിധം മെച്ചപ്പെടുത്തുന്നതിനു നിർബന്ധിക്കും. എന്നാൽ, ഓൺലൈനിലുള്ള ഉന്നതവിദ്യാഭ്യാസം ഒരിക്കലും വിവിധ വിമർശനോന്മുഖ വശങ്ങളുടെ തെളിമയുള്ള ക്യാംപസ് പഠനത്തിനു സമമല്ല.