നന്നായി വെള്ളം ചേർത്തു നേർപ്പിച്ച ഒരു നയംമാറ്റം പുതിയ മദ്യനയത്തിലുള്ളതു പലരുമത്ര ശ്രദ്ധിച്ചിട്ടില്ല. മദ്യനിരോധനം പ്രായോഗികമല്ലാത്തതിനാൽ മദ്യവർജനമായിരിക്കും ഇനി നമ്മുടെ സർക്കാരിന്റെ നയം. ഇന്നാട്ടിലെ സകലമാന ജനവും മദ്യം വർജിക്കണമെന്നു സർക്കാർ ആഗ്രഹിക്കുന്നു. ...Kerala Government liquor policy, Kerala Government liquor policy manorama news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നന്നായി വെള്ളം ചേർത്തു നേർപ്പിച്ച ഒരു നയംമാറ്റം പുതിയ മദ്യനയത്തിലുള്ളതു പലരുമത്ര ശ്രദ്ധിച്ചിട്ടില്ല. മദ്യനിരോധനം പ്രായോഗികമല്ലാത്തതിനാൽ മദ്യവർജനമായിരിക്കും ഇനി നമ്മുടെ സർക്കാരിന്റെ നയം. ഇന്നാട്ടിലെ സകലമാന ജനവും മദ്യം വർജിക്കണമെന്നു സർക്കാർ ആഗ്രഹിക്കുന്നു. അതിനായി സർക്കാർ കാശു മുടക്കി ബോധവൽക്കരണം നടത്തും. 

മദ്യം വിൽക്കുന്ന കടകളിലെല്ലാം മദ്യം വർജിക്കുക എന്നു വലിയ അക്ഷരത്തിലെഴുതിയ പോസ്റ്റർ ഒട്ടിക്കും. അവയിൽ മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും ചിരിക്കുന്ന മുഖം വലുപ്പത്തിൽ അച്ചടിച്ചിരിക്കും. ബാറുകളിലെ ഗ്ലാസുകളിൽ മദ്യം വർജിച്ചു നാടു നന്നാക്കുക എന്നു മലയാളത്തിലും, മദ്യപിച്ചു കഴിഞ്ഞാൽ‌‌ മലയാളം വായിക്കാൻ കഴിയാത്തവർക്കായി ഇംഗ്ലിഷിലും എഴുതിവയ്ക്കും. 

ADVERTISEMENT

മദ്യവർജനത്തെപ്പറ്റി വിദ്യാർഥികൾക്കായി പ്രസംഗ മത്സരം, ഉപന്യാസ മത്സരം, പെരുവഴിനാടകം എന്നിത്യാദികൾ നടത്താൻ എക്സൈസ് വകുപ്പ് പദ്ധതി തയാറാക്കുന്നുണ്ട്. മത്സര വിജയികൾക്കു ചില്ലുകുപ്പികൾ സമ്മാനമായി നൽകുന്നതിനെപ്പറ്റി അവസാന തീരുമാനമായിട്ടില്ല.

വർജനം എന്നാൽ ഉപേക്ഷിക്കലാണ്. എന്നാൽ, വിദേശമദ്യംപോലെ അന്തസ്സുള്ള കാര്യങ്ങളിൽ സംസ്കൃതം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട്, മദ്യവർജനം എന്നേ എക്സൈസ് രേഖകളിലും ആഹ്വാനങ്ങളിലുമുണ്ടാവൂ. ബവ്റിജസ് ശാലകളിലെയും ബാറുകളിലെയും പതിവുകാർക്കു സംസ്കൃതത്തിൽ അടിസ്ഥാന വിവരമുണ്ടാകുമെന്ന കാര്യത്തിൽ അധികൃതർക്കു സംശയമില്ല. 

ADVERTISEMENT

വർജനത്തിലുള്ളതു ത്യാഗമാണ്. ഈ ലോക സുഖങ്ങളെല്ലാം വർജിക്കുന്നവരാണു മാതൃകാപുരുഷന്മാരാകുന്നത്. കേരളം മാതൃകാ പുരുഷന്മാരുടെയും സ്ത്രീകളുടെയും നാടാകണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്? 

അതേസമയം, സംസ്ഥാനത്തു മദ്യവിൽപന കുറയണമെന്നു സർക്കാർ ആഗ്രഹിക്കുന്നില്ല. വിൽപന വർധിപ്പിക്കാനുള്ള തന്ത്രങ്ങൾ കുപ്പിയിലാക്കിക്കൊണ്ടിരിക്കുകയാണെന്നു മദ്യനയത്തിൽ ആവർത്തിച്ചു പറയുന്നുണ്ട്. ഇവിടെയാണു വർജനവും മാർജാരനും മുഖത്തോടുമുഖം നോക്കുന്നത്. മാർജാരൻ എന്നാൽ പൂച്ചയാകുന്നു; അതും ആൺപൂച്ച. 

ADVERTISEMENT

കണ്ണടച്ചു പാൽ കുടിക്കുന്ന പൂച്ചയുടെ അടുത്തുചെന്ന് വർജനം എന്നു പറഞ്ഞുനോക്കുക. കണ്ണു തുറക്കാതെതന്നെ പൂച്ചയുടെ മുഖത്തൊരു കള്ളച്ചിരി പരക്കും. വർജനത്തിന്റെ കള്ളത്തരം വേഗം മനസ്സിലാകുക മാർജാരനവർകൾക്കാണ്. പൂച്ച ചിരിക്കുമോ എന്നു സംശയമുള്ളവർ ലൂയി കാരൾ എന്ന എഴുത്തുകാരൻ സൃഷ്ടിച്ച ആലീസിന്റെ അദ്ഭുതലോകത്തിലൂടെ ഒരുതവണ സഞ്ചരിക്കണമെന്നാണ് അപ്പുക്കുട്ടന്റെ നിർദേശം. പൂച്ച അപ്രത്യക്ഷമായതിനു ശേഷവും പൂച്ചയുടെ ചിരി മരക്കൊമ്പിലിരിക്കുന്നതു സത്യംസത്യമായും ആലീസ് കണ്ടതാണ്. 

മദ്യവർജനം നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നു സർക്കാർ പ്രഖ്യാപിക്കുമ്പോൾ മരക്കൊമ്പിലെ പൂച്ചച്ചിരി തെളിഞ്ഞു കത്തും; ഉറപ്പ്.

English Summary: Kerala Government liquor policy