ലൈഫ് മിഷനു കീഴിലെ വടക്കാഞ്ചേരി ഫ്ലാറ്റ് പദ്ധതിയിൽ, എല്ലാ കാര്യങ്ങളും സുതാര്യമായല്ല നടന്നതെന്ന സൂചനകളുമായി ഹാബിറ്റാറ്റ് ചെയർമാൻ ആർക്കിടെക്ട് ജി.ശങ്കർ. ലൈഫ് മിഷൻ ആവശ്യപ്പെട്ട പ്രകാരം ചെലവു ചുരുക്കി ഹാബിറ്റാറ്റ് പദ്ധതിരേഖ | Life Mission Project | Manorama News

ലൈഫ് മിഷനു കീഴിലെ വടക്കാഞ്ചേരി ഫ്ലാറ്റ് പദ്ധതിയിൽ, എല്ലാ കാര്യങ്ങളും സുതാര്യമായല്ല നടന്നതെന്ന സൂചനകളുമായി ഹാബിറ്റാറ്റ് ചെയർമാൻ ആർക്കിടെക്ട് ജി.ശങ്കർ. ലൈഫ് മിഷൻ ആവശ്യപ്പെട്ട പ്രകാരം ചെലവു ചുരുക്കി ഹാബിറ്റാറ്റ് പദ്ധതിരേഖ | Life Mission Project | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൈഫ് മിഷനു കീഴിലെ വടക്കാഞ്ചേരി ഫ്ലാറ്റ് പദ്ധതിയിൽ, എല്ലാ കാര്യങ്ങളും സുതാര്യമായല്ല നടന്നതെന്ന സൂചനകളുമായി ഹാബിറ്റാറ്റ് ചെയർമാൻ ആർക്കിടെക്ട് ജി.ശങ്കർ. ലൈഫ് മിഷൻ ആവശ്യപ്പെട്ട പ്രകാരം ചെലവു ചുരുക്കി ഹാബിറ്റാറ്റ് പദ്ധതിരേഖ | Life Mission Project | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൈഫ് മിഷനു കീഴിലെ വടക്കാഞ്ചേരി ഫ്ലാറ്റ് പദ്ധതിയിൽ, എല്ലാ കാര്യങ്ങളും സുതാര്യമായല്ല നടന്നതെന്ന സൂചനകളുമായി ഹാബിറ്റാറ്റ് ചെയർമാൻ ആർക്കിടെക്ട് ജി.ശങ്കർ. ലൈഫ് മിഷൻ ആവശ്യപ്പെട്ട പ്രകാരം ചെലവു ചുരുക്കി ഹാബിറ്റാറ്റ് പദ്ധതിരേഖ പുതുക്കുന്നതിനിടെ, പദ്ധതി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടെന്ന് ശങ്കർ വെളിപ്പെടുത്തി. പിന്നീടാണ് വിവാദസ്ഥാപനമായ യൂണിടാക്കിനു കരാർ നൽകുന്നത്. യൂണിടാക് നിർമിച്ച കെട്ടിടത്തിന്റെ രൂപരേഖയ്ക്ക് ഹാബിറ്റാറ്റ് സമർപ്പിച്ച രൂപരേഖയുമായി സാമ്യമുണ്ടെന്നും അദ്ദേഹം പറയുന്നു. ജി.ശങ്കർ മനോരമയോട്

ലൈഫ് മിഷൻ പദ്ധതിയുമായി ഹാബിറ്റാറ്റ് ബന്ധപ്പെടുന്നത് എങ്ങനെയാണ്?

ADVERTISEMENT

ലൈഫ് മിഷൻ പദ്ധതിയുടെ ടെൻഡറിൽ ഹാബിറ്റാറ്റ് പങ്കെടുത്തിരുന്നില്ല. പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റന്റ് എന്ന നിലയ്ക്കാണു പദ്ധതിയുടെ ഭാഗമായത്. 7 ജില്ലകളിലെ കൺസൽറ്റൻസിക്കുള്ള പ്രപ്പോസൽ സർക്കാരിനു സമർപ്പിക്കുകയായിരുന്നു.

ലൈഫ് മിഷനിൽ നിന്നു ഹാബിറ്റാറ്റ് ഒഴിവാക്കപ്പെട്ടത് എങ്ങനെ?

ഒഴിവാക്കിയതല്ല, ഞങ്ങൾ ഒഴിവായതാണ്. രണ്ടു ജില്ലകളിൽ പ്രീഫാബ്രിക്കേഷൻ സാങ്കേതികവിദ്യ വേണമെന്ന് ലൈഫ് അധികൃതർ ആവശ്യപ്പെട്ടു. വടക്കാഞ്ചേരി പദ്ധതി അതിൽപെടുന്നില്ല. പ്രീഫാബ് ഞങ്ങൾക്കു പരിചയമുള്ള സാങ്കേതികവിദ്യയല്ല. പദ്ധതി നടത്തിപ്പ് എൻജിനീയറിങ് പ്രൊക്യൂർമെന്റ് സിസ്റ്റത്തിലേക്കു മാറിയതോടെ കൺസൽറ്റന്റിന് ഡിസൈൻ, എസ്റ്റിമേറ്റ് തയാറാക്കൽ, ടെൻഡറിനു സഹായിക്കൽ, കരാറുകാരെ കണ്ടെത്തൽ, ഗുണനിലവാരം ഉറപ്പിക്കൽ തുടങ്ങി എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടിവരും. അതു ശരിയാകില്ലെന്നു തോന്നിയതിനാൽ പിന്മാറാനുള്ള അപേക്ഷ കൊടുത്തു. 2019 ഒക്ടോബർ 30നാണു പിന്മാറാൻ അനുമതി ലഭിച്ചത്.

വടക്കാഞ്ചേരി ഫ്ലാറ്റ് പദ്ധതിക്കു സത്യത്തിൽ എന്താണു സംഭവിച്ചത്?

ADVERTISEMENT

വടക്കാഞ്ചേരി പദ്ധതിയുടെ രൂപരേഖ നാലുതവണ മാറ്റേണ്ടിവന്നു. വടക്കാഞ്ചേരിയിൽ 234 യൂണിറ്റുകൾ നിർമിക്കാൻ 31.54 കോടിയുടെ പദ്ധതിയാണു തയാറാക്കിയത്. തുക കുറയ്ക്കാൻ ലൈഫ് മിഷൻ ആവശ്യപ്പെട്ടതനുസരിച്ച് പിന്നീട് 203 യൂണിറ്റിനുള്ള 27.50 കോടിയുടെ പദ്ധതിരേഖ നൽകി. ഒടുവിൽ സ്പോൺസർ നൽകുന്ന സാമ്പത്തിക സഹായത്തിന് അനുസരിച്ച് 15 കോടിയിൽ താഴെ ചെലവു ചുരുക്കാനാവശ്യപ്പെട്ടു. 

ലൈഫ് മിഷനും റെഡ് ക്രസന്റുമായുള്ള ധാരണാപത്രത്തിനു ശേഷം ജൂലൈ 18നാണ് കത്തിലൂടെ ലൈഫ് മിഷൻ സിഇഒ യു.വി.ജോസ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതുപ്രകാരം നികുതിസഹിതം 12.5 കോടി ചെലവു വരുന്ന പദ്ധതി രൂപരേഖയു‍ടെ കരടു സമർപ്പിച്ചു. എന്നാൽ, പിന്നീട് ഓഗസ്റ്റ് ആദ്യവാരം സ്പോൺസർഷിപ്പിന്റെ കാര്യത്തിൽ സംശയങ്ങളുണ്ടെന്നും അതിനാൽ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും ലൈഫ് മിഷൻ എന്നോട് ആവശ്യപ്പെട്ടു.

ഉയർന്ന തുക കാണിച്ചതു കൊണ്ടാണോ ഹാബിറ്റാറ്റിനെ മാറ്റിയത്?

ഉയർന്ന തുക ക്വോട്ട് ചെയ്തതുകൊണ്ടാണ് ഹാബിറ്റാറ്റിനെ ഒഴിവാക്കിയതെന്ന ആരോപണം ശരിയല്ല. പക്ഷേ, ലൈഫ് മിഷന്റെ എൻജിനീയറിങ് രീതികളുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.

ADVERTISEMENT

യൂണിടാക് എങ്ങനെയാണു കരാർ ഏറ്റെടുത്തത്?

യൂണിടാക്കിനെക്കുറിച്ച് അറിയില്ല. ഹാബിറ്റാറ്റ് നൽകിയ പദ്ധതിരേഖയിൽ യൂണിടാക് എന്തു മാറ്റംവരുത്തിയെന്നും വ്യക്തമല്ല.

ഹാബിറ്റാറ്റിനു സർക്കാർ പണം നൽകിയില്ലെന്നു പരസ്യമായി പരാതി പറഞ്ഞത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരുന്നല്ലോ?

ഒരു കാര്യം എങ്ങനെ നടത്താതിരിക്കാം എന്നു ചിന്തിക്കുന്ന ഒരുവിഭാഗം ഇപ്പോഴും ഉദ്യോഗസ്ഥരിലുണ്ട്. ഓരോ ഫയലും ഓരോ ജീവിതമാണ് എന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്ക് ഉയർത്തിപ്പിടിച്ചാണ് ഞാൻ ആ വിഷമം പങ്കുവച്ചത്. എസ്റ്റിമേറ്റിന്റെ 4.39% തുകയ്ക്കാണു ഹാബിറ്റാറ്റ് കൺസൽറ്റൻസി കരാർ എടുത്തത്. അതു 17% പൂർത്തിയായപ്പോഴാണു പിന്മാറിയത്. പല ഘട്ടങ്ങളിലായി മുക്കാൽ ഭാഗത്തോളം തുക ലഭിച്ചു. ബാക്കി പണം കിട്ടാൻ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി. അതു തുടർനടപടികൾക്ക് അയച്ചുവെന്നാണ് അറിയുന്നത്. ഉടൻ കിട്ടുമെന്നു പ്രതീക്ഷിക്കുന്നു.

ഹാബിറ്റാറ്റ് നൽകിയ രൂപരേഖ പ്രകാരമാണോ ഇപ്പോഴത്തെ നിർമാണം?

പദ്ധതിയുടെ കരാർ നേടിയ യൂണിടാക് സമർപ്പിച്ച രൂപരേഖ, ഹാബിറ്റാറ്റ് നേരത്തേ നൽകിയ രൂപരേഖയുമായി അടിസ്ഥാനപരമായി സാദൃശ്യമുള്ളതാണ്. ആശുപത്രിക്കെട്ടിടത്തിന്റെ കാര്യത്തിൽ മാത്രമാണ് കാര്യമായ വ്യത്യാസമുള്ളത്. മുഴുവൻ രേഖകളും ഞാൻ പരിശോധിച്ചിട്ടില്ല.

English Summary: G. Sankar on Life Mission Project