ഭോജ്‌പുരി നടി മുംബൈയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥരുടെ വ്യാജ ഐഡി കാർഡുമായി രണ്ടു തട്ടിപ്പുകാരെ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതു പുതിയ വിവാദത്തിനു വഴിതുറന്നു. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ മുംബൈ സോൺ ഡയറക്ടറായ സമീർ വാങ്ക‍ഡെ, കുറ്റവാളികളെ

ഭോജ്‌പുരി നടി മുംബൈയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥരുടെ വ്യാജ ഐഡി കാർഡുമായി രണ്ടു തട്ടിപ്പുകാരെ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതു പുതിയ വിവാദത്തിനു വഴിതുറന്നു. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ മുംബൈ സോൺ ഡയറക്ടറായ സമീർ വാങ്ക‍ഡെ, കുറ്റവാളികളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭോജ്‌പുരി നടി മുംബൈയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥരുടെ വ്യാജ ഐഡി കാർഡുമായി രണ്ടു തട്ടിപ്പുകാരെ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതു പുതിയ വിവാദത്തിനു വഴിതുറന്നു. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ മുംബൈ സോൺ ഡയറക്ടറായ സമീർ വാങ്ക‍ഡെ, കുറ്റവാളികളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭോജ്‌പുരി നടി മുംബൈയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥരുടെ വ്യാജ ഐഡി കാർഡുമായി രണ്ടു തട്ടിപ്പുകാരെ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതു പുതിയ വിവാദത്തിനു വഴിതുറന്നു. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ മുംബൈ സോൺ ഡയറക്ടറായ സമീർ വാങ്ക‍ഡെ, കുറ്റവാളികളെ ഉൾപ്പെടുത്തി ‘സ്വകാര്യസേന’ രൂപീകരിച്ചിട്ടുണ്ടെന്നാണു മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആരോപിച്ചത്. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ഡൽഹി ആസ്ഥാനം മന്ത്രിയുടെ ആരോപണം നിഷേധിച്ചു. നടിയിൽനിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തതിനു സിസിടിവി ദൃശ്യങ്ങളുടെയും ഫോൺവിളി വിവരങ്ങളുടെയും അടിസ്ഥാനത്തിലാണു മുംബൈ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടിയുടെ മുറിയിൽ, എൻസിബി ഉദ്യോഗസ്ഥരെന്ന വ്യാജേനയാണു റെയ്ഡ് നടത്തിയത്. ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട കേസ് തേച്ചുമായ്ച്ചു കളയാൻ 40 ലക്ഷം രൂപ വേണമെന്നായിരുന്നു അവർ നടിയോട് ആവശ്യപ്പെട്ടത്.

സമീർ വാങ്കഡെയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണു മന്ത്രി മാലിക് ഉന്നയിക്കുന്നത്. മുംബൈയിൽ ആഡംബരക്കപ്പലിൽനിന്നു ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത സംഭവം എൻസിബിയുടെ നാടകമായിരുന്നുവെന്നാണു മന്ത്രിയുടെ മറ്റൊരാരോപണം. ആര്യൻ ഖാന്റെ കൈവശം ലഹരി മരുന്ന് ഇല്ലായിരുന്നു. നടന്റെ മകനെ തട്ടിക്കൊണ്ടുപോയി വൻതുക സൂപ്പർ താരത്തിൽനിന്ന് ഈടാക്കാൻ എൻസിബിയുടെ സ്വകാര്യസേന നടത്തിയ പദ്ധതിയായിരുന്നുവത്രേ അത്. ഇതെത്തുടർന്ന് ആര്യൻ ഖാൻ ഉൾപ്പെട്ടതടക്കം 6 പ്രധാന ലഹരിക്കേസുകൾ ബ്യൂറോയുടെ ആസ്ഥാനമായ ഡൽഹി ഓഫിസിലേക്കു മാറ്റിയെങ്കിലും വാങ്കഡെയ്ക്കെതിരെ നടപടിയുണ്ടായില്ല. മാലിക് ഉന്നയിച്ച ആരോപണങ്ങളിൽ വകുപ്പുതല അന്വേഷണം നടന്നുവെങ്കിലും അതിന്റെ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

ആര്യൻ ഖാൻ
ADVERTISEMENT

രഹസ്യം ചോർത്തുന്നവരെ കൂടെക്കൂട്ടിയാൽ...

വിദേശത്തും സ്വദേശത്തുമുള്ള കുറ്റവാളി സംഘങ്ങളുടെയും വിഘടനവാദി വിഭാഗങ്ങളുടെയും രഹസ്യവിവരങ്ങൾ ചോർത്താനായി സംസ്ഥാന, കേന്ദ്ര അന്വേഷണ ഏജൻസികൾ സ്വകാര്യവ്യക്തികളെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട അസ്വസ്ഥജനകമായ ചോദ്യങ്ങളിലേക്കാണു മന്ത്രിയുടെ ആരോപണങ്ങൾ വഴിതുറന്നത്. അന്വേഷണ ഏജൻസികൾക്കു വിവരം ചോർ‌ത്തി നൽകുന്നതു കുറ്റവാളി സംഘങ്ങളിൽനിന്നുള്ളവർ തന്നെയോ സാധാരണ വ്യക്തികളോ ആയിരിക്കും. എന്നാൽ ഏജൻസികൾ റെയ്ഡുകൾ നടത്തുമ്പോൾ ഇത്തരം ആളുകളെ കൂടെക്കൂട്ടുന്നതു പ്രശ്നങ്ങൾ സൃഷ്ടിക്കും.

ADVERTISEMENT

സംഘർഷ ബാധിത പ്രദേശങ്ങളിൽ അന്വേഷണ ഏജൻസികൾ സ്വകാര്യ സംഘങ്ങളുടെ സഹായം തേടാറുണ്ട്. മാവോയിസ്റ്റ് മേഖലകളിലും അതിർത്തി പ്രദേശങ്ങളിലും ഇത്തരം ഗ്രൂപ്പുകൾ വിപ്ലവ സംഘങ്ങളായാണു സ്വയം വിശേഷിപ്പിക്കുന്നത്. ഇവർ അന്വേഷണ ഏജൻസികളെ സഹായിക്കുമ്പോഴും അവരിൽനിന്നു കൃത്യമായ അകലം പാലിച്ചുനിൽക്കാൻ സുരക്ഷാ ഏജൻസികൾ ശ്രദ്ധിക്കാറുണ്ട്. ഇവരെയും മറ്റു കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇടയ്ക്കു പൊലീസ് പിടികൂടാറുണ്ട് എന്നതാണു കാരണം. മുംബൈയിലാകട്ടെ, ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാരാജന്റെയും സംഘങ്ങളുടെ നീക്കങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ ചോർത്തിയെടുക്കാൻ പൊലീസ് സ്വകാര്യ അന്വേഷകരെ നിയോഗിച്ചിരുന്നു.

ആഡംബരക്കപ്പലിൽ നിന്ന് ആര്യൻ ഖാൻ അറസ്റ്റിലായപ്പോൾ അവിടെയുണ്ടായിരുന്ന നാലു വ്യക്തികൾക്കെതിരെ പരാതി ഉയർന്നിരുന്നു. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ സ്വകാര്യസേനയുടെ ഭാഗമായിരുന്നു ഇവരെന്നാണു മുംബൈ പൊലീസിനു ലഭിച്ച പരാതികൾ. പ്രശസ്തരായ വ്യക്തികളെ ചെറിയ ലഹരിമരുന്നു കേസുകളിൽ കുടുക്കി പണം തട്ടുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന സംഘത്തിലെ അംഗങ്ങളായിരുന്നു ആര്യൻ ഖാനൊപ്പം കപ്പലിലുണ്ടായിരുന്നതെന്നും വിവരം ലഭിച്ചു. എന്നാൽ, ഇതുമായി ബന്ധപ്പെട്ടു മുംബൈ പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആരോപണ വിധേയരായവർ നർകോട്ടിക്സ് ബ്യൂറോയുടെ സ്വകാര്യ സേനയുടെ ഭാഗമാണെന്ന പരാതികളും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

ADVERTISEMENT

രാജ്യത്തെ മറ്റേതു പൊലീസ് ഏജൻസിയെയും പോലെ മുംബൈ പൊലീസിനും ഒരു രഹസ്യ ഫണ്ട് ഉണ്ട്. കുറ്റവാളികളെക്കുറിച്ചും വിഘടനവാദി സംഘങ്ങളെക്കുറിച്ചും വിവരങ്ങൾ ചോർത്തിനൽകുന്ന വ്യക്തികൾക്കു പ്രതിഫലം നൽകാനും അവരെ സംരക്ഷിക്കാനും വേണ്ടിയാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്. എന്നാൽ, ഇത്തരം ആളുകളെ ഔദ്യോഗിക അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡിലും മറ്റും ഉപയോഗിച്ചാൽ അവർക്കു നിയമപരിരക്ഷ ലഭിക്കില്ല. ബസ്തർ മേഖലയിലെ മാവോയിസ്റ്റുകളെ നേരിടാൻ സായുധ ജാഗ്രതാസംഘത്തെ നിയോഗിക്കുന്നതിനെ ഛത്തീസ്ഗഡ് സർക്കാർ പിന്തുണച്ചപ്പോൾ അതിനെതിരെ വ്യാപകമായ വിമർശനമാണുയർന്നത്. സ്വകാര്യ സായുധസംഘങ്ങൾ ഭരണഘടനാവിരുദ്ധമാണെന്നും ജാഗ്രതാസംഘത്തെ പിരിച്ചുവിടണമെന്നും ഛത്തീസ്‌ഗഡ് സർക്കാരിനോടു സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു.

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്

പല രാജ്യങ്ങളിലും സ്വകാര്യസേനകൾ സർക്കാർ അനുമതിയോടെ പ്രവർത്തിക്കുന്നുണ്ട്. പ്രത്യേകിച്ചും ആഭ്യന്തര കലാപം നടക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ. റഷ്യയിലെ സായുധസംഘമായ വാഗ്‌നർ ഗ്രൂപ്പിനെ റഷ്യൻ സർക്കാർ പിന്തുണയ്ക്കുന്നുവെന്നു ഫ്രാൻസ് പരാതി ഉയർത്തുകയുണ്ടായി. പ്രസിഡന്റ് പുടിനുമായി അടുത്ത ബന്ധമുള്ള ബിസിനസുകാരനാണു വാഗ്‌നർ ഗ്രൂപ്പിനെ നിയന്ത്രിക്കുന്നത്. സിറിയയിലും മധ്യ ആഫ്രിക്കൻ രാജ്യങ്ങളിലും വിമതസേനകൾക്കെതിരെ പൊരുതാൻ വാഗ്‌നർ ഗ്രൂപ്പ് അംഗങ്ങളെ റഷ്യ അയച്ചുവെന്നാണു മറ്റൊരു ആരോപണം. സൈന്യം ഉപയോഗിക്കുന്നതരം ആയുധങ്ങൾ വാഗ്‌നർ ഗ്രൂപ്പിനു സ്വന്തമായുണ്ട്. മുംബൈയിലെ സ്വകാര്യസേനകളുടെ പ്രധാന ആയുധം ഭീഷണിപ്പെടുത്തലാണ്. അതുവഴി പണം തട്ടുന്നു.

എന്നാൽ, മഹാരാഷ്ട്രയിലുയർന്ന ആരോപണങ്ങളെ കേന്ദ്ര സർക്കാർ തള്ളിക്കളയുന്നു. തങ്ങൾ, സിബിഐ, ആദായനികുതി വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോലെയുള്ള കേന്ദ്ര ഏജൻസികളുടെ ഭാഗമാണെന്നു തട്ടിപ്പുകാർ അവകാശപ്പെടുന്നതു പതിവാണെന്നു കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. ഇപ്രകാരം തട്ടിപ്പു നടത്തുന്ന ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്യാറുമുണ്ട്. എന്നാൽ, മന്ത്രി നവാബ് മാലിക് ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരേണ്ടതുണ്ട്. എങ്കിൽ മാത്രമേ നർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ വിശ്വാസ്യത വീണ്ടെടുക്കാനാവൂ.