ആദ്യഘട്ടത്തിൽ കോവിഡിനെ കേരളം ഫലപ്രദമായാണു നേരിട്ടതെന്ന കാര്യം ലോകം മുഴുവൻ അംഗീകരിച്ചതാണ്. പക്ഷേ, കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന ഈ സമയത്ത് വേണ്ടത്ര ജാഗ്രതയോ ദീർഘവീക്ഷണമോ ഇല്ലാതെയാണ് | COVID-19 | Manorama News

ആദ്യഘട്ടത്തിൽ കോവിഡിനെ കേരളം ഫലപ്രദമായാണു നേരിട്ടതെന്ന കാര്യം ലോകം മുഴുവൻ അംഗീകരിച്ചതാണ്. പക്ഷേ, കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന ഈ സമയത്ത് വേണ്ടത്ര ജാഗ്രതയോ ദീർഘവീക്ഷണമോ ഇല്ലാതെയാണ് | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യഘട്ടത്തിൽ കോവിഡിനെ കേരളം ഫലപ്രദമായാണു നേരിട്ടതെന്ന കാര്യം ലോകം മുഴുവൻ അംഗീകരിച്ചതാണ്. പക്ഷേ, കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന ഈ സമയത്ത് വേണ്ടത്ര ജാഗ്രതയോ ദീർഘവീക്ഷണമോ ഇല്ലാതെയാണ് | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യഘട്ടത്തിൽ കോവിഡിനെ കേരളം ഫലപ്രദമായാണു നേരിട്ടതെന്ന കാര്യം ലോകം മുഴുവൻ അംഗീകരിച്ചതാണ്. പക്ഷേ, കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന ഈ സമയത്ത് വേണ്ടത്ര ജാഗ്രതയോ ദീർഘവീക്ഷണമോ ഇല്ലാതെയാണ് കേരളം പ്രതിരോധിക്കാൻ ശ്രമിക്കുന്നതെന്നു പറയാതെ വയ്യ. ഇങ്ങനെയാണു മുന്നോട്ടു പോകുന്നതെങ്കിൽ നമ്മൾ വലിയ വില കൊടുക്കേണ്ടിവരും.

ഓഗസ്റ്റിൽ രാജ്യവ്യാപകമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) നടത്തിയ സീറോ സർവേയിൽ 6.6% ശതമാനം പേർക്കു കോവിഡ് ബാധയുണ്ടെന്നായിരുന്നു കണ്ടെത്തൽ. പക്ഷേ, കേരളത്തിൽ ഇതു 0.8% മാത്രമായിരുന്നു. സംസ്ഥാനത്തു വലിയതോതിൽ കോവിഡ് വ്യാപനം നടക്കാൻ പോകുന്നതേയുള്ളൂ എന്നായിരുന്നു ആ സർവേ നൽകിയ സൂചന. എന്നാൽ, അതു മുൻകൂട്ടിക്കണ്ട് പ്രതിരോധ നടപടികൾ ആവിഷ്കരിക്കാൻ നമുക്കു കഴിഞ്ഞില്ല.

ADVERTISEMENT

ടെസ്റ്റുകൾ കുറച്ചതെന്തിന് ?

ഇപ്പോൾ കേരളത്തിൽ ആകെ തിരിച്ചറിഞ്ഞ കോവിഡ് ബാധിതരുടെ എണ്ണം 3.46 ലക്ഷമാണ്. ആകെ ജനസംഖ്യയുടെ 1%. എന്നാൽ, ദേശീയ ശരാശരി 0.6% മാത്രമാണ്. ദേശീയതലത്തിൽ 10 ലക്ഷം പേരിൽ 578 കോവിഡ് ബാധിതരാണുള്ളതെങ്കിൽ കേരളത്തിലതു 2708 ആണ്. അതായത്, കേരളത്തിലെ കോവിഡ്ബാധ ദേശീയ ശരാശരിയെക്കാൾ കൂടുതലാണെന്ന കാര്യം ആദ്യം നമ്മൾ അംഗീകരിക്കണം. അതു മനസ്സിൽവച്ചു വേണം പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടത്. നിർഭാഗ്യവശാൽ, ഇങ്ങനെയൊരു സാഹചര്യത്തിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണു നമ്മൾ ചെയ്യുന്നത് – പരിശോധനകളുടെ എണ്ണം കുറയ്ക്കുന്നു.

കഴിഞ്ഞ ഒരാഴ്ചയോളമായി പരിശോധനകളുടെ എണ്ണം ശരാശരി 20% കുറയ്ക്കുകയാണു സർക്കാർ ചെയ്തത്. നിരുത്തരവാദപരം എന്നു മാത്രമേ ഇതെക്കുറിച്ചു പറയാനുള്ളൂ. സോഫ്റ്റ്‌വെയറിന്റെ പ്രശ്നമായിരുന്നുവെങ്കിൽ ഒന്നോ രണ്ടോ ദിവസംകൊണ്ടു പരിഹരിക്കാമായിരുന്നു.

ഡോ. റിജോ എം.ജോൺ

ടെസ്റ്റുകളുടെ എണ്ണവും പോസിറ്റീവ് ആകുന്നവരുടെ എണ്ണവും തമ്മിലുള്ള അനുപാതമായ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിൽ (ടിപിആർ) കേരളം ദേശീയതലത്തിൽ മുന്നിലാണ്. ദേശീയ ശരാശരി 6% ആണെങ്കിൽ കേരളത്തിന്റേത് 16%. നമ്മൾ വേണ്ടത്ര പരിശോധന നടത്തുന്നില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. ഇപ്പോൾ കേരളത്തിൽ നടത്തുന്ന പരിശോധനകളിൽ 80% ആന്റിജൻ ടെസ്റ്റാണ്. ആർടിപിസിആറിനെ അപേക്ഷിച്ച് ആന്റിജൻ ടെസ്റ്റുകൾക്ക് ഒട്ടേറെ പോരായ്മകളുണ്ട്.

ADVERTISEMENT

ആന്റിജൻ ടെസ്റ്റിൽ ഫാൾസ് നെഗറ്റീവ് കൂടുതലാണ്. ഇതുകൂടി കണക്കിലെടുത്താൽ നമ്മുടെ യഥാർഥ ടിപിആർ 20 ശതമാനത്തിനു മുകളിൽ വരെയാകാം. സ്ഥിതിഗതികൾ ഇത്ര ഗുരുതരമാണെന്നു വ്യക്തമായിട്ടും എന്തുകൊണ്ടാണ് ടെസ്റ്റുകളുടെ എണ്ണം കുറച്ചതെന്നു മനസ്സിലാകുന്നില്ല. ഇതു തിരുത്തേണ്ടതാണെന്നു ഭരണാധികാരികളെ ബോധ്യപ്പെടുത്താൻ ഉദ്യോഗസ്ഥർക്കോ വിദഗ്ധസമിതിക്കോ കഴിയാത്തത് എന്തുകൊണ്ടാണ്?

എവിടെപ്പോയി സുതാര്യത?

ഏതു മഹാമാരിയെയും ഫലപ്രദമായി നേരിടണമെങ്കിൽ നടപടികൾ സുതാര്യമാകണം. കോവിഡിന്റെ ആദ്യകാലത്ത് ഏറ്റവും മികച്ച റിപ്പോർട്ടിങ് സംവിധാനമായിരുന്നു കേരളത്തിന്റേത്. എന്നാൽ, ഇപ്പോൾ കേരളത്തിലെ കോവിഡ് പ്രതിരോധ നടപടികളിൽ പലതും മറച്ചുവയ്ക്കുന്നുണ്ട്. ടെസ്റ്റുകളുടെ കാര്യംതന്നെ എടുക്കുക. ഓരോ പരിശോധനാ രീതിയിലും എത്രപേർ പോസിറ്റീവ് ആകുന്നുവെന്ന നിർണായകവിവരം ലഭ്യമല്ല. ആന്റിബോഡി ടെസ്റ്റ് സർവേയുടെ ഫലം പുറത്തുവിട്ടത് 4 മാസം കഴിഞ്ഞപ്പോൾ മാത്രം. ആശുപത്രികളിൽ ദിവസേന ഒഴിവുള്ള കിടക്കകൾ, വെന്റിലേറ്റർ, ഐസിയു എന്നിവയുടെ എണ്ണം നമുക്കറിയില്ല. ആന്ധ്രപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതെല്ലാം ദിവസേന പ്രസിദ്ധീകരിക്കുന്നുണ്ട്.

കോവിഡ് മരണനിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കുറവാണ് എന്നതു തീർച്ചയായും നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. എന്നാൽ, എല്ലാ കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. അനൗദ്യോഗിക കണക്കുപ്രകാരം കോവിഡ് മരണങ്ങൾ 2000 കവിഞ്ഞു. ആരോഗ്യമേഖലയിൽ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയായ കേരളം ഇത്തരം വിവരങ്ങൾ മറച്ചുവയ്ക്കുന്നതു ശരിയല്ല.

ADVERTISEMENT

പരിശോധന മൂന്നു മടങ്ങാകണം

കോവിഡ് വർധിച്ചതിനു സർക്കാരിനെ മാത്രം കുറ്റം പറയാനാകില്ല. ജനങ്ങളുടെ ഭാഗത്തുനിന്നും ജാഗ്രതക്കുറവുണ്ട്. ഓണക്കാലത്തു ജനം നിയന്ത്രണങ്ങളെല്ലാം ലംഘിച്ചു പുറത്തിറങ്ങിയപ്പോൾത്തന്നെ കോവിഡ് പടരുമെന്ന് ഉറപ്പായിരുന്നു. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ ആദ്യഘട്ടത്തിലെപ്പോലെയുള്ള നടപടികൾ പിന്നീടുണ്ടായില്ല. ജനങ്ങളെ തടയണം എന്നല്ല. മാസ്ക്കും സാമൂഹിക അകലവും ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുകയാണു വേണ്ടത്.

കേരളത്തിൽ ഇപ്പോഴത്തെ പ്രതിദിന രോഗവർധന നിരക്ക് 2.4%. ഒരുമാസം കൊണ്ടു രോഗികളുടെ എണ്ണം ഇരട്ടിയായി ഉയരാം. അതായത്, അടുത്ത മാസം രണ്ടാമത്തെ ആഴ്ചയാകുമ്പോഴേക്കും കേരളത്തിലെ ആകെ രോഗികളുടെ എണ്ണം 7 ലക്ഷത്തിനടുത്താകും. എന്നാൽ, പ്രതിദിന ടെസ്റ്റ് വർധന 1.3% മാത്രം. ദേശീയതലത്തിൽ പ്രതിദിന രോഗവർധന 0.8%, ടെസ്റ്റ് വർധന 1.2%.

ടിപിആർ രണ്ടാഴ്ച തുടർച്ചയായി 5 ശതമാനത്തിൽ താഴെ നിലനിർത്തണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. അതിനു ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുക മാത്രമേ വഴിയുള്ളൂ. പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 1.5 ലക്ഷമെങ്കിലുമാക്കി ഉയർത്തണം. അങ്ങനെ കോവിഡ് പോസിറ്റീവ് ആയവരെ എത്രയും പെട്ടെന്നു കണ്ടെത്തി നിരീക്ഷണത്തിലാക്കി രോഗവ്യാപനം തടയണം. ടിപിആർ 5 ശതമാനത്തിൽ താഴെയായിക്കഴിഞ്ഞാൽ മാത്രമേ, പരിശോധനകളുടെ എണ്ണം കുറയ്ക്കാൻ പാടുള്ളൂ.

(ഹെൽത്ത് ഇക്കണോമിസ്റ്റും ലോകാരോഗ്യ സംഘടനയുടെ കൺസൽറ്റന്റും കോഴിക്കോട് ഐഐഎം ഗെസ്റ്റ് ഫാക്കൽറ്റിയുമാണ് ലേഖകൻ)

English Summary: No foresight in covid preventive measures