ഓണക്കാലമാണല്ലോ. നാട്ടുവഴികളിലൂടെയൊക്കെ പൂവു തേടി നമ്മൾ നടന്നിരുന്ന കാലം. എന്നാൽ, അങ്ങനെയുള്ള യാത്രകളിലൊന്നും ഒരിക്കലും കണ്ടുകിട്ടാത്ത ‘അത്യപൂർവമായ’ ചില പൂക്കളുണ്ട് – സോഷ്യൽ മീ‍ഡിയ പൂക്കൾ! വാട്സാപ്പിലും സമൂഹമാധ്യമ | Vireal | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണക്കാലമാണല്ലോ. നാട്ടുവഴികളിലൂടെയൊക്കെ പൂവു തേടി നമ്മൾ നടന്നിരുന്ന കാലം. എന്നാൽ, അങ്ങനെയുള്ള യാത്രകളിലൊന്നും ഒരിക്കലും കണ്ടുകിട്ടാത്ത ‘അത്യപൂർവമായ’ ചില പൂക്കളുണ്ട് – സോഷ്യൽ മീ‍ഡിയ പൂക്കൾ!

വാട്സാപ്പിലും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും മാത്രമേ ഇതു വിരിയൂ!!

ADVERTISEMENT

കാലാകാലങ്ങളായി പ്രചരിക്കുന്ന അത്തരം ചില വ്യാജപുഷ്പങ്ങൾ ഇതാ

മഹാമേരു പുഷ്പം

 വ്യാജം: 400 വർഷത്തിലൊരിക്കൽ ഹിമാലയത്തിൽ പൂക്കുന്ന അത്യപൂർവ പുഷ്പം.

 യാഥാർഥ്യം: ദക്ഷിണാഫ്രിക്കയുടെ ദേശീയ പുഷ്പമായ ‘കിങ് പ്രോടിയ.’ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനെ Proteas എന്നു വിളിക്കുന്നതിനു കാരണം ഈ പൂവാണ്.

നാരീലത
ADVERTISEMENT

നാരീലത

 വ്യാജം: സ്ത്രീശരീരത്തിന്റെ ആകൃതിയുള്ള ഈ പുഷ്പം 20 വർഷത്തിലൊരിക്കലാണു പൂക്കുക. തായ്‌ലൻഡ്, ഹിമാലയം തുടങ്ങി പല പ്രദേശങ്ങളുടെയും പേരിൽ അറിയപ്പെട്ടു. ഒടുവിൽ പാലക്കാട് ജില്ലയിലെ അമ്പലപ്പാറ എന്ന സ്ഥലത്തുവരെ എത്തിയതായി വാട്സാപ് പഠിപ്പിച്ചു.

 യാഥാർഥ്യം: ലോകത്ത് ഒരു സസ്യശാസ്ത്രജ്‍ഞനും ഇത്തരമൊരു പൂവു കണ്ടിട്ടില്ല!

പഗോഡ പുഷ്പം

ADVERTISEMENT

വ്യാജം: 400 വർഷത്തിലൊരിക്കൽ ടിബറ്റിൽ പൂക്കുന്ന മറ്റൊരു പൂവാണിത്. കണ്ടാൽ, ജീവിതകാലം മുഴുവൻ ഭാഗ്യമുണ്ടാകുമത്രേ.

 യാഥാർഥ്യം: ഒരു മീറ്ററിലേറെ വളരാവുന്ന Rheum nobile എന്ന ചെടിയാണിത്. ഹിമാലയസാനുക്കളിൽ കാണുന്നതാണ്.

(പഗോഡ പുഷ്പം എന്നറിയപ്പെടുന്ന യഥാർഥ പൂവു വേറെയുണ്ട്)

ദൈവിക പുഷ്പം 

 വ്യാജം: 50 വർഷത്തിലൊരിക്കൽ മാത്രം ഹിമാലയത്തിൽ പൂക്കുന്നു.

 യാഥാർഥ്യം: Cycas വിഭാഗത്തിൽപെട്ട ചെടിയുടെ കൂമ്പാണിത്.

നാഗപുഷ്പം

നാഗപുഷ്പം.

വ്യാജം: 36 വർഷത്തിലൊരിക്കൽ മാത്രം മാനസസരോവറിൽ പൂക്കുന്നു. 

 യാഥാർഥ്യം: സീ പെൻ എന്നറിയപ്പെടുന്ന കടൽ ജീവി!

∙ ഇവ ചില ഉദാഹരണങ്ങൾ മാത്രം. വ്യാജപുഷ്പങ്ങൾ  ഇനിയും സമൂഹമാധ്യമങ്ങളിൽ പൂത്തുലയുമെന്ന കാര്യത്തിൽ സംശയം വേണ്ട. വിചിത്രമായ ആകൃതിയിലുള്ളതോ  അവിശ്വസനീയമായ  അവകാശവാദമുള്ളതോ ആയ അത്തരം ഫോർവേഡ് മെസേജുകൾ ഫോണിൽ  വന്നാൽ, ഇന്റർനെറ്റിൽ  ഒന്നു പരതി നോക്കൂ. കാര്യം വ്യക്തമാകും.