മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കുവേണ്ടി യുഎസിലേക്കു പോകുന്ന വിവരം കഴിഞ്ഞദിവസം പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ട്രോൾ മിക്കവരുടെയും ശ്രദ്ധയിൽപെട്ടിട്ടുണ്ടാകും. അമേരിക്കയിലേക്കുള്ള വീസ അപേക്ഷാഫോമിലെ ഒരു ചോദ്യത്തെക്കുറിച്ചാണു ട്രോൾ. ‘താങ്കൾ കമ്യൂണിസ്റ്റ്

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കുവേണ്ടി യുഎസിലേക്കു പോകുന്ന വിവരം കഴിഞ്ഞദിവസം പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ട്രോൾ മിക്കവരുടെയും ശ്രദ്ധയിൽപെട്ടിട്ടുണ്ടാകും. അമേരിക്കയിലേക്കുള്ള വീസ അപേക്ഷാഫോമിലെ ഒരു ചോദ്യത്തെക്കുറിച്ചാണു ട്രോൾ. ‘താങ്കൾ കമ്യൂണിസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കുവേണ്ടി യുഎസിലേക്കു പോകുന്ന വിവരം കഴിഞ്ഞദിവസം പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ട്രോൾ മിക്കവരുടെയും ശ്രദ്ധയിൽപെട്ടിട്ടുണ്ടാകും. അമേരിക്കയിലേക്കുള്ള വീസ അപേക്ഷാഫോമിലെ ഒരു ചോദ്യത്തെക്കുറിച്ചാണു ട്രോൾ. ‘താങ്കൾ കമ്യൂണിസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കുവേണ്ടി യുഎസിലേക്കു പോകുന്ന വിവരം കഴിഞ്ഞദിവസം പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ട്രോൾ മിക്കവരുടെയും ശ്രദ്ധയിൽപെട്ടിട്ടുണ്ടാകും. അമേരിക്കയിലേക്കുള്ള വീസ അപേക്ഷാഫോമിലെ ഒരു ചോദ്യത്തെക്കുറിച്ചാണു ട്രോൾ.

‘താങ്കൾ കമ്യൂണിസ്റ്റ് പാർട്ടിയുടെയോ മറ്റേതെങ്കിലും സർവാധിപത്യ പാർട്ടിയുടെയോ അംഗമോ സഹചാരിയോ ആണോ ?’ (Are you a member of or affiliated with the Communist party or other totalitarian party?) എന്നാണു ചോദ്യം. ഈ ചോദ്യത്തിന് അതെ എന്ന് ഉത്തരം കൊടുത്താൽ യുഎസ് വീസ കിട്ടില്ല. അല്ല എന്നു പിണറായി എങ്ങനെ ഉത്തരം നൽകും? ഇതാണു ട്രോൾ!

ADVERTISEMENT

സത്യത്തിൽ യുഎസിലേക്കു പോകാൻ പിണറായി വിജയന് ഈ ചോദ്യത്തിന് ‘നോ’ എന്ന് ഉത്തരം പറയേണ്ടി വന്നിട്ടുണ്ടാകുമോ? ഇല്ല എന്നതാണു യാഥാർഥ്യം. അമേരിക്കയിലേക്കു സന്ദർശക വീസയ്ക്കു അപേക്ഷിക്കുന്നവരുടെ രാഷ്ട്രീയ പാർട്ടി അംഗത്വമോ ബന്ധമോ ചോദിക്കാറില്ല എന്ന് ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറൽ വക്താവ് ‘മനോരമ’യോടു വ്യക്തമാക്കി.

അപ്പോൾ, കമ്യൂണിസ്റ്റ് പാർട്ടി അംഗത്വം സംബന്ധിച്ച ചോദ്യത്തെക്കുറിച്ചുള്ള ഈ ട്രോൾ എങ്ങനെയുണ്ടായി? ആ ചോദ്യം ട്രോളർമാർ കൃത്രിമമായി ചമച്ചതല്ല. അമേരിക്കയിലേക്കു കുടിയേറാനാഗ്രഹിക്കുന്നവർക്കായുള്ള ഇമിഗ്രന്റ് വീസയ്ക്കു വേണ്ടിയുള്ള അപേക്ഷാഫോമിൽ കമ്യൂണിസ്റ്റ് പാർട്ടി ബന്ധം സംബന്ധിച്ച ചോദ്യമുണ്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള മാതൃകയിൽ ഇതു കാണാം. എന്നാൽ, സാധാരണ യുഎസ് സന്ദർശിക്കാൻ പോകുന്ന ഒരാൾ ആ ചോദ്യത്തിന് ഉത്തരം നൽകേണ്ടതില്ല; മുഖ്യമന്ത്രിയും. കാരണം, അദ്ദേഹം യുഎസിലേക്കു കുടിയേറാൻ പോകുന്നില്ലല്ലോ!

മൂക്കുകുത്തി വ്യാജവിമാനം

ADVERTISEMENT

ഗരുഡ ഇന്തൊനീഷ്യ എയർലൈൻസിന്റെ വിമാനങ്ങളിലൊന്ന് അപകടകരമായ രീതിയിൽ ലാൻഡ് ചെയ്യുന്ന വിഡിയോ വാട്സാപ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്. നിയന്ത്രണംവിട്ടപോലെ എത്തുന്ന വിമാനം റൺവേയിൽ മൂക്കുകുത്തി ഇറങ്ങുന്നതും ചിറകുകൾ നിലത്തുരയുന്നതും തട്ടി ഉയരുന്നതുമൊക്കെ വിഡിയോയിൽ കാണാം. ഇതിനൊപ്പം തന്നെ പ്രചരിക്കുന്ന രണ്ടാമത്തെ വിഡിയോയിൽ വിമാനത്തിലെ യാത്രക്കാർ എമർജൻസി എക്സിറ്റ് വഴിയിറങ്ങി ഓടി രക്ഷപ്പെടുന്നതുമുണ്ട്.

രണ്ടു വിഡിയോകളും തമ്മിൽ യഥാർഥത്തിൽ ബന്ധമില്ല. വ്യത്യസ്തമായ രണ്ടു വിഡിയോകൾ ഒരേ സംഭവത്തിന്റേതെന്ന മട്ടിൽ പ്രചരിപ്പിക്കുകയാണ്. ഏറ്റവും രസകരമായ കാര്യം, വിമാനം മൂക്കുകുത്തി ലാൻഡ് ചെയ്യുന്ന വിഡിയോ യഥാർഥമേയല്ല എന്നതാണ്! ഗെയിം വിഡിയോകൾ തയാറാക്കുന്ന ബോപ്ബിബുൻ എന്നയാൾ കംപ്യൂട്ടറിൽ സൃഷ്ടിച്ച വിഡിയോയാണ് ഗരുഡ ഇന്തൊനീഷ്യ വിമാനത്തിന്റെ അപകടകരമായ ലാൻഡിങ് ആയി നമ്മൾ ഇതിൽ കാണുന്നത്. Bopbibun ന്റെ യുട്യൂബ് ചാനലിൽ ഈ വിഡിയോ ഉണ്ട്.

ADVERTISEMENT

‘മദ്യപിച്ചു ലക്കുകെട്ട പൈലറ്റിന്റെ കിറുക്കൻ എമർജൻസി ലാൻഡിങ്’ എന്നാണു വിഡിയോയുടെ അടിക്കുറിപ്പ്! അതിൽ ഇത്തരത്തിൽ പല വിമാനങ്ങളുടെ ലാൻഡിങ് കാണാം. സംഗതി യഥാർഥമല്ലെന്നും കൃത്രിമമായി സൃഷ്ടിച്ചതാണെന്നും (സിമുലേഷൻ) ബോപ് തന്നെ വ്യക്തമായി അവിടെ വിശദീകരിക്കുന്നുമുണ്ട്. 2020ൽ ബോപ് അപ്‍ലോഡ് ചെയ്ത ഈ വിഡിയോ മുൻപു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യഥാർഥമെന്ന രീതിയിൽ പ്രചരിച്ചതാണ്.

‘വിമാനങ്ങൾ വച്ചുള്ള ഗെയിം വിഡിയോകളുടെ സ്രഷ്ടാവ്’ എന്നാണു ബോപ് യൂട്യൂബ് ചാനലിലും ഫെയ്സ്ബുക് പേജിലും സ്വയം വിശേഷിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽപോയി നോക്കിയാൽ ഇതുപോലെ കൃത്രിമമായി സൃഷ്ടിച്ച ഒരുപാട് വിമാന വിഡിയോകൾ കാണാം.
അപ്പോൾ, രണ്ടാം ഭാഗമായി വന്ന, യാത്രക്കാർ ഇറങ്ങിയോടുന്ന വിഡിയോ? അതു യഥാർഥമാണ്. ജനുവരി 6ന് ഇറാനിൽ കാസ്പിയൻ എയർലൈൻസിന്റെ വിമാനം ലാൻഡ് ചെയ്തപ്പോൾ ഗിയർ തകരാറുണ്ടായതിനെത്തുടർന്നു യാത്രക്കാരെ പുറത്തിറക്കുന്നതിന്റെയാണു രണ്ടാമത്തെ വിഡിയോ. ഇതു പലരും ട്വിറ്ററിലും മറ്റും പോസ്റ്റ് ചെയ്തിട്ടുമുണ്ട്. കൃത്രിമമായി സൃഷ്ടിച്ച വിഡിയോയും യഥാർഥ വിഡിയോയും ചേർത്തുവച്ചുള്ള വ്യാജ പ്രചാരണമാണു നമ്മൾ കണ്ടത് എന്നർഥം.

വോട്ടിനൊപ്പം വ്യാജ പ്രളയം

തിരഞ്ഞെടുപ്പ്/ രാഷ്ട്രീയ പോരാട്ടം, യുദ്ധം/ സംഘർഷം, ദുരന്തം/ രോഗം എന്നീ മൂന്നു സന്ദർഭങ്ങളിലാണു വ്യാജവാർത്തകൾ ഏറ്റവും കൂടുതലുണ്ടാകാറുള്ളത്. 2020, 21 വർഷങ്ങളിൽ ലോകത്ത് ഏറ്റവുമധികം പ്രചരിച്ച വ്യാജവിവരങ്ങൾ കോവിഡിനെക്കുറിച്ചുള്ളതായിരുന്നുവെന്നു പല പഠനങ്ങളിൽ പറയുന്നുണ്ട്. തിരഞ്ഞെടുപ്പിലും യുദ്ധത്തിലുമൊക്കെ വ്യാജവിവരം ആയുധം പോലുമാകുമെന്നു നമുക്കറിയാം. സമൂഹമാധ്യമങ്ങളില്ലാത്ത കാലത്തും അതു പ്രയോഗിക്കപ്പെട്ടിട്ടുമുണ്ട്.

അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ചൂടിലേക്കു രാജ്യം കടന്നതോടെ നമ്മൾ വീണ്ടും വ്യാജ വാർത്തകളുടെ ഒഴുക്കിലേക്കു പ്രവേശിക്കുകയാണ്. ഈ സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശും പഞ്ചാബുമായിരിക്കും വ്യാജ പ്രചാരണങ്ങളുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ. തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ ബിജെപി വിട്ട് എസ്പിയിൽ ചേരുമെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതായി പ്രാദേശിക ചാനലിൽ വാർത്ത വന്നതായുള്ള സ്ക്രീൻ ഷോട്ടാണു വ്യാജരിൽ ഏറ്റവും പുതിയത്. ഇനിയും ഇത്തരം പ്രചാരണങ്ങൾ വന്നുകൊണ്ടേയിരിക്കും.

Content Highlights: CM Pinarayi Vijayan, USA, Garuda Indonesia Airlines, Election