അത്രമേൽ യഥാർഥമെന്നു തോന്നുന്ന ഈ മുഖങ്ങളെല്ലാം നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – എഐ) ഉപയോഗിച്ചു സൃഷ്ടിച്ചവയാണ്. വിശദമായി പരിശോധിച്ചാലും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയാത്തവണ്ണം പൂർണതയോടെയാണു കംപ്യൂട്ടറിൽ ഇവ സൃഷ്ടിച്ചിട്ടുള്ളത്...artificial intelligence face, artificial intelligence face creation, AI Face, Fakde face creating

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുകളിൽ കൊടുത്തിരിക്കുന്ന 6 മനുഷ്യരെ പരിചയമുണ്ടോ? എന്നെങ്കിലും എവിടെയെങ്കിലും ടെലിവിഷനിലോ ഇന്റർനെറ്റിലോ കണ്ടതായി ഓർമ വരുന്നുണ്ടോ?

ഓർമയിൽ എത്ര ചികഞ്ഞു നോക്കിയാലും ഇവരെ കണ്ടുകിട്ടാനിടയില്ല. കാരണം, ഈ മനുഷ്യർ യഥാർഥത്തിൽ ഇല്ല! അത്രമേൽ യഥാർഥമെന്നു തോന്നുന്ന ഈ മുഖങ്ങളെല്ലാം നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – എഐ) ഉപയോഗിച്ചു സൃഷ്ടിച്ചവയാണ്. വിശദമായി പരിശോധിച്ചാലും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയാത്തവണ്ണം പൂർണതയോടെയാണു കംപ്യൂട്ടറിൽ ഇവ സൃഷ്ടിച്ചിട്ടുള്ളത്.

ADVERTISEMENT

www.thispersondoesnotexist.com എന്ന വെബ്സൈറ്റിൽ പോയാൽ ഇത്തരം കൃത്രിമ ഫൊട്ടോഗ്രഫുകൾ കാണാം. ഓരോ തവണ റിഫ്രഷ് ചെയ്യുമ്പോഴും പുതിയ പുതിയ മുഖങ്ങളാകും സൈറ്റിൽ പ്രത്യക്ഷപ്പെടുക.

അമേരിക്കൻ ടെക്നോളജി കമ്പനിയായ എൻവിഡിയ 2018ൽ വികസിപ്പിച്ച സ്റ്റൈൽഗാൻ (StyleGAN) എന്ന എഐ സംവിധാനമാണ് ഇവ നിർമിക്കാൻ ഉപയോഗിക്കുന്നത്. 2014ൽ ഇയാൻ ഗുഡ്ഫെലോ എന്ന ഗവേഷകൻ വികസിപ്പിച്ച ജനറേറ്റിവ് അഡ്‌വേഴ്സറിയൽ നെറ്റ്‌വർക്സ് (GAN) എന്ന സാങ്കേതികവിദ്യയാണ് ഇതിന്റെ അടിസ്ഥാനം.

ADVERTISEMENT

ചിത്രകാരന്മാർ ഭാവനയിൽ വരയ്ക്കുന്നതു പോലെയല്ല, സ്റ്റൈൽഗാൻ മുഖങ്ങൾ. അവ യഥാർഥമല്ലെന്നു തിരിച്ചറിയുക അങ്ങേയറ്റം ശ്രമകരമാണ്.

മനുഷ്യരെ മാത്രമല്ല, മൃഗങ്ങൾ, കെട്ടിടങ്ങൾ, വസ്തുക്കൾ, വാഹനങ്ങൾ, നഗരമാപ്പുകൾ, പാട്ടുകൾ, ഡീപ്ഫെയ്ക് വിഡിയോകൾ തുടങ്ങിയവയൊക്കെ ഇത്തരത്തിൽ എഐ ഉപയോഗിച്ചു സൃഷ്ടിക്കാൻ കൃത്രിമമായി കഴിയും. സംശയമുണ്ടെങ്കിൽ ഈ പൂച്ചയെ നോക്കുക. ഇതും യഥാർഥമല്ല!

ADVERTISEMENT

എന്തിന് ഇവർ?

സിനിമ, പരസ്യം, മോഡലിങ്, മെഡിക്കൽ ഇമേജിങ്, ഗെയിമിങ്, ഡിസൈനിങ്, വ്യവസായം തുടങ്ങി പല മേഖലകളിലും നിർമിതബുദ്ധി ഉപയോഗിച്ചുണ്ടാക്കുന്ന ചിത്രങ്ങൾകൊണ്ടു പ്രയോജനമുണ്ട്. കലാരൂപമായിപ്പോലും ഇതിനെ പരിഗണിക്കുന്നവരുണ്ട്; കൗതുകമായി കാണുന്നവരും.

എന്നാൽ, ഇവയുണ്ടാക്കാവുന്ന അപകടങ്ങൾ പലതാണ്. വ്യാജ വിവരങ്ങളും വാർത്തകളും സൃഷ്ടിക്കാനും ആളുകളെ കബളിപ്പിക്കാനും തട്ടിപ്പുകൾ നടത്താനും ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. നിർമിതബുദ്ധികൊണ്ടു സൃഷ്ടിച്ച ഫോട്ടോകൾ ഉപയോഗിച്ച ഒരു കൂട്ടം വ്യാജ പ്രൊഫൈലുകൾ ഫെയ്സ്ബുക് 2019ൽ നീക്കം ചെയ്തിരുന്നു. ഡേറ്റിങ് ആപ്പുകളിലും സൈറ്റുകളിലും ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കപ്പെട്ടതായും പരാതികളുണ്ട്.

വ്യാജ ഫെയ്സ്ബുക് അക്കൗണ്ടിലൂടെ കബളിപ്പിക്കപ്പെട്ട യുവതി സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചതും പിന്നാലെ രണ്ടു സ്ത്രീകൾ ആത്മഹത്യ ചെയ്തതുമൊക്കെ നമ്മളെ ഈയിടെ ഞെട്ടിച്ച വാർത്തയാണല്ലോ. നിർമിത ബുദ്ധിയുടെ കാലത്ത് ഇത്തരം തട്ടിപ്പുകൾക്കു വരാവുന്ന സാങ്കേതിക പൂർണതയെക്കുറിച്ചു നമ്മൾ കരുതലോടെയിരിക്കേണ്ടതാണ്. അപരിചതരുടെ ഫ്രണ്ട് റിക്വസ്റ്റുകളും കോളുകളും വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നർഥം.

(ഇനി, സ്റ്റൈൽഗാൻ സൈറ്റിൽനിന്നു കിട്ടുന്ന ചിത്രങ്ങൾ ഉപയോഗിച്ച് എന്തെങ്കിലും ചെയ്തുകളയാമെന്നു കരുതരുത്. അവ ആസ്വദിക്കാം. പക്ഷേ, അതുപയോഗിച്ചുള്ള കളികൾക്കു മുതിർന്നാൽ അകത്താകാനിടയുണ്ട്!)

English Summary: StyleGAN customised face