പാർലമെന്ററി സ്ഥാനമാനങ്ങൾ എങ്ങനെയും നേടിയെടുക്കണമെന്ന ചിന്ത പാർട്ടിയിൽ ശക്തിപ്പെടുന്നു. ഒരു പ്രാവശ്യം ആ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടുന്നവർ തുടർച്ചയായി തനിക്കുതന്നെ അതു ലഭിക്കണമെന്നും കരുതുന്നു. കിട്ടാതെ വരുമ്പോൾ പാർട്ടിക്ക് അകത്തും പുറത്തും അസംതൃപ്തി പ്രകടിപ്പിക്കുന്നു....Kerala Elections, Kerala Election latest News, Malayalam Election News, Malayalam Election Updates,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാർലമെന്ററി സ്ഥാനമാനങ്ങൾ എങ്ങനെയും നേടിയെടുക്കണമെന്ന ചിന്ത പാർട്ടിയിൽ ശക്തിപ്പെടുന്നു. ഒരു പ്രാവശ്യം ആ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടുന്നവർ തുടർച്ചയായി തനിക്കുതന്നെ അതു ലഭിക്കണമെന്നും കരുതുന്നു. കിട്ടാതെ വരുമ്പോൾ പാർട്ടിക്ക് അകത്തും പുറത്തും അസംതൃപ്തി പ്രകടിപ്പിക്കുന്നു. ചില നിയമസഭാ സീറ്റുകൾ ചിലർ കുത്തകയാക്കി വയ്ക്കുന്നു. രണ്ടു പ്രാവശ്യത്തിൽ കൂടുതൽ അവസരം നൽകരുത് എന്ന തീരുമാനം കർശനമായി നടപ്പിലാക്കാൻ കഴിയണം – സിപിഎം സ്ഥാനാർഥിപ്പട്ടികയിൽ രണ്ടു ടേം നിബന്ധന കർശനമാക്കുകയും പട്ടികയ്ക്കെതിരെ വൻ പ്രതിഷേധം ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഓർക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റി 5 വർഷം മുൻപു പ്രവചന സ്വഭാവത്തോടെ നടത്തിയ നിരീക്ഷണമാണിത്. കൊൽക്കത്താ പ്ലീനത്തിന്റെ തുടർച്ചയായി കേരളത്തിലെ സംഘടനാ ദൗർബല്യങ്ങൾ വിലയിരുത്തി പരിഹരിക്കാനായി 2016 നവംബർ 18 മുതൽ 20 വരെ ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റിയാണ് ദീർഘവീക്ഷണത്തോടെ നയം വ്യക്തമാക്കിയത്. എന്നാൽ, കമ്മിറ്റി കണ്ട അസംതൃപ്തിക്ക് അപ്പുറം വൻ പ്രതിഷേധ പ്രകടനങ്ങൾ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങൾക്കു നടുവിലാണ് ഇന്നു പാർട്ടി.

സംഘടനാ രേഖ ഈ മുന്നറിയിപ്പു കൂടി നൽകി: ‘പാർലമെന്ററി സ്ഥാനങ്ങൾ നേടിയെടുക്കാനുള്ള മോശം പ്രവണതകൾ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായി. ഉദ്ദേശിക്കാത്ത പാർട്ടി തീരുമാനം വരുമ്പോൾ പാർട്ടിയെത്തന്നെ വെല്ലുവിളിക്കുന്നു. അതുവരെ പാർട്ടി നൽകിയ അംഗീകാരവും സഹായവും വിസ്മരിക്കുന്നു. എങ്ങനെയും സ്ഥാനമാനങ്ങൾ കൈക്കലാക്കുക എന്ന ബൂർഷ്വാ പാർട്ടിശൈലി നമുക്കിടയിലും കടന്നുവരികയാണ്’.

ADVERTISEMENT

പാർട്ടിക്കു ബോധ്യമുള്ള സത്യം

നിയമസഭാ സ്ഥാനാർഥികളെ നിശ്ചയിക്കുന്ന പ്രക്രിയയിൽ കോൺഗ്രസിനും ബിജെപിക്കും ഇല്ലാത്ത ജനാധിപത്യപരമായ ഉള്ളടക്കം സിപിഎമ്മിനുണ്ട് എന്നാണ് ഇന്നലെ പട്ടിക പ്രഖ്യാപിച്ചുകൊണ്ട് ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ അവകാശപ്പെട്ടത്. എന്നാൽ, ‘ബൂർഷ്വാ പാർട്ടികൾ’ എന്നു സിപിഎം പരിഹസിക്കുന്ന കക്ഷികളിലെ സ്ഥിതി ഏറിയും കുറഞ്ഞും സിപിഎമ്മിലും കണ്ടുതുടങ്ങിയെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ തന്നെ പാർട്ടി വിലയിരുത്തി. ഈ വിപൽ സൂചനകൾ തടയാൻ നടപടികൾ എടുക്കണമെന്നാണ് സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടതെങ്കിൽ, അവ പൂർവാധികം ശക്തമായി സിപിഎമ്മിനെ ഉലയ്ക്കുന്നതാണു കേരളം കാണുന്നത്.

ADVERTISEMENT

സീറ്റു വിഭജനത്തിലും സ്ഥാനാർഥി നിർണയത്തിലും സിപിഎമ്മിനു പാളി എന്ന വിമർശനം സിപിഐയിലും ഉയർന്നു. താഴെത്തട്ടിലെ പ്രവർത്തകർ മത്സരിച്ച ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ പോലും ഇങ്ങനെയൊരു പ്രശ്നം പാർട്ടി നേരിട്ടിരുന്നില്ല. അപ്പോൾ പ്രകടനങ്ങളുടെയും പോസ്റ്ററുകളുടെയും ഉറവിടം മേൽത്തട്ടിൽത്തന്നെ എന്ന ബോധ്യം നേതൃത്വത്തിന് ഉണ്ടെന്നാണ് സംഘടനാ രേഖയിലെ പരാമർശങ്ങൾ വ്യക്തമാക്കുന്നത്. പ്രതിഷേധം രാഷ്ട്രീയ എതിരാളികളുടെ ഗൂഢാലോചനയാണെന്ന് ഇപ്പോൾ സിപിഎം ആരോപിക്കുന്നുണ്ടാകാം. പക്ഷേ, ‘പ്രതീക്ഷിക്കാത്ത തീരുമാനം വരുമ്പോൾ പാർട്ടിയെ വെല്ലുവിളിക്കുന്നവർ’ ആരാണെന്ന പരിശോധന കൂടി തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ‍ നടത്തേണ്ടി വരുന്നു. കേരള കോൺഗ്രസിനു സീറ്റു വിട്ടുകൊടുത്തതിന്റെ പേരിൽ കുറ്റ്യാടിയിലെ തെരുവുകളിൽ കാണുന്ന പ്രതിഷേധം മലബാറിൽത്തന്നെ സിപിഎമ്മിനെ ‍ഞെട്ടിക്കുന്നതാണ്.

ആ ബംഗാൾ പാഠം

ADVERTISEMENT

ബംഗാളിൽ 30 വർഷത്തോളം തുടർച്ചയായി ഒരേ ആളുകൾ എംഎൽഎയും മന്ത്രിയുമായി ഇരുന്നതു സൃഷ്ടിച്ച വിപത്താണ് ടേം നിബന്ധന കർശനമാക്കുന്നതിനു ന്യായീകരണമായി ജില്ലാ കമ്മിറ്റികളിൽ നേതൃത്വം ചൂണ്ടിക്കാട്ടിയത്. ഇതോടെ സംഘടനാരംഗത്ത് ഒറ്റയടിക്കു പരമാവധി 9 വർഷം, പാർലമെന്ററി രംഗത്ത് 10 വർഷം എന്ന നിബന്ധനയിലേക്കു കേരളത്തിലെ സിപിഎം മാറുന്നുവെന്ന പ്രാധാന്യമുണ്ട്. പരീക്ഷണങ്ങൾക്കു മുതിരാതെ തുടർഭരണം ഉറപ്പാക്കാൻ എല്ലാ ഇളവുകൾക്കും പിണറായി വിജയന്റെ നേതൃത്വം തയാറാകും എന്ന കണക്കുകൂട്ടൽ പുതിയ പട്ടിക തെറ്റിച്ചു. അതേസമയം, പൂർണമായും തന്റെ ‘സൈന്യമാണ്’ എന്നു മുഖ്യമന്ത്രി ഉറപ്പിക്കുകയും ചെയ്തു.

പൊളിറ്റ്ബ്യൂറോയിൽ നിന്നു പടയ്ക്കുള്ളത് മുഖ്യമന്ത്രി മാത്രം. പിബി അംഗം അല്ലെങ്കിലും വി.എസ്.അച്യുതാനന്ദൻ മത്സരിച്ചതിനാൽ മുഖ്യമന്ത്രി സ്ഥാനാർഥിയുടെ കാര്യത്തിൽ 2016ൽ അവ്യക്തത ഉണ്ടായിരുന്നുവെങ്കിൽ, 2021ൽ അതില്ല. കേരളത്തിൽനിന്നുള്ള സീനിയർ കേന്ദ്രകമ്മിറ്റി (സിസി) അംഗങ്ങളായ മന്ത്രിമാർ ഇ.പി.ജയരാജനും തോമസ് ഐസക്കും എ.കെ.ബാലനും പുറത്തായി. പട്ടികയിലുള്ള എം.വി.ഗോവിന്ദനും കെ.രാധാകൃഷ്ണനും സിസിയിൽ വന്നത് കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ മാത്രമാണ്; അപ്പോൾ ആ സീനിയോറിറ്റി കണക്കിലെടുത്താൽ മന്ത്രി കെ.കെ.ശൈലജയാണ് ഇനി രണ്ടാം സ്ഥാനത്ത്.

Content Highlights: CPM two term norms