എല്ലാ പ്രചോദനങ്ങളും പോസിറ്റീവ് ആകില്ല. എല്ലാ പ്രേരണകളും ഹൃദ്യവുമാകില്ല. ഭയം പ്രേരണയാണ്; നിസ്സഹായത പ്രേരണയാണ്; നഷ്ടം പ്രേരകശക്തിയാണ്. ക്രിയാത്മക പ്രചോദനങ്ങളിലൂടെ വിജയിച്ചിട്ടുള്ളവരെക്കാൾ കൂടുതൽ നിഷേധാത്മക പ്രേരണകളിലൂടെ അതിജീവനം നടത്തിയവരായിരിക്കും.തടസ്സമില്ലാത്ത വഴികളും യഥാസമയത്തുള്ള പിന്തുണയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാ പ്രചോദനങ്ങളും പോസിറ്റീവ് ആകില്ല. എല്ലാ പ്രേരണകളും ഹൃദ്യവുമാകില്ല. ഭയം പ്രേരണയാണ്; നിസ്സഹായത പ്രേരണയാണ്; നഷ്ടം പ്രേരകശക്തിയാണ്. ക്രിയാത്മക പ്രചോദനങ്ങളിലൂടെ വിജയിച്ചിട്ടുള്ളവരെക്കാൾ കൂടുതൽ നിഷേധാത്മക പ്രേരണകളിലൂടെ അതിജീവനം നടത്തിയവരായിരിക്കും. 

തടസ്സമില്ലാത്ത വഴികളും യഥാസമയത്തുള്ള പിന്തുണയും ഒരു സാഹസികനും ജന്മം നൽ‌കില്ല. അപ്രതീക്ഷിത പരീക്ഷണങ്ങളും ആകസ്മിക വിനാശങ്ങളും അനിതരസാധാരണമായ അതിജീവനശേഷി തെളിയിക്കും. അനുകൂല ഘടകങ്ങൾ അപ്രസക്തമെന്നല്ല; പക്ഷേ, പ്രതികൂല ഘടകങ്ങൾക്കു ദൃഢതയും പ്രാപ്തിയും കൂടും. വെള്ളവും വളവും ലഭിക്കുന്നതുകൊണ്ടു മാത്രമല്ല ഒന്നും തഴച്ചുവളരുന്നത്; വെയിലും മഴയും ഏൽക്കുന്നതുകൊണ്ടുകൂടിയാണ്. 

ADVERTISEMENT

അഭയം പ്രാപിച്ചിരിക്കുന്ന അലസതയെ ഭേദിക്കുന്നതെന്തോ, അതാണു പ്രചോദനം. സുഖം പകരുന്ന കാര്യങ്ങളോടുള്ള അത്യാകർഷണവും അടിമത്തവുമാണ് ഉള്ളിലെ കരുത്തിനെ മയക്കിക്കിടത്തുന്നത്. ഇങ്ങനെ തുടരുന്നതുകൊണ്ട് ചില ‘നേട്ടങ്ങളുണ്ട്’ – അപരിചിതമായവയെ അഭിമുഖീകരിക്കേണ്ട, അസംതൃപ്തി നൽകുന്നവയെ ക്ഷണിച്ചു വരുത്തേണ്ട, അപകടങ്ങളോ അപകീർത്തിയോ ഉണ്ടാകില്ല. 

എവിടെയായിരിക്കുന്നുവോ അവിടെത്തന്നെ തുടരാൻ തീരുമാനിക്കുന്നതാണ് കൂടുതൽ മെച്ചപ്പെട്ട ഇടങ്ങളിൽ എത്തിച്ചേരാതിരിക്കുന്നതിനു കാരണം. ഒരിക്കലും മാറ്റാൻ കഴിയാത്ത ചില ശീലങ്ങളും പ്രത്യേകതകളും തകർക്കപ്പെടണമെങ്കിൽ അനർഥങ്ങളോ അത്യാഹിതങ്ങളോ ഉണ്ടാകണം. രണ്ടു സാധ്യതകളുണ്ടവിടെ – ഒന്നുകിൽ തകർന്നു തരിപ്പണമാകാം, അല്ലെങ്കിൽ തേരു തെളിച്ച് തിരിച്ചുവരാം.