യുഎസ് ചരിത്രത്തിലെ ആ ഇരുണ്ടകാലം ഞങ്ങളിന്നു മായ്ച്ചുകളയുകയാണ്. ലോകത്തിനുമുന്നിൽ യുഎസിന്റെ പ്രൗഢി നഷ്ടപ്പെടുത്തിയ 4 വർഷങ്ങൾക്കു ശേഷം രാജ്യത്തിന് ഇന്ന് പുതുയുഗപ്പിറവി. ഒന്നുകൂടി ആലോചിച്ചാൽ ഇതൊരു പുതുയുഗമല്ല; യഥാർഥ യുഎസിനെ ഞങ്ങൾ തിരിച്ചുപിടിക്കുകയാണ്. വെറുപ്പും വിദ്വേഷവും വംശീയതയും പുറന്തള്ളലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസ് ചരിത്രത്തിലെ ആ ഇരുണ്ടകാലം ഞങ്ങളിന്നു മായ്ച്ചുകളയുകയാണ്. ലോകത്തിനുമുന്നിൽ യുഎസിന്റെ പ്രൗഢി നഷ്ടപ്പെടുത്തിയ 4 വർഷങ്ങൾക്കു ശേഷം രാജ്യത്തിന് ഇന്ന് പുതുയുഗപ്പിറവി. ഒന്നുകൂടി ആലോചിച്ചാൽ ഇതൊരു പുതുയുഗമല്ല; യഥാർഥ യുഎസിനെ ഞങ്ങൾ തിരിച്ചുപിടിക്കുകയാണ്. വെറുപ്പും വിദ്വേഷവും വംശീയതയും പുറന്തള്ളലും ലോകത്തിനുമുന്നിൽ വാതിൽ കൊട്ടിയടയ്ക്കലും ഏകാധിപത്യവും അമേരിക്കൻ മൂല്യങ്ങളല്ല. പകരം, ഭാഷയുടെയോ ദേശത്തിന്റെയോ അതിർവരമ്പുകളില്ലാതെ എല്ലാവരുടെയും സ്വപ്നഭൂമിയാവുക, എല്ലാവർക്കും സ്വാതന്ത്ര്യവും അവകാശവും സുരക്ഷിതത്വവും ഉറപ്പുവരുത്തുക തുടങ്ങിയവയാണ് യുഎസിന്റെ ശീലങ്ങൾ. ആ മൂല്യങ്ങളുടെ വീണ്ടെടുപ്പാണ് ഈ ദിനം. യഥാർഥ യുഎസിന്റെ പുനർജനി.

പ്രസിഡന്റ് ജോ ബൈഡനൊപ്പം വൈസ് പ്രസിഡന്റായി കമല ഹാരിസ് അധികാരമേൽക്കുമ്പോൾ അത് ഇന്ത്യൻ വംശജരായ ഞങ്ങളുടെയെല്ലാം അഭിമാനമാകുന്നു. യുഎസ് ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് എന്ന നിയോഗത്തിനൊപ്പം, ഇന്ത്യൻ വംശജരിൽനിന്നുള്ള ആദ്യ വൈസ് പ്രസിഡന്റ് എന്നതും കമലയെ ശ്രദ്ധേയയാക്കുന്നു. ഇന്ത്യയിലെ 130 കോടി ജനങ്ങൾക്കും ഇത് അഭിമാനനിമിഷം. ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കുമ്പോൾ അമേരിക്കൻ ജനതയ്ക്കും ലോകത്തിനും ഒട്ടേറെ പ്രതീക്ഷകളുണ്ട്. 

കെവിൻ
ADVERTISEMENT

ഏറ്റവും പ്രാധാന്യമുള്ള 5 കാര്യങ്ങൾ

 കോവിഡിനെതിരെ യാഥാർഥ്യബോധത്തോടെയുള്ള പോരാട്ടം. രാജ്യമൊന്നടങ്കം മാസ്ക് നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ. വാക്സീൻ ഉൽപാദനം വർധിപ്പിക്കലും കുത്തിവയ്പ് വ്യാപകമാക്കലും.

ADVERTISEMENT

 ലോകവേദിയിൽ യുഎസിന്റെ നായകസ്ഥാനം തിരിച്ചുപിടിക്കുക. രാജ്യാന്തര പ്രശ്നങ്ങളിൽ ഉത്തരവാദിത്തബോധത്തോടെയുള്ള നിലപാടുകൾ സ്വീകരിക്കുക. കാലാവസ്ഥാ ഉടമ്പടി പോലെ അതീവനിർണായകമായ തലങ്ങളിൽ യുഎസിന്റെ സാന്നിധ്യം തിരിച്ചെത്തിക്കുക.

 സമ്പദ്ഘടനയുടെ വീണ്ടെടുപ്പ്. കോവിഡ് യുഎസിന്റെ സമ്പദ്‌ഘടനയ്ക്കു കനത്ത ആഘാതമാണ് ഏൽപിച്ചത്. ഇപ്പോൾ സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലാണ്. എങ്കിലും ഉയർന്ന തോതിലുള്ള തൊഴിലില്ലായ്മ കുറച്ചുകൊണ്ടുവരണം.

ADVERTISEMENT

 കുടിയേറ്റത്തോട് ഉദാര സമീപനം. കഴിഞ്ഞ 4 വർഷത്തിനിടെ യുഎസിലേക്കുള്ള കുടിയേറ്റം പകുതിയോളമായി കുറഞ്ഞിട്ടുണ്ട്. എല്ലാ തൊഴിൽ മേഖലകളിലും ഈ കുറവ് അനുഭവപ്പെട്ടു. യുഎസിൽ നിയമവിരുദ്ധ കുടിയേറ്റക്കാരെന്ന പേരിൽ കഴിയുന്ന ഒട്ടേറെപ്പേർക്ക് നിയമസാധുത ലഭിക്കാനുള്ള വഴി തെളിയും.

 ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് വീസ, തൊഴിൽ സാധ്യതകൾ വർധിക്കും. ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നവർക്കും പുതുപ്രതീക്ഷകൾ.

വൈറ്റ്‌ഹൗസിനെ കളങ്കിതമാക്കിയ, അമേരിക്കൻ മൂല്യങ്ങളെ മലിനമാക്കിയ, യുഎസിനെയും അതുവഴി ലോകത്തെയും ഗ്രസിച്ച രാഷ്ട്രീയ മഹാമാരിയെ ഞങ്ങളിന്ന് തുരത്തുകയാണ്. ഇനി നമുക്ക് കോവിഡ് മഹാമാരിയെ കൂടി ജയിക്കണം. പഴയ ലോകം തിരിച്ചുപിടിക്കണം.

(ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റ് അംഗവും സെനറ്റിന്റെ ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനുമായ കെവിൻ തോമസ് (36) പത്തനംതിട്ട റാന്നി ചെമ്പന്മുഖം മുള്ളംകാട്ടിൽ കുടുംബാംഗമാണ്)

Content Highlights: Biden's inauguration; Analysis