88–ാം വയസ്സിൽ ഇ.ശ്രീധരൻ കക്ഷിരാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് പലരെയും അദ്ഭുതപ്പെടുത്തിയെങ്കിലും പ്രായത്തിന്റെ കാര്യം പറഞ്ഞ് അദ്ദേഹത്തിന്റെ ഈ തീരുമാനത്തെ വിമർശിക്കുന്നതിൽ അർഥമില്ല. വി.എസ്.അച്യുതാനന്ദൻ അവസാനമായി തിരഞ്ഞെടുപ്പിൽ ​| Thalsamayam | Manorama News

88–ാം വയസ്സിൽ ഇ.ശ്രീധരൻ കക്ഷിരാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് പലരെയും അദ്ഭുതപ്പെടുത്തിയെങ്കിലും പ്രായത്തിന്റെ കാര്യം പറഞ്ഞ് അദ്ദേഹത്തിന്റെ ഈ തീരുമാനത്തെ വിമർശിക്കുന്നതിൽ അർഥമില്ല. വി.എസ്.അച്യുതാനന്ദൻ അവസാനമായി തിരഞ്ഞെടുപ്പിൽ ​| Thalsamayam | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

88–ാം വയസ്സിൽ ഇ.ശ്രീധരൻ കക്ഷിരാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് പലരെയും അദ്ഭുതപ്പെടുത്തിയെങ്കിലും പ്രായത്തിന്റെ കാര്യം പറഞ്ഞ് അദ്ദേഹത്തിന്റെ ഈ തീരുമാനത്തെ വിമർശിക്കുന്നതിൽ അർഥമില്ല. വി.എസ്.അച്യുതാനന്ദൻ അവസാനമായി തിരഞ്ഞെടുപ്പിൽ ​| Thalsamayam | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

88–ാം വയസ്സിൽ ഇ.ശ്രീധരൻ കക്ഷിരാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് പലരെയും അദ്ഭുതപ്പെടുത്തിയെങ്കിലും പ്രായത്തിന്റെ കാര്യം പറഞ്ഞ് അദ്ദേഹത്തിന്റെ ഈ തീരുമാനത്തെ വിമർശിക്കുന്നതിൽ അർഥമില്ല. വി.എസ്.അച്യുതാനന്ദൻ അവസാനമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വയസ്സ് 92 ആയിരുന്നു.

ഇന്ത്യയിൽ പൊതുമരാമത്തു നടത്തുന്ന ശൈലിതന്നെ പൊളിച്ചെഴുതിയ എൻജിനീയറാണ് ഇ.ശ്രീധരൻ. സമയനിഷ്ഠ, അഴിമതിരാഹിത്യം, തൊഴിലാളികളുടെ സുരക്ഷ, പൊതുജീവിതത്തെ അധികം ബാധിക്കാത്ത രീതിയിലുള്ള പ്രവർത്തനം അങ്ങനെയങ്ങനെ അദ്ദേഹം പദ്ധതിനിർവഹണം അടിമുടി മാറ്റി. ഇപ്പോൾ പല സംസ്ഥാന സർക്കാരുകളുടെയും പൊതുമരാമത്തു വകുപ്പുകൾ ‘ശ്രീധരൻശൈലി’ പിന്തുടരുന്നു. ധനം, യന്ത്രങ്ങൾ, തൊഴിലാളികൾ, സാമഗ്രികൾ എന്നിവയിൽ ശ്രീധരൻ പുലർത്തിയ പരിപൂർണ നിയന്ത്രണത്തിലൂടെയാണ് ഇത്തരമൊരു വിജയം അദ്ദേഹത്തിനു നേടിയെടുക്കാനായത്. അദ്ദേഹത്തിന്റെ ഇതുവരെയുള്ള ജീവിതത്തിന്റെ ഭൂരിഭാഗവും ഇത്തരത്തിലൊരു നിയന്ത്രിതമായ ലബോറട്ടറി പോലെയുള്ള അന്തരീക്ഷത്തിലാണു ചെലവഴിച്ചിട്ടുള്ളത് എന്നുകൂടി ഓർക്കണം.

ADVERTISEMENT

ഇതിന്റെ ഫലമായി ഒരുപക്ഷേ, അദ്ദേഹം ‘ജീവിക്കാൻ’ മറന്നുപോയിക്കാണും. കാര്യങ്ങൾ നിയന്ത്രണം വിടുമ്പോൾ, അവ അപരിചിതമാകുമ്പോൾ, ഇ.ശ്രീധരൻ പതറുന്നു. 2009ൽ, ഡൽഹി മെട്രോയുടെ പണി നടക്കുമ്പോൾ ഒരു മേൽപാലം തകർന്ന് അര ഡസൻ ആളുകൾ മരിച്ചു. അതു തുടർച്ചയായ രണ്ടാമത്തെ അപകടമായിരുന്നു. സമയത്തിനു മുൻപു പണി തീർത്തുവെന്നു വരുത്താൻ പരിശോധനകൾ ഒഴിവാക്കിയതും ധൃതിയിൽ പണിയെടുപ്പിച്ചതും അപകടത്തിനു കാരണമായി എന്നതു പോലുള്ള പലതരം വിമർശനങ്ങൾക്കു ശ്രീധരൻ വിധേയനായി. ഡൽഹി നിയമസഭയിൽ അന്നു പ്രതിപക്ഷത്തായിരുന്ന ബിജെപി അദ്ദേഹത്തെ വേട്ടയാടി. ആ ദിവസങ്ങൾ ശ്രീധരന്റെ തൊഴിൽജീവിതത്തിലെ ഏറ്റവും മോശം അധ്യായമായിരിക്കാം. ശ്രീധരൻ രാജി സമർപ്പിച്ചെങ്കിലും അന്നത്തെ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അതു സ്വീകരിച്ചില്ല.

ഏകാഗ്രതയോടെ ഒരു മേഖലയിൽ മാത്രം ദീർഘകാലം പ്രവർത്തിച്ചിരുന്ന ഒരാൾ സമൂഹയാഥാർഥ്യങ്ങൾ മനസ്സിലാക്കാതെ പോകുന്നതു സ്വാഭാവികമാണ്. തലച്ചോറിന്റെ ഒരുഭാഗം ആവർത്തിച്ചുള്ള പ്രവൃത്തിയിലൂടെ വികസിക്കുമ്പോൾ പലപ്പോഴും ചുറ്റുവട്ടത്തു നടക്കുന്നതു മനസ്സിലാക്കുകയില്ല.

ശ്രീധരൻ വിരളമായേ രാഷ്ട്രീയം പറയാറുള്ളൂ. അവസാനമായി അദ്ദേഹം പ്രകടിപ്പിച്ച രണ്ട് രാഷ്ട്രീയ അഭിപ്രായങ്ങൾ പരിശോധിക്കാം: ആദ്യത്തേത് വിദ്യാലയങ്ങൾ രാഷ്ട്രീയമുക്തമാകണം എന്നതാണ്. കേരളത്തിലെ മധ്യവർഗത്തിനിടയിൽ പ്രബലമായ വിചാരമാണിത്. അത് അധികം ചിന്തിക്കാതെ അദ്ദേഹം - മധ്യവർഗത്തിന്റെ വിഗ്രഹം - ആവർത്തിച്ചുവെന്നു കരുതിയാൽ മതി.

രണ്ടാമതായി പറഞ്ഞത് പൗരത്വ ബില്ലിനെതിരായ സമരത്തെക്കുറിച്ചാണ്. ‘എന്തിന്റെയും പേരിൽ കേന്ദ്രത്തെ എതിർക്കുക ഒരു ഫാഷൻ ആയിരിക്കുന്നു’ എന്നായിരുന്നു ശ്രീധരന്റെ വിമർശനം. അവിശ്വസനീയം! ഒട്ടേറെ ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഈ വിഷയത്തെക്കുറിച്ച് ഭരണകക്ഷിയായ ബിജെപി പോലും, ഉടുപ്പു മാറുന്നതുപോലുള്ള, ലാഘവത്തിലുള്ള ഒരു കാര്യമായി പറഞ്ഞിട്ടില്ല. 

ADVERTISEMENT

അപകടകരമായ ഈ ‘നിഷ്കളങ്കത’ ശ്രീധരൻ ഇപ്പോൾ ബിജെപിയിൽ ചേരാൻ പറഞ്ഞ കാരണത്തിലും കാണാം. കേരളത്തിലെ രണ്ടു മുന്നണികളിലും ഇച്ഛാശക്തി കാണാത്തതാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്നാണു പറഞ്ഞത്. വ്യക്തിപരമായ രാഷ്ട്രീയ തീരുമാനം എന്നു പറഞ്ഞാൽ മതിയായിരുന്നു; കാരണം ഇച്ഛാശക്തിയൊന്നും താരതമ്യപഠനം നടത്താവുന്ന വിഷയമല്ല. കേരളത്തിലെ ഇരുമുന്നണികളുടെയും ഭരണകാലങ്ങളിൽ, ഏതാണ്ടു സമയത്തിനു പൂർത്തിയായ കൊച്ചി മെട്രോയെ മെട്രോമാന് തീർച്ചയായും അറിയാം. അതുപോലെ തന്നെ, 2005ൽ അദ്ദേഹത്തിന്റെ ഡിഎംആർസി പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ച, ഗുജറാത്തിലെ അഹമ്മദാബാദ് മെട്രോയ്ക്കു കല്ലിടുന്നത് 2015ലാണെന്ന കാര്യവും അറിയണമല്ലോ.

ശ്രീധരന്റെ സതീർഥ്യനും ഇന്ത്യയിലെ തിരഞ്ഞെടുപ്പുരംഗത്തിന്റെ അലകും പിടിയും മാറ്റിയ വ്യക്തിയുമായ ടി.എൻ.ശേഷൻ, ബാൽ താക്കറെയുടെ സഹായത്തോടെ ശിവസേനാ സ്ഥാനാർഥിയായി രാഷ്ട്രപതി പദത്തിലേക്കു മത്സരിച്ചതിനെക്കുറിച്ചുള്ള ഓർമകൾ വീണ്ടും മനസ്സിൽ തെളിയുന്നു. 

ഇത് ആഘോഷിക്കേണ്ട വിജയം 

മീടൂ ആരോപണങ്ങൾ 2018 മുതൽ ഒന്നിനു പിറകെ ഒന്നായി വന്നുതുടങ്ങിയപ്പോൾ, ആരോപണം ഉന്നയിച്ച സ്ത്രീകളെ നിശ്ശബ്ദരാക്കാൻ പ്രബലരായ ആരോപിതർ പല വഴികളും അവലംബിച്ചു. അതിലൊന്നായിരുന്നു മാനനഷ്ടക്കേസ് കൊടുക്കുക എന്നത്. മുൻ വിദേശകാര്യ സഹമന്ത്രിയും പത്രാധിപരുമായിരുന്ന എം.ജെ. അക്ബറിനെതിരെ, പണിസ്ഥലത്തും പുറത്തും വച്ച് അക്ബർ നടത്തിയ ലൈംഗികോപദ്രവങ്ങളെപ്പറ്റി, അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചിരുന്ന പല വനിതാ പത്രപ്രവർത്തകരും എഴുതുകയോ ട്വീറ്റ് ചെയ്യുകയോ ചെയ്തിരുന്നു. ആരോപണങ്ങളുടെ കുത്തൊഴുക്കിൽ അക്ബറിനു മന്ത്രിപദം രാജിവയ്ക്കേണ്ടി വന്നു. വിമർശകരുടെ വായടപ്പിക്കാൻ, തനിക്കെതിരെ മീടൂ ആരോപണങ്ങളുമായി വന്ന പല സ്ത്രീകളുടെ കൂട്ടത്തിൽനിന്ന്, ഏറ്റവും ദുർബലയെന്ന് അക്ബറിനു തോന്നിയ പ്രിയ രമണിക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തു. അങ്ങനെ ഇര പ്രതിയായി.

ADVERTISEMENT

പ്രിയ രമണിയെ കുറ്റവിമുക്തയാക്കിക്കൊണ്ട് ഡൽഹിയിലെ അഡീഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് പുറപ്പെടുവിച്ച വിധി ഇന്ത്യയിലെ സ്ത്രീശാക്തീകരണത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിത്തന്നെ കാണണം. പണിസ്ഥലങ്ങളിൽ പതിയിരിക്കുന്ന പീഡകരെ തുറന്നു കാട്ടാനായി ആരംഭിച്ച മീടൂ ഹാഷ്ടാഗ്, ഇന്ത്യയിൽ നേടിയ ഏറ്റവും വലിയ വിജയമാണിത്.

ഈ വിധിയിൽ പ്രധാനമായി മൂന്നു മൂലകങ്ങൾ ഉണ്ടെന്നാണ് എനിക്കു തോന്നുന്നത്. മീടൂ ആരോപണങ്ങൾക്കെതിരായി ഉപയോഗിക്കുന്ന ആദ്യത്തെ തന്ത്രം, ‘പുറത്തുപറയാൻ എന്തേ ഇത്ര കാലമെടുത്തു’ എന്ന വാദമാണ്. നാണക്കേടു കാരണവും എന്താണു സംഭവിച്ചതെന്നു ശരിക്കു മനസ്സിലാക്കാത്തതു കൊണ്ടും സ്ത്രീകൾ മൗനം പാലിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. തുടർന്നു പറഞ്ഞു: “ദശകങ്ങൾക്കു ശേഷവും സ്ത്രീകൾക്കു പരാതി നൽകാം.”

എപ്പോഴും ഉന്നയിക്കുന്ന രണ്ടാമത്തെ പൊതുചോദ്യം, എന്തുകൊണ്ട് ഇത്തരം ആരോപണങ്ങൾ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിക്കുന്നു എന്നതാണ്. ഇതിനുള്ള മറുപടി, വിധിയിൽ അസന്ദിഗ്ധമായിത്തന്നെ പറയുന്നുണ്ട്: “ഇന്ത്യയിലെ ഭരണഘടന നൽകുന്ന സമത്വത്തിനുള്ള അധികാരം, പരാതിക്കാരിക്ക് ഏതു മാധ്യമം ഉപയോഗിച്ചും അവരുടെ കാര്യം പറയാനുള്ള പൂർണസ്വാതന്ത്ര്യം നൽകുന്നു.”

മൂന്നാമതായി മീടൂ സംഭവങ്ങളിൽ ഉയരുന്ന ചോദ്യം, എന്തു തെളിവാണുള്ളത് എന്നതാണ്. പ്രത്യേകിച്ചും, ഇത്തരം സംഭവങ്ങൾ നടക്കുക അടച്ചിട്ട മുറികളിലായതുകൊണ്ട്. മാനനഷ്ടക്കേസുകളിലെ  രക്ഷാമാർഗം, ഉന്നയിച്ച ആരോപണം സത്യമാണെന്നു തെളിയിക്കുകയാണ്. പ്രിയ രമണിക്ക് അതു സാധിച്ചത്, പ്രതാപശാലിയായ ഒരു രാഷ്ട്രീയക്കാരൻ നിയമിച്ച ഒരുപറ്റം അഭിഭാഷകരുടെ ദുസ്സഹമായ ചോദ്യംചെയ്യലിനെ അവർക്കു സധൈര്യം നേരിടാനായി എന്നതിനാലാണ്. അക്ബർ മോശമായി പെരുമാറിയിട്ടുള്ള മറ്റു വനിതാ സഹപ്രവർത്തകരും പ്രിയയ്ക്കൊപ്പം ഉറച്ചുനിന്നു.

പണിസ്ഥലത്തു പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾക്കു വളരെയധികം ആത്മവിശ്വാസം പ്രദാനം ചെയ്യുന്ന ഈ വിധിക്കു പിറകിൽ, അസാധാരണമായ ഇച്ഛാശക്തി പ്രകടിപ്പിച്ച ഒരുപറ്റം വനിതകൾക്കു പുറമേ, കേസ് ഏറ്റവും സമർഥമായി അവതരിപ്പിച്ച അഡ്വ. റെബേക്ക ജോണുമുണ്ട്. തീർച്ചയായും ഈ വിധി അവസാനവാക്കല്ല; അക്ബർ അപ്പീലിനു പോകും. എന്നാലും ഇതൊരു ആഘോഷിക്കേണ്ട വിജയമാണ്.

സ്കോർപ്പിയൺ കിക്ക്: താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തൽ ഇനിയില്ലെന്ന് മുഖ്യമന്ത്രി.

5 കൊല്ലം കൂടുമ്പോൾ തിരഞ്ഞെടുപ്പു സ്ഥിരമായി വരുന്നതാണ് തൽക്കാലം പ്രശ്നം!

Content Highlight: Thalsamayam