കൃഷി നിയമത്തിൽ നന്നായി കൈപൊള്ളി. തന്മൂലം തൊഴിൽമേഖലയിലെ പ്രഖ്യാപിത പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ ധൈര്യം കമ്മി. അതുകൊണ്ടുതന്നെ മോദി സർക്കാരിൽനിന്ന് ഈ വർഷം ഇനി പ്രതീക്ഷിക്കാവുന്ന പരിഷ്‌കാരങ്ങൾ ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിൽ മാത്രമായി

കൃഷി നിയമത്തിൽ നന്നായി കൈപൊള്ളി. തന്മൂലം തൊഴിൽമേഖലയിലെ പ്രഖ്യാപിത പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ ധൈര്യം കമ്മി. അതുകൊണ്ടുതന്നെ മോദി സർക്കാരിൽനിന്ന് ഈ വർഷം ഇനി പ്രതീക്ഷിക്കാവുന്ന പരിഷ്‌കാരങ്ങൾ ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിൽ മാത്രമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൃഷി നിയമത്തിൽ നന്നായി കൈപൊള്ളി. തന്മൂലം തൊഴിൽമേഖലയിലെ പ്രഖ്യാപിത പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ ധൈര്യം കമ്മി. അതുകൊണ്ടുതന്നെ മോദി സർക്കാരിൽനിന്ന് ഈ വർഷം ഇനി പ്രതീക്ഷിക്കാവുന്ന പരിഷ്‌കാരങ്ങൾ ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിൽ മാത്രമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൃഷി നിയമത്തിൽ നന്നായി കൈപൊള്ളി. തന്മൂലം തൊഴിൽമേഖലയിലെ പ്രഖ്യാപിത പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ ധൈര്യം കമ്മി. അതുകൊണ്ടുതന്നെ മോദി സർക്കാരിൽനിന്ന് ഈ വർഷം ഇനി പ്രതീക്ഷിക്കാവുന്ന പരിഷ്‌കാരങ്ങൾ ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിൽ മാത്രമായി ചുരുങ്ങും. ഈ മേഖലകളുമായി ബന്ധപ്പെട്ട 11 ലക്ഷത്തോളം ജീവനക്കാരിൽനിന്നുള്ള എതിർപ്പൊഴികെ കാര്യമായ തടസ്സങ്ങളില്ലെന്നതാണു പരിഷ്‌കാരത്തിനു സർക്കാരിനുള്ള സൗകര്യം. പൊതു മേഖലയിലെ രണ്ടു ബാങ്കുകളുടെ സ്വകാര്യവൽക്കരണവും ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ)യും ഉൾപ്പെട്ടതാണു പ്രതീക്ഷിക്കാവുന്ന പരിഷ്‌കാരങ്ങളുടെ പട്ടിക.

മൂന്നു മാസത്തിനകം 195 ലക്ഷം കോടി രൂപയുടെ വലുപ്പം നേടിയേക്കുമെന്നു കരുതുന്ന ബാങ്കിങ് വ്യവസായമാണു കൂടുതൽ വലിയ പരിഷ്‌കാരത്തിനു വേദിയാകുക. രണ്ടു ബാങ്കുകളുടെ സ്വകാര്യവൽക്കരണം കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നതാണെങ്കിലും അതു നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താൻ ബാങ്കിങ് നിയന്ത്രണ നിയമം ഭേദഗതി ചെയ്യുകയേ വേണ്ടൂ.

ADVERTISEMENT

ഏതൊക്കെ ബാങ്കുകളാണു സ്വകാര്യവൽക്കരിക്കുകയെന്നു വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അവ ഏതൊക്കെയെന്നു നീതി ആയോഗ് കണ്ടെത്തിക്കഴിഞ്ഞതായാണു വിവരം. കേന്ദ്ര സർക്കാരിന് 93.08% ഓഹരി പങ്കാളിത്തമുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും 96.38% പങ്കുള്ള ഇന്ത്യൻ ഓവർസീസ് ബാങ്കുമാണ് അന്തിമ പട്ടികയിലുള്ളതെന്ന് അറിയുന്നു. രണ്ടിന്റെയും സ്വകാര്യവൽക്കരണത്തിലൂടെ 60,000 കോടിയിലേറെ രൂപയാണു സർക്കാരിനു ലഭിക്കുക.

പൂർണ വിദേശപങ്കാളിത്തം അനുവദിച്ചേക്കും

രണ്ടു ബാങ്കുകൾ മാത്രം കേന്ദ്രീകരിച്ചായിരിക്കില്ല സ്വകാര്യവൽക്കരണ ലക്ഷ്യങ്ങളെന്നാണു സൂചനകൾ. പൊതു മേഖലയിലെ മറ്റു ബാങ്കുകളിൽ സർക്കാരിനുള്ള പങ്കാളിത്തം നിയമനാധികാരങ്ങൾ കൈവിട്ടുപോകാത്ത തരത്തിൽ 26 ശതമാനത്തിലേക്കു താഴ്‌ത്തിക്കൊണ്ടുവരാനുള്ള നിയമഭേദഗതിക്കു കരുനീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ബാങ്കുകളിലെ അനുവദനീയമായ വിദേശ പങ്കാളിത്തം ഇപ്പോൾ 74 ശതമാനമാണ്. ഇതു 100 ശതമാനമായി വർധിപ്പിച്ചേക്കുമെന്നതാണു മറ്റൊരു ശക്‌തമായ സാധ്യത. പൊതു മേഖലാ ബാങ്കുകളിലെ വിദേശ പങ്കാളിത്തം 49 ശതമാനമായി വർധിപ്പിക്കുന്നതു സംബന്ധിച്ചും ആലോചനകൾ നടക്കുന്നുണ്ടെന്നതു രഹസ്യമല്ല.

കേന്ദ്ര സർക്കാരിനു 45.5 ശതമാനവും എൽഐസിക്കു 49.2 ശതമാനവും പങ്കാളിത്തമുള്ള ഐഡിബിഐ ബാങ്കിന്റെ 5.3% ഓഹരികൾ മാത്രമാണു പൊതുജനങ്ങളുടെ പക്കലുള്ളത്. ബാങ്കിന്റെ ഉടമസ്‌ഥതയേൽക്കാൻ തയാറുള്ളവരിൽനിന്നു താൽപര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് ഉടനുണ്ടാകും. ബാങ്ക് ലൈസൻസിനുവേണ്ടിയുള്ള ഏതാനും അപേക്ഷകൾ തീരുമാനമാകാതെ കിടപ്പുണ്ട്. കൂടുതൽ അപേക്ഷകൾ സ്വീകരിക്കാനും കഴിയുന്നത്ര വേഗം ലൈസൻസുകൾ അനുവദിക്കാനും നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.

ADVERTISEMENT

അഞ്ചു ലക്ഷം കോടി ഡോളറിന്റെ ആഭ്യന്തര മൊത്ത ഉൽപാദനം (ജിഡിപി) സാധ്യമാകുന്ന സമ്പദ്‌വ്യവസ്‌ഥ എന്ന ലക്ഷ്യത്തിലേക്കുള്ള പാത സുഗമമാകണമെങ്കിൽ വായ്‌പാവളർച്ചയിൽ ഭീമമായ കുതിപ്പുണ്ടാകണം. അതിനാകട്ടെ കൂടുതൽ ബാങ്കുകൾ ആവശ്യമാണ്. നിലവിൽ 12 പൊതുമേഖലാ ബാങ്കുകളും 21 സ്വകാര്യ ബാങ്കുകളും 12 സ്‌മോൾ ഫിനാൻസ് ബാങ്കുകളും ആറു പേയ്‌മെന്റ്‌സ് ബാങ്കുകളും 43 ഗ്രാമീണ ബാങ്കുകളും 44 വിദേശ ബാങ്കുകളും സഹകരണ മേഖലയിലും മറ്റുമുള്ള കുറെ ബാങ്കുകളും മാത്രമാണുള്ളത്.

വരുമോ ആർബിഐ ഡിജിറ്റൽ കറൻസി ?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യിൽനിന്നുള്ള ഡിജിറ്റൽ കറൻസിയാണ് ഈ വർഷം നടപ്പാകാൻ സാധ്യതയുള്ള മറ്റൊരു സുപ്രധാന പരിഷ്‌കാരം. സ്വകാര്യ മേലയിലെ ക്രിപ്‌റ്റോ കറൻസികൾ നിയന്ത്രിച്ചുകൊണ്ടോ നിരോധിച്ചുകൊണ്ടോ നിലവിൽവരുന്നതായിരിക്കും ഈ പരിഷ്‌കാരം. മൊബൈൽ ഫോൺ ആപ്പുകളിലേക്കു ബാങ്കിങ്ങിനെ എത്തിക്കുന്ന നിയോ ബാങ്കുകളുടെ പ്രോത്സാഹനത്തിനുള്ള വിപുലമായ നടപടികളും പ്രതീക്ഷകളുടെ പട്ടികയിലുണ്ട്.

കിട്ടാക്കടമാണു രാജ്യത്തെ ബാങ്കിങ് വ്യവസായം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. അറ്റ മൂല്യം ചോർന്നു ബാങ്കുകളുടെ നിലനിൽപുതന്നെ അപകടത്തിലാകുന്ന സ്‌ഥിതിയാണുള്ളത്. ഇത്തരം ബാങ്കുകൾക്കൊരു രക്ഷാമാർഗമെന്ന നിലയിലുള്ളതും ‘ബാഡ് ബാങ്ക്’ എന്ന് അറിയപ്പെടുന്നതുമായ സംവിധാനം ഏതാനും ദിവസങ്ങൾക്കകം തന്നെ പ്രവർത്തനം ആരംഭിക്കും. പൊതുമേഖലാ ബാങ്കുകളുടെ പുനർമൂലധനവൽക്കരണത്തിനു ബജറ്റിൽ വകകൊള്ളിക്കുന്ന പതിവ് തുടങ്ങിയിട്ടു പത്തുവർഷമായി. അത് ഇതോടെ അവസാനിക്കും.

കഴിഞ്ഞ ബജറ്റിൽ ഇടംപിടിച്ചിരുന്നതും നടപ്പാക്കാൻ കഴിയാതെപോയതുമാണു പൊതു മേഖലയിലെ നാലു ജനറൽ ഇൻഷുറൻസ് കമ്പനികളിൽ ഒരെണ്ണം സ്വകാര്യവൽക്കരിക്കുമെന്ന പ്രഖ്യാപനം. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയായിരിക്കും സ്വകാര്യവൽക്കരിക്കുകയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ജനറൽ ഇൻഷുറൻസ് കമ്പനികളിലെ സർക്കാർ പങ്കാളിത്തം 51 ശതമാനത്തിനു താഴേക്കു കൊണ്ടുവരാൻ അനുവദിക്കുന്ന നിയമ ഭേദഗതി പാർലമെന്റ് പാസ്സാക്കിക്കഴിഞ്ഞതിനാൽ അധികം വൈകാതെ സ്വകാര്യവൽക്കരണം സാധ്യമാകും. നിലവിൽ രാജ്യത്തെ ജനറൽ ഇൻഷുറൻസ് വിപണിയിൽ 27 കമ്പനികളാണുള്ളത്. ഇതിൽ 23 കമ്പനികളും സ്വകാര്യ മേഖലയിലാണ്.

ADVERTISEMENT

സമാഹരണ ലക്ഷ്യം ഒരു ലക്ഷം കോടി രൂപ

ഇൻഷുറൻസ് രംഗത്തെ ഏറ്റവും വലിയ പരിഷ്‌കാരമാണ് എൽഐസിയുടെ മെഗാ ഐപിഒയിലൂടെ സാധ്യമാകാൻ പോകുന്നത്. സമാഹരണ ലക്ഷ്യം ഒരു ലക്ഷം കോടി രൂപയായിരിക്കുമെന്നാണു പ്രാഥമിക റിപ്പോർട്ടുകൾ. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽത്തന്നെ ഐപിഒ പൂർത്തിയാക്കി ഓഹരികൾ സ്‌റ്റോക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്‌റ്റ് ചെയ്യുമെന്ന് ഉറപ്പിക്കാം.

English Summary: Reformation in Insurance Sector