കന്നഡ സംവിധായകനും നിർമാതാവുമായ ഇന്ദ്രജിത് നടി മേഘ്ന രാജിനോട് മാപ്പു പറയുകയും ചെയ്തു. ലഹരിയെക്കുറിച്ചു പറയുന്നതിനിടെ, മേഘ്നയുടെ ഭർത്താവ് അകാലത്തിൽ മരിച്ച ചിരഞ്ജീവി സർജ(39)യുടെ പേരു പരാമർശിച്ചതാണു കാരണം. ഇതിനെതിരെ നടി ഫിലിം

കന്നഡ സംവിധായകനും നിർമാതാവുമായ ഇന്ദ്രജിത് നടി മേഘ്ന രാജിനോട് മാപ്പു പറയുകയും ചെയ്തു. ലഹരിയെക്കുറിച്ചു പറയുന്നതിനിടെ, മേഘ്നയുടെ ഭർത്താവ് അകാലത്തിൽ മരിച്ച ചിരഞ്ജീവി സർജ(39)യുടെ പേരു പരാമർശിച്ചതാണു കാരണം. ഇതിനെതിരെ നടി ഫിലിം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കന്നഡ സംവിധായകനും നിർമാതാവുമായ ഇന്ദ്രജിത് നടി മേഘ്ന രാജിനോട് മാപ്പു പറയുകയും ചെയ്തു. ലഹരിയെക്കുറിച്ചു പറയുന്നതിനിടെ, മേഘ്നയുടെ ഭർത്താവ് അകാലത്തിൽ മരിച്ച ചിരഞ്ജീവി സർജ(39)യുടെ പേരു പരാമർശിച്ചതാണു കാരണം. ഇതിനെതിരെ നടി ഫിലിം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കന്നഡ സംവിധായകനും നിർമാതാവുമായ ഇന്ദ്രജിത് ലങ്കേഷ് കഴിഞ്ഞ കുറെ ദിവസങ്ങളായി ഒരേ ഒരു കാര്യമേ പറയുന്നുള്ളൂ– സാൻഡൽവുഡിലെ (കന്നഡ സിനിമാലോകത്തിന്റെ വിളിപ്പേര്) ലഹരി റാക്കറ്റിനെക്കുറിച്ച്. നേരത്തെയും ഒളിഞ്ഞും തെളിഞ്ഞും കേട്ടതിനപ്പുറം ഇതിലൊന്നും കാണില്ലെന്ന് ആദ്യം കരുതിയവർ ഇപ്പോൾ ട്വിസ്റ്റുകൾ ഏറെയുള്ള സിനിമ കാണുന്ന ഞെട്ടലിലാണ്; 2 യുവനടിമാർ അറസ്റ്റിലായിരിക്കുന്നു. ഇനിയും അറസ്റ്റുണ്ടാകാം. വിഐപികൾ കുടുങ്ങാനും സാധ്യത. അതെ, ഇന്ദ്രജിത് ലങ്കേഷ് സാൻഡൽവുഡിലെ ലഹരിഭൂതത്തെയാണു കൂടുതുറന്നുവിട്ടത്. 

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത് മരിച്ച കേസിലെ ലഹരി ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണമാണു ബെംഗളൂരുവിലെ ലഹരിവേട്ടകളിലേക്കും അതിന്റെ സിനിമാ ബന്ധങ്ങളിലേക്കും എത്തിപ്പെട്ടത്.

ADVERTISEMENT

കന്നഡ സിനിമാ ലോകത്തിനും ലഹരിയുമായി അടുത്ത ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ദ്രജിത് തെളിവു നിരത്തിയതോടെയാണ് അന്വേഷണം ഊർജിതമായത്. കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ സഹോദരനായ ഇന്ദ്രജിത്തിന്റെ ആരോപണങ്ങളോട് ആദ്യം മുഖം തിരിച്ചെങ്കിലും കന്നഡ ഫിലിം ചേംബറും ഇപ്പോൾ സ്വരം മാറ്റിയിരിക്കുന്നു, കന്നഡ സിനിമയിലെ അഴുക്കുകൾ നീക്കണമെന്നാണു പുതിയ നിലപാട്. 

വേരുകൾ മലയാള സിനിമയിലേക്കും

ഓഗസ്റ്റ് 21ന് കന്നഡ സീരിയൽ നടി ഡി. അനിഖയ്ക്കൊപ്പം എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപിനെയും തൃശൂർ തിരുവില്വാമലയിൽ നിന്നുള്ള റിജേഷ് രവീന്ദ്രനെയും ലഹരിമരുന്നുകളുമായി നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തതാണു സംഭവങ്ങളുടെ തുടക്കം. അനിഖയുടെ ഡയറിയിൽ സീരിയൽ, സിനിമാ, സംഗീത പ്രവർത്തകരുടെയും വിഐപികളുടെ മക്കളുടെയും വിവരങ്ങൾ. അതിനു പിന്നാലെ, ഇന്ദ്രജിത്തിന്റെ വെളിപ്പെടുത്തൽ കൂടിയായതോടെ സാൻഡൽവുഡിനെ ലഹരിമണം കവർന്നു. 

അതിനിടെ നടി മേഘ്ന രാജിനോട് ഇന്ദ്രജിത് മാപ്പു പറയുകയും ചെയ്തു. ലഹരിയെക്കുറിച്ചു പറയുന്നതിനിടെ, മേഘ്നയുടെ ഭർത്താവ് അകാലത്തിൽ മരിച്ച ചിരഞ്ജീവി സർജ(39)യുടെ പേരു പരാമർശിച്ചതാണു കാരണം. ഇതിനെതിരെ നടി ഫിലിം ചേംബറിനു പരാതി നൽകിയിരുന്നു. എങ്കിലും ഇതു കൂട്ടിച്ചേർത്തു, ‘സർജയുടെ പേര് ലഹരി ബന്ധം ഉദ്ദേശിച്ചു പറഞ്ഞതേയല്ല. പക്ഷേ, ഇവിടെ ഒരു നടൻ ലഹരി ഉപയോഗിച്ച ശേഷം കാറോടിച്ച് അപകടത്തിൽപെട്ടു. സിനിമയിൽ 10–15 പേർക്കു ലഹരി ബന്ധം ഉറപ്പായും ഉണ്ട്, അതു പൊലീസിനോടു പറയുകയും ചെയ്തു.’ 

ഇന്ദ്രജിത് ലങ്കേഷ്, നിയാസ് മുഹമ്മദ്, അനൂപ് മുഹമ്മദ്, അനിഖ, രാഗിണി
ADVERTISEMENT

ആഫ്രിക്കക്കാരൻ ലോം പെപ്പർ സാംബയുടെ അറസ്റ്റോടെ ബെംഗളൂരു നഗരത്തിലെ വമ്പൻ ലഹരി വിരുന്നുകളുടെ വിവരങ്ങളും ലഭിച്ചു. പിന്നീടെല്ലാം സിനിമയെ വെല്ലുന്ന കഥ. നടി രാഗിണി ദ്വിവേദിയുടെ സുഹൃത്തും ആർടി ഓഫിസ് ക്ലാർക്കുമായ രവിശങ്കർ, നടി സഞ്ജന ഗൽറാണിയുടെ സുഹൃത്തും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ രാഹുൽ ഷെട്ടി, ലഹരി പാർട്ടികളുടെ ‘സെലിബ്രിറ്റി’ നടത്തിപ്പുകാരൻ വിരേൻ ഖന്ന, കന്നഡ സിനിമാ നിർമാതാവ് ഉൾപ്പെടെ 11 പേർ ഇങ്ങനെ പലരെയും എൻസിബി വലയിലാക്കി. പിന്നാലെ, രാഗിണിയുടെയും സഞ്ജനയുടെയും അറസ്റ്റ്. മരിജൂവാന വളരെ നല്ലതാണെന്നു മറ്റൊരു നടി പറയുകകൂടി ചെയ്തതോടെ കന്നഡ സിനിമയിൽ ലഹരി ഇത്ര ഹിറ്റോ എന്ന സംശയവുമുയർന്നു. 

അതിനിടെ, അനൂപ് മുഹമ്മദിനെ അനിഖയുമായി പരിചയപ്പെടുത്തിയ കണ്ണൂർ സ്വദേശി ജിംറീൻ അഷി വലയിലായാൽ മലയാള സിനിമാ പ്രവർത്തകർക്ക് കന്നഡ സിനിമാ ലഹരി റാക്കറ്റുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിനു കൂടുതൽ വ്യക്തതയാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. എൻസിബി ഇയാളെ തിരയുകയാണ്.  

ജിംറീന്റെ  പേര് അനുപിന്റെയും അനിഖയുടെയും മൊഴിയിലുണ്ട്. ജിംറീന്റെ ശുപാർശയിലാണത്രേ അനൂപ് അനിഖയുമായി ലഹരി ഇടപാടിനായി പരിചയപ്പെട്ടതുപോലും. ജിംറീനാണ് മലയാള സിനിമാ മേഖലയിലുള്ളവരെ ബെംഗളൂരുവിലെ ലഹരിറാക്കറ്റുമായി ബന്ധിപ്പിക്കുന്ന കണ്ണിയെന്നും എൻസിബി സംശയിക്കുന്നു. ബെംഗളൂരു കമ്മനഹള്ളിയിൽ ‘ഹയാത്ത്’ റസ്റ്ററന്റ് നടത്തിയിരുന്ന അനൂപിന്റെ മൊബൈലിൽ നിന്ന് ബിനീഷ് കോടിയേരിയുടെ നമ്പർ ലഭിച്ചതും മലയാള സിനിമാ ബന്ധം സംശയിക്കാനിടയാക്കുന്നു. ഇതേ ഫോണിൽ നിന്നു ലഭിച്ച സ്വർണക്കടത്തു കേസ് പ്രതി റമീസിന്റെ നമ്പർ കൂടി ലഭിച്ചതോടെ സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണക്കേസിലും ഇവർക്കു ബന്ധമുണ്ടോ എന്ന ചോദ്യമുയരുന്നു. 

നിശാപാർട്ടികൾ,  വാട്സാപ് ഇടപാടുകൾ

ADVERTISEMENT

കന്നഡ ലഹരി റാക്കറ്റുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൊച്ചി കലൂർ സ്വദേശി നിയാസിന്റെ ഫോണിൽ നിന്ന് രാഗിണി ദ്വിവേദിയുമായുള്ള ലഹരി ഇടപാടുകളുടെ വാട്സാപ് സന്ദേശങ്ങൾ ബെംഗളൂരു പൊലീസ് കണ്ടെത്തി. രണ്ടുവട്ടം മാത്രം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നതിന് അപ്പുറം ഇടപാടിലൊന്നും പങ്കില്ലെന്ന നടിയുടെ വാദമാണ് ഇതോടെ പൊളിയുന്നത്. 

ബെംഗളൂരുവിൽ നേരത്തെ മോഡലിങ് കമ്പനിയും ക്ലബ്ബും നടത്തിയിരുന്ന നിയാസ്, നിശാപാർട്ടികളും സംഘടിപ്പിച്ചിരുന്നു. മലയാളത്തിൽ പുറത്തിറങ്ങിയ ‘കൽക്കി’ ഉൾപ്പെടെ സിനിമയിലും പരസ്യചിത്രങ്ങളിലും ചെറുവേഷങ്ങൾ ചെയ്തിട്ടുമുണ്ട്. അറസ്റ്റിലായ നടി സഞ്ജന ഗൽറാണിയുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു. നിയാസിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് സ‍ഞ്ജനയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. 

നിയാസ് വിതരണം ചെയ്യുന്ന എൻ 95 മാസ്കിന്റെ പ്രചാരണാർഥം സഞ്ജന ഗൽറാണി ജൂലൈ 9ന് ഫെയ്സ്ബുക് പോസ്റ്റ് ഇട്ടിരുന്നു. ഇതിനു നിയാസ് നന്ദി രേഖപ്പെടുത്തി. കൊച്ചിയിലെ ചില ചലച്ചിത്ര പ്രവർത്തകരെ കന്നഡ സിനിമാ ലഹരിമരുന്നു റാക്കറ്റുമായി ബന്ധപ്പെടുത്താൻ നിയാസ് ഇടനിലക്കാരനായോ എന്നും പരിശോധിക്കുന്നു. 

അറസ്റ്റിലായ വിരേൻ ഖന്ന, ബാംഗ്ലൂർ എക്സ്പാറ്റ് ക്ലബ് എന്ന ഫെയ്സ്ബുക് ഗ്രൂപ്പിന്റെ മറവിൽ വിദേശികളെയും ചലച്ചിത്ര താരങ്ങളെയും ഉൾപ്പെടുത്തി നടത്തിയിരുന്ന നിശാപാർട്ടികളിൽ നിയാസും സ്ഥിരം സന്ദർശകനായിരുന്നു. വ്യവസായികളുടെയും രാഷ്ട്രീയക്കാരുടെയും മക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ ലഹരി ആരോപണങ്ങൾ ഉയർന്നുകഴി‍ഞ്ഞു.

 ബിജെപി അധികാരത്തിലേറിയതിനെ തുടർന്നുണ്ടായ 2019 ഡിസംബറിലെ ഉപതിരഞ്ഞെടുപ്പുകളിൽ കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്രയ്ക്കൊപ്പം രാഗിണി ദ്വിവേദി പ്രചാരണത്തിന് ഇറങ്ങിയതാണ് ചിത്രങ്ങൾ സഹിതം ഇപ്പോൾ പ്രചരിക്കുന്നത്. 

എന്നാൽ താരങ്ങൾ പ്രചാരണത്തിന് ഇറങ്ങുന്നതു സ്വഭാവികമാണെന്നും നടിക്ക് പാർട്ടിയിൽ ഭാരവാഹിത്വമൊന്നും ഇല്ലെന്നും ബിജെപി പറയുന്നു. 

കർണാടക മുൻ മന്ത്രിയും അവിഭക്ത ജനതാദൾ നേതാവുമായ ജീവരാജ് ആൽവയുടെ മകൻ ആദിത്യ ആൽവയും രാഗിണി ദ്വിവേദി ഉൾപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ ഭാര്യ പ്രിയങ്കയുടെ സഹോദരൻ കൂടിയായ ആദിത്യ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ്. നിശാ പാർട്ടികളിൽ ആദിത്യ ആൽവയും നിത്യ സന്ദർശകനായിരുന്നു. ലഹരി റാക്കറ്റ് അന്വേഷണം ഒട്ടേറെ രാഷ്ട്രീയക്കാരുടെ മക്കളിലേക്കും കേരളവും തമിഴ്നാടും ഉൾപ്പെടെ സമീപ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുമെന്ന സൂചനകൾ ശക്തം. 

വിവാദങ്ങളിലെ നായിക

സൈന്യത്തിൽ സേവനം അനുഷ്ഠിച്ച ഇന്ദ്രജിത് ചക്രവർത്തിയുടെ മക്കളായ റിയയും ഷോവിക്കും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് അംബാലയിലെ ആർമി പബ്ലിക് സ്കൂളിലാണ്. ബംഗാളി കുടുംബം. പക്ഷേ, റിയ 1992ൽ ജനിച്ചത് ബെംഗളൂരുവിൽ. ഉയരവും സൗന്ദര്യവും ചുറുചുറുക്കും കൊണ്ട് സ്കൂളിലും കോളജിലും താരമായി. ആ നിറപ്പകിട്ടിലാണ് എംടിവിയുടെ മൽസരത്തിൽ പങ്കെടുത്തതും വിജയിച്ച് വിഡിയോ ജോക്കിയായി എത്തുന്നതും. ഇതിനിടെ മോഡലിങ്ങിലും റാംപിലും ചുവടുവച്ചു. 2012ൽ തെലുങ്കിലായിരുന്നു ആദ്യസിനിമ.

അടുത്ത കൊല്ലം യഷ്‌രാജ് ഫിലിംസിന്റെ സഹകമ്പനിയായ വൈ ഫിലിംസിന്റെ ‘മേരേ ഡാഡ് കി മാരുതി’ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക്. മഹേഷ് ഭട്ടിന്റെ ജലേബി ഉൾപ്പെടെ 5 ചിത്രങ്ങളാണിതുവരെ ചെയ്തത്. 

2015ൽ സുശാന്ത് തന്നോടു പ്രണയം പറഞ്ഞുവെന്നാണു റിയ അവകാശപ്പെടുന്നത്. ബന്ധത്തെക്കുറിച്ച് ഇരുവരും സൂചനകൾ നൽകാൻ തുടങ്ങിയതു കഴിഞ്ഞകൊല്ലം. പിന്നീട് സമൂഹമാധ്യമങ്ങളിൽ സുശാന്തിന് ഒപ്പമുള്ള ചിത്രങ്ങളുമായി റിയയെത്തി. റിയയും സുശാന്തും ഒരുമിച്ചായിരുന്നു താമസം. റിയ ഫ്ലാറ്റ് വിടുന്നത് ജൂൺ എട്ടിന്, സുശാന്ത് ജൂൺ് 14നു മരിച്ചു. 

കാനഡയിൽ നിന്നു ബിരുദം പൂർത്തിയാക്കിയ സഹോദരൻ ഷോവിക്കിന് പ്രായം 24. റിയയുടെ ഫാമിലി വാട്സാപ് ഗ്രൂപ്പുകളിലെല്ലാം സുശാന്തും അംഗമായിരുന്നു. റിയയും ഷോവിക്കും സുശാന്തും ചേർന്ന് നിർമിത ബുദ്ധി മേഖലയിൽ ഒരു കമ്പനിയും ആരംഭിച്ചിരുന്നു. സുശാന്തിന്റെ മരണത്തിനു ശേഷമുള്ള ആദ്യ ദിനങ്ങളിലും വിവാദങ്ങളോ ആരോപണങ്ങളോ ഉയർന്നിരുന്നില്ല. പിന്നീടാണ് സുശാന്തിന്റെ അച്ഛൻ ബിഹാർ പൊലീസിൽ പരാതി നൽകുന്നതും റിയ കുറ്റാരോപിതയാകുന്നതും. 

വീഴുമോ, ബോളിവുഡിലെ വൻമരങ്ങൾ 

സുശാന്ത് സിങ് കേസിലെ ലഹരി അന്വേഷണം ബോളിവുഡിലെ ഉന്നതരിലേക്കും നീളുകയാണ്. പ്രശസ്ത താരങ്ങളടക്കം 25 പേർക്കെതിരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഉടൻ അന്വേഷണം ആരംഭിക്കും. 

ചെറുതും വലുതുമായ താരങ്ങളെ വിവിധ വിഭാഗങ്ങളാക്കി അന്വേഷണ ഉദ്യോഗസ്ഥർ പട്ടിക തയാറാക്കുകയാണ്. സുശാന്ത് പതിവായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു എന്ന സൂചനകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ, സഹതാരങ്ങൾ, നടനൊപ്പം പതിവായി നിശാപാർട്ടികളിൽ പങ്കെടുത്തിരുന്നവർ എന്നിവർക്കും എൻസിബി സമൻസ് അയയ്ക്കും.