വേമ്പനാട്ടുകായൽ നാശത്തിലേക്കു നീങ്ങുന്നതു നമ്മുടെ കൺമുന്നിലാണ്. കായലിന്റെ നാശം സമീപഭാവിയിൽ നാടിന്റെ നിലനിൽപിനുതന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പു നൽകി വെള്ളം കരയിലേക്കു കയറിവരുമ്പോൾ തീരങ്ങളിലുള്ളവർ ആശങ്കയിലാണ്. മുൻപു കുട്ടനാടിനെയാണു കായൽ...Vembanad backwater, Vembanad backwater manorama news, Vembanad backwater latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേമ്പനാട്ടുകായൽ നാശത്തിലേക്കു നീങ്ങുന്നതു നമ്മുടെ കൺമുന്നിലാണ്. കായലിന്റെ നാശം സമീപഭാവിയിൽ നാടിന്റെ നിലനിൽപിനുതന്നെ ഭീഷണിയാകുമെന്ന  മുന്നറിയിപ്പു നൽകി വെള്ളം കരയിലേക്കു കയറിവരുമ്പോൾ തീരങ്ങളിലുള്ളവർ ആശങ്കയിലാണ്. മുൻപു കുട്ടനാടിനെയാണു കായൽ പതിവായി മുക്കിയിരുന്നതെങ്കിൽ ഇപ്പോൾ ജലാഘാതം കൊച്ചിയിലേക്കും നീളുന്നു. 

അടിത്തട്ടിൽ എക്കൽ അടിഞ്ഞതുമൂലം കായലിന്റെ സംഭരണശേഷി കുറഞ്ഞതു വേലിയേറ്റം മൂലമുള്ള വെള്ളക്കെട്ടു രൂക്ഷമാകാൻ ഇടയാക്കിയെന്നാണു വിലയിരുത്തൽ. ഈ വേളയിൽ വേലിയേറ്റമുണ്ടാകുന്നതു പതിവാണെങ്കിലും ഇത്തവണ അതു കൂടുതൽ ശക്തമായി അനുഭവപ്പെട്ടു. കുട്ടനാട് ഇതുമൂലം ദുരിതക്കയത്തിലാണ്. കൊച്ചി നഗരത്തിലെ താഴ്ന്ന പല പ്രദേശങ്ങളും വെള്ളക്കെട്ടിലാവുകയും  ചെയ്തു.

ADVERTISEMENT

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളുടെ പടിഞ്ഞാറൻ തീരത്തു വ്യാപിച്ചുകിടക്കുന്ന കായൽ ഇന്നു നാശത്തെ അഭിമുഖീകരിക്കുമ്പോൾ അതിന്റെ പ്രത്യാഘാതം തീരങ്ങളിലുമെത്തുകയാണ്. കായലിന്റെ ജലശേഷി നാലിലൊന്നിലും താഴെയായി. 365 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന കായലിന്റെ വിസ്തൃതി ഇപ്പോൾ 175 ചതുരശ്ര കിലോമീറ്റർ മാത്രം. കൃഷിക്കായി 55,000 ഹെക്ടർ കായൽ നികത്തിയതും മറ്റു പലതരത്തിലും കയ്യേറ്റങ്ങൾ നടത്തിയതുമാണ് ഇതിനു കാരണം. കായലിന്റെ ആഴം മുക്കാൽ ഭാഗത്തോളം കുറഞ്ഞു. ഓരോ വർഷവും 20 മില്ലിമീറ്റർ വീതം കായലിന്റെ അടിത്തട്ടുയരുന്നു. 2018ലെ പ്രളയശേഷം കായലിൽ എക്കൽ അടിഞ്ഞുകൂടിയിട്ടുണ്ട്. കായലിന്റെ പരിസ്ഥിതിവ്യവസ്ഥയുടെ ഭാഗമായ ചതുപ്പുകളും കണ്ടൽക്കാടുകളും നശിച്ചതോടെ മത്സ്യസമ്പത്തിനെയും ബാധിച്ചു.

സംസ്ഥാനത്തെ 37% നെല്ല് വിളയുന്ന കുട്ടനാടിന്റെ സ്ഥിതി ദയനീയമാണ്. 2018നു ശേഷം വെള്ളം പാടശേഖരങ്ങളിൽനിന്ന് ഇറങ്ങിയിട്ടില്ല. ഇതുമൂലം അഞ്ചിലൊന്നു പാടശേഖരങ്ങളിൽ വർഷക്കൃഷി ഉപേക്ഷിച്ചു. മഴ കൂടിയാലും കടൽ പൊങ്ങിയാലും കായൽക്കരയിൽ വെള്ളപ്പൊക്കമാണ്. കഴിഞ്ഞ ദിവസങ്ങളിലെ വൃശ്ചിക വേലിയേറ്റത്തിലാണു കുട്ടനാട്ടിൽ വീണ്ടും പ്രളയമുണ്ടായത്. കൊച്ചി മേഖലയിൽ ഇടക്കൊച്ചി, ചെല്ലാനം, കുമ്പളങ്ങി, വൈപ്പിൻ ഭാഗങ്ങളിലും മുൻവർഷത്തെക്കാൾ ജലനിരപ്പുയർന്നു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വെള്ളം ഇറങ്ങുന്നതാണു പതിവെങ്കിലും ഇക്കുറി ദിവസങ്ങൾ കഴിഞ്ഞിട്ടും വെള്ളം ഒഴിയുന്നില്ല.

ADVERTISEMENT

വേമ്പനാട്ടുകായലിന്റെ ഇപ്പോഴത്തെ മാറ്റം എന്തെന്നു പൂർണമായി വിശദീകരിക്കാൻ ശാസ്ത്രസംഘത്തിനും കഴിയുന്നില്ല. പരിസ്ഥിതിനാശം, ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, മഴയുടെ മാറ്റം, കാർഷിക കലണ്ടറിൽ വന്ന മാറ്റം, കയ്യേറ്റങ്ങൾ അടക്കം മനുഷ്യന്റെ ഇടപെടലുകൾ എന്നിവയാണു കായലിന്റെ മാറ്റത്തിലേക്കു നയിച്ചതെന്നു പറയാം. ആഗോളതാപനം മൂലം കേരള തീരത്തു വർഷം 3 മില്ലിമീറ്റർ എന്ന തോതിൽ ജലനിരപ്പ് ഉയരുന്നു. ഇതോടെ വേലിയേറ്റത്തിന്റെ ശക്തി കൂടി. 

വെള്ളപ്പൊക്കത്തെ നേരിടാൻ ജലാശയങ്ങളുടെ മാനേജ്മെന്റിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു കൃത്യമായ മാസ്റ്റർപ്ലാൻതന്നെ ഉണ്ടാവേണ്ടതുണ്ട്. വേമ്പനാട്ടുകായലിന്റെ ആഴം 4.2 മീറ്ററായി കൂട്ടണമെന്നാണു കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസ് നടത്തിയ പഠനം നിർദേശിച്ചിട്ടുള്ളത്. അപ്പോൾ, നിലവിലുള്ളതിന്റെ രണ്ടിരട്ടി വെള്ളം ഉൾക്കൊള്ളാൻ കായലിനു കഴിയും. എന്നാൽ, വെറുതേ ഡ്രജിങ് നടത്തി ചെളി നീക്കിയാൽ പോരാ. കൃത്യമായ ആസൂത്രണത്തിലൂടെ വെള്ളത്തിന്റെ ഒഴുക്കും കായൽ അടിത്തട്ടിന്റെ ചായ്‌വും ഉറപ്പാക്കിവേണം ഇതു ചെയ്യാൻ. ചെളി നീക്കുന്നതു കായലിലെ മത്സ്യ സമ്പത്തിനുവരെ ഭീഷണിയായതിനാൽ പരിസ്ഥിതി ആഘാത പഠനമുൾപ്പെടെ നടത്തേണ്ടതുണ്ട്. ഏകദേശം 200 ദശലക്ഷം ഘനമീറ്റർ ചെളി നീക്കം ചെയ്യേണ്ടതായി വരും. ഇത് എവിടെ നിക്ഷേപിക്കുമെന്നതുൾപ്പെടെയുള്ള പ്രശ്നങ്ങളുമുണ്ട്.

ADVERTISEMENT

കായൽ കരയിലേക്കു കയറിവന്ന്, തീരദേശജനതയെ കഷ്ടസ്ഥിതിയിലാക്കുമ്പോൾ ഇനിയും അലസതയ്ക്കും നിരുത്തരവാദിത്തത്തിനും ഇടമില്ല. പരിഹാരമാർഗങ്ങൾ  അടിയന്തരമായി ആലോചിക്കുകതന്നെ വേണം. ഇതിനായി മികവുറ്റ നേതൃത്വത്തിന്റെ കീഴിൽ വിദഗ്ധസമിതി രൂപീകരിക്കാൻ വൈകിക്കൂടാ. സാധ്യമായ മാർഗങ്ങളിലൂടെയെല്ലാം വേമ്പനാട്ടു കായലിനെയും കായലിന്റെ തീരത്തുള്ളവരെയും രക്ഷിച്ചേതീരൂ.

English Summary: Vembanad backwater flood consequences