കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സാധാരണ കണ്ടുവരുന്ന ഒരു പ്രചാരണരീതിയുണ്ട്: ഭരണകക്ഷി ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നു. ആ ഭരണകാലത്തു നടന്ന അഴിമതികളുടെ കഥകളും കെടുകാര്യസ്ഥതയും പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നു. കഴിഞ്ഞ കുറെക്കാലമായി ഈ ഏറ്റുമുട്ടലിൽ കേരളത്തിൽ പ്രതിപക്ഷമാണു വിജയിക്കാറുള്ളത്; പതിവായി

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സാധാരണ കണ്ടുവരുന്ന ഒരു പ്രചാരണരീതിയുണ്ട്: ഭരണകക്ഷി ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നു. ആ ഭരണകാലത്തു നടന്ന അഴിമതികളുടെ കഥകളും കെടുകാര്യസ്ഥതയും പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നു. കഴിഞ്ഞ കുറെക്കാലമായി ഈ ഏറ്റുമുട്ടലിൽ കേരളത്തിൽ പ്രതിപക്ഷമാണു വിജയിക്കാറുള്ളത്; പതിവായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സാധാരണ കണ്ടുവരുന്ന ഒരു പ്രചാരണരീതിയുണ്ട്: ഭരണകക്ഷി ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നു. ആ ഭരണകാലത്തു നടന്ന അഴിമതികളുടെ കഥകളും കെടുകാര്യസ്ഥതയും പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നു. കഴിഞ്ഞ കുറെക്കാലമായി ഈ ഏറ്റുമുട്ടലിൽ കേരളത്തിൽ പ്രതിപക്ഷമാണു വിജയിക്കാറുള്ളത്; പതിവായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സാധാരണ കണ്ടുവരുന്ന ഒരു പ്രചാരണരീതിയുണ്ട്: ഭരണകക്ഷി ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നു. ആ ഭരണകാലത്തു നടന്ന അഴിമതികളുടെ കഥകളും കെടുകാര്യസ്ഥതയും പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നു. കഴിഞ്ഞ കുറെക്കാലമായി ഈ ഏറ്റുമുട്ടലിൽ കേരളത്തിൽ പ്രതിപക്ഷമാണു വിജയിക്കാറുള്ളത്; പതിവായി ഭരണമാറ്റം നടക്കുന്നു. എന്നാൽ, കാര്യങ്ങൾ ലളിതമല്ല; സ്ഥാനാർഥിനിർണയം തൊട്ട് ജാതി – മത സമവാക്യങ്ങൾ കേരളരാഷ്ട്രീയത്തിൽ വഹിക്കുന്ന പങ്ക് കണ്ടില്ലെന്നു നടിക്കാനാവില്ല. പക്ഷേ, അവ അടിയൊഴുക്കുകളായി തുടരുന്നു.

‌ഇതിനു വിരുദ്ധമായി, ഈ വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ രണ്ടു പ്രമുഖ മുന്നണികളുടെയും - യുഡിഎഫിന്റെയും എൽഡിഎഫിന്റെയും - തുടക്കം മുതലുള്ള പ്രചാരണം വലിയ ആശങ്കകൾ ഉയർത്തുന്നു. ഭരണനേട്ടങ്ങളും അഴിമതിക്കഥകളും ഉയർത്തിപ്പിടിച്ചുള്ള പരമ്പരാഗത പോരാട്ടത്തെ പിന്നോട്ടു തള്ളി, ജാതിയും മതവും അരങ്ങു നിറയുന്നു.

ADVERTISEMENT

എൽഡിഎഫ് കൂടുതൽ ലാക്കാക്കുന്നതു മുസ്‌ലിം ലീഗിനെയാണ്. വെൽഫെയർ പാർട്ടിയുമായുള്ള അവരുടെ തിരഞ്ഞെടുപ്പു സഖ്യവും അതുമായുള്ള യുഡിഎഫിന്റെ ഇണക്കവും നിശിതമായി ചോദ്യം ചെയ്തത് തദ്ദേശതിരഞ്ഞെടുപ്പിൽ സഹായിച്ചുവെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ. കേരളത്തിൽ നാമമാത്ര സാന്നിധ്യമുള്ള വെൽഫെയർ പാർട്ടിയെയോ എസ്ഡി‌പിഐയോ പെരുപ്പിച്ചുകാട്ടി ആക്രമിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതു ലീഗിനെത്തന്നെയാണ്. വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തിൽ ലീഗിന്റെ സ്ഥാനം സവിശേഷമാണ്. സ്വതന്ത്രമായി മുസ്‌ലിം രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പാർട്ടിയാണു ലീഗ്. ലീഗിനെ തുടർച്ചയായി പരാമർശിക്കുന്നതിലൂടെ, ആഗോളതലത്തിൽ ഉയർന്നിട്ടുള്ള വലതുപക്ഷ രാഷ്ട്രീയത്തെയും അതിന്റെ കൂടപ്പിറപ്പായ ‘ഇസ്‌ലാംപേടി’യെയും ആണ് എൽഡിഎഫ് പരോക്ഷമായി പിന്തുടരുന്നത്.

മറുവശത്ത് യുഡിഎഫ് പറയുന്നത് അവർ ശബരിമല തിരഞ്ഞെടുപ്പു വിഷയമാക്കുമെന്നാണ്. ഇതും ഒരു സമുദായത്തിലെ വിശ്വാസികളുടെ കാര്യമാണ്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയം തിരഞ്ഞെടുപ്പിൽ വലിച്ചിഴയ്ക്കുന്നത് എത്രമാത്രം ഉചിതമാണെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. തദ്ദേശതിരഞ്ഞെടുപ്പിൽ പുറത്തെടുക്കാത്ത ശബരിമല, ഇപ്പോൾ പൊടിതട്ടിയെടുക്കുന്നത് ഈ തിരഞ്ഞെടുപ്പിൽ വർധിച്ചുവരുന്ന വിഭാഗീയത‌യ്ക്ക് ഉദാഹരണമാണ്. 

സാമുദായിക ധ്രുവീകരണത്തിനു പകരം പഴയതുപോലെ പ്രകടനപത്രികകളിലും രാഷ്ട്രീയത്തിലും ഊന്നിയുള്ള പ്രചാരണത്തിലേക്ക് ഇരുമുന്നണികളും മടങ്ങണം. തിരഞ്ഞെടുപ്പു കഴിഞ്ഞാലും നമുക്ക് ഒരുമിച്ചു ജീവിക്കാനുള്ളതാണ്.

വ്ലാഡിമിർ പുടിൻ, അലക്സി നവൽനി

ഡിജിറ്റൽ മീഡിയയും മാറുന്ന ജനാധിപത്യവും 

ADVERTISEMENT

ഡിജിറ്റൽ മീഡിയയുടെ ശക്തി തെളിയിക്കുന്ന രണ്ടു സംഭവങ്ങൾ ലോകത്തിന്റെ രണ്ടു കോണുകളിൽ ഈയിടെ നടന്നു. ആദ്യത്തേതു റഷ്യയിലാണ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഏറ്റവും കടുത്ത വിമർശകനായ അലക്സി നവൽനിയെ ഭരണകൂടം വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചുവെന്നാണു പറയപ്പെടുന്നത്. വിഷബാധ മൂർച്ഛിച്ചതു വിമാനത്തിനുള്ളിൽ വച്ചായിരുന്നതു കൊണ്ട് വിമാനം അടിയന്തരമായി ജർമനിയിൽ ഇറക്കി. അവിടത്തെ വിദഗ്ധ ചികിത്സ കൊണ്ടു മാത്രമായിരിക്കും നവൽനി മാരകവിഷത്തിൽനിന്നു രക്ഷപ്പെട്ടത്. സുഖപ്പെട്ട ശേഷം അദ്ദേഹം മോസ്കോയിലേക്കു മടങ്ങി. പ്രതീക്ഷിച്ചതു പോലെ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. 

ജയിലിലായതിന്റെ രണ്ടാം ദിവസം, മുൻകൂട്ടി തയാറാക്കിയ പുടിന്റെ അഴിമതിക്കഥയുമായി ഒരു വിഡിയോ യുട്യൂബിൽ പ്രത്യക്ഷപ്പെട്ടു. ‘ബ്ലാക്ക് സീ’യുടെ തീരത്ത് ഏകദേശം 9800 കോടി രൂപ മതിപ്പുള്ള ഒരു കൊട്ടാരം അഴിമതിയിലൂടെ ലഭിച്ച പണമുപയോഗിച്ചു പുടിൻ പണിതുവെന്നായിരുന്നു ആരോപണം. 2021 ജനുവരി പകുതിയിൽ പുറത്തുവന്ന ഈ റഷ്യൻ ഭാഷയിലുള്ള വിഡിയോ 11 കോടിയോളം ജനങ്ങൾ കണ്ടു (റഷ്യയുടെ ജനസംഖ്യ 14.5 കോടി). അതിന്റെ ഫലമായാണെന്നു പറയുന്നു, 11 ടൈം സോണുകളിലായി പരന്നുകിടക്കുന്ന റഷ്യയിലെ മിക്ക നഗരങ്ങളിലും പട്ടണങ്ങളിലും അഭൂതപൂർവമായ പുടിൻവിരുദ്ധ പ്രതിഷേധങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.

എൻ.എസ്. മാധവൻ

രണ്ടാമത്തെ സംഭവം നടന്നതു ഡൽഹിയിലാണ്. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്തിയതടക്കമുള്ള സംഭവങ്ങൾ കർഷകസമരത്തിന്റെ ശോഭ കെടുത്തി. പ്രതിരോധത്തിലായിരുന്ന സർക്കാർ ഉണർന്നു. ജനുവരി 27ന് നാട്ടുകാരാണെന്നു പറഞ്ഞ് കുറെ സാമൂഹികവിരുദ്ധർ ഡൽഹിയിലെ സിംഘു  അതിർത്തിയിലുണ്ടായിരുന്ന കർഷകരെ ആക്രമിച്ചു. ഗാസിപ്പുർ അതിർത്തിയിലാകട്ടെ, യുപി സർക്കാർ വൈദ്യുതിയും വെള്ളവും വിഛേദിച്ചു. പിറ്റേന്ന് അവിടെ പൊലീസ് സമരക്കാരെ ഒഴിപ്പിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി സന്നാഹം നടത്തുന്നതിനിടെ കർഷകനേതാവ് രാകേഷ് ടികായത്ത് വികാരഭരിതനായി കരഞ്ഞു. ആ വിഡിയോ വൈറലായി. ടികായത്തിന്റെ കണ്ണുനീർത്തുള്ളികൾ കർഷകസമരത്തെ പുനരുജ്ജീവിപ്പിച്ചു. ഹരിയാനയിൽ നിന്നും പടിഞ്ഞാറൻ യുപിയിൽ നിന്നും കർഷകർ ഡൽഹിയിലേക്കു പ്രവഹിച്ചു കൊണ്ടിരിക്കുന്നു.

ജനങ്ങളെ ഉത്തേജിപ്പിക്കാൻ ഡിജിറ്റൽ മീഡിയയ്ക്കുള്ള ശക്തിയുടെ ഉദാഹരണങ്ങളാണ് ഈ സംഭവങ്ങൾ. ആധുനിക കാലത്ത് മാറിയ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായാണ് ഈ വിഡിയോകൾക്കു ലഭിച്ച സ്വീകരണത്തെ കാണേണ്ടത്. കർഷകപ്രക്ഷോഭത്തെ നേരിടാൻ ഡൽഹിയിൽ ഇന്റർനെറ്റ് നിർത്തലാക്കി. ഇപ്പോഴത്തെ വിനിമയത്തിന്റെ പ്രാണവായുവാണ് ഇല്ലാതാക്കിയത്. ഇതിനെ പ്രാകൃത നടപടിയായാണ് ജനാധിപത്യം വേരോടിയ നാടുകൾ കാണുന്നത്. കൃഷിനിയമങ്ങളുടെ സൂക്ഷ്മതലങ്ങൾ അറിഞ്ഞിട്ടല്ല, ഗായിക റിയാനയും ഗ്രേറ്റ ട്യുൻബെർഗും മീന ഹാരിസും മറ്റും ഡൽഹിയിൽ സമരക്കാർക്കു നേരെ സർക്കാർ സ്വീകരിച്ച നടപടികൾക്കെതിരെ ട്വീറ്റ് ചെയ്തത്; അവർ പ്രതിഷേധിച്ചത് ഇന്റർനെറ്റും വിയോജിക്കാനുള്ള അവകാശവും നിഷേധിക്കുന്നതിന് എതിരെയാണ്.

ADVERTISEMENT

സ്കോർപ്പിയൺ കിക്ക്: സച്ചിൻ തെൻഡുൽക്കർ മുതൽ പി.ടി.ഉഷ വരെ ഒട്ടേറെ കായികതാരങ്ങൾ കർഷകസമരത്തെ അനുകൂലിച്ച വിദേശ പ്രമുഖർക്കെതിരെ ട്വീറ്റ് ചെയ്യുന്നു.

എല്ലാവർക്കും ഒരേസമയം തന്നെ  വിളിവന്നത് അദ്ഭുതകരം!

Content Highlights: Kerala assembly elections