ഇന്ത്യയുടെ പ്രധാന വാണിജ്യ പങ്കാളിയാണ് ഗൾഫ്. ഊർജസുരക്ഷയുടെ കാര്യത്തിൽ ഒഴിച്ചുകൂടാനാകാത്ത സഹകാരിയാണ്. എഴുപതു ലക്ഷം ഇന്ത്യൻ പ്രവാസികളുടെ തൊഴിൽദാതാവാണ്. തീവ്രവാദഭീഷണി ചെ‌റുക്കുന്നതിലും ഗൾഫിന്റെ പ്രസക്തി വർധിക്കുകയാണ്. ഇതിനെയെല്ലാം അപകടത്തിലാക്കുന്ന തരത്തിലുള്ള Shashi Tharoor, Prophet Remark row, BJP, Manorama News

ഇന്ത്യയുടെ പ്രധാന വാണിജ്യ പങ്കാളിയാണ് ഗൾഫ്. ഊർജസുരക്ഷയുടെ കാര്യത്തിൽ ഒഴിച്ചുകൂടാനാകാത്ത സഹകാരിയാണ്. എഴുപതു ലക്ഷം ഇന്ത്യൻ പ്രവാസികളുടെ തൊഴിൽദാതാവാണ്. തീവ്രവാദഭീഷണി ചെ‌റുക്കുന്നതിലും ഗൾഫിന്റെ പ്രസക്തി വർധിക്കുകയാണ്. ഇതിനെയെല്ലാം അപകടത്തിലാക്കുന്ന തരത്തിലുള്ള Shashi Tharoor, Prophet Remark row, BJP, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ പ്രധാന വാണിജ്യ പങ്കാളിയാണ് ഗൾഫ്. ഊർജസുരക്ഷയുടെ കാര്യത്തിൽ ഒഴിച്ചുകൂടാനാകാത്ത സഹകാരിയാണ്. എഴുപതു ലക്ഷം ഇന്ത്യൻ പ്രവാസികളുടെ തൊഴിൽദാതാവാണ്. തീവ്രവാദഭീഷണി ചെ‌റുക്കുന്നതിലും ഗൾഫിന്റെ പ്രസക്തി വർധിക്കുകയാണ്. ഇതിനെയെല്ലാം അപകടത്തിലാക്കുന്ന തരത്തിലുള്ള Shashi Tharoor, Prophet Remark row, BJP, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ പ്രധാന വാണിജ്യ പങ്കാളിയാണ് ഗൾഫ്. ഊർജസുരക്ഷയുടെ കാര്യത്തിൽ ഒഴിച്ചുകൂടാനാകാത്ത സഹകാരിയാണ്. എഴുപതു ലക്ഷം ഇന്ത്യൻ പ്രവാസികളുടെ തൊഴിൽദാതാവാണ്. തീവ്രവാദഭീഷണി ചെ‌റുക്കുന്നതിലും ഗൾഫിന്റെ പ്രസക്തി വർധിക്കുകയാണ്. ഇതിനെയെല്ലാം അപകടത്തിലാക്കുന്ന തരത്തിലുള്ള ബിജെപിയുടെ പ്രാദേശിക സ്വാർഥ രാഷ്ട്രീയ ജൽപനങ്ങൾ തീർത്തും നിരുത്തരവാദപരമാണ്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം പാർട്ടിയായ ബിജെപിയുടെ രണ്ടു സുപ്രധാന വക്താക്കൾ പ്രവാചകനായ മുഹമ്മദ് നബിയെപ്പറ്റി നടത്തിയ നിന്ദാകരമായ പ്രസ്താവനകൾ ഉണ്ടാക്കിയ കോലാഹലം ഇതെഴുതുന്നതുവരെ അവസാനിച്ചിട്ടില്ല. ഭൂരിപക്ഷ ഹിന്ദുവോട്ടുകൾ പെട്ടിയിലാക്കാൻ മുസ്‌ലിം വിരുദ്ധനയങ്ങൾ പ്രത്യയശാസ്ത്രമാക്കിയിട്ടുള്ള ബിജെപി, അനുദിനം വിഷലിപ്തമാകുന്ന ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഇത്തരം മുസ്‌ലിം നിന്ദാപ്രഘോഷണങ്ങൾ അതിന്റെ അടിസ്ഥാന നിലപാടാക്കിയിരിക്കുകയാണ്. 

ADVERTISEMENT

എന്നാൽ, ഇത്തവണ പ്രവാചകനെത്തന്നെ അപമാനിച്ചുകൊണ്ട് അത് എല്ലാ പരിധികളും കടന്നിരിക്കുകയാണ്. ഹിന്ദിയിൽ നടത്തുന്ന പ്രാദേശിക രാഷ്ടീയ ചർച്ചകൾ ഹിന്ദി സംസാരിക്കുന്ന ടെലിവിഷൻ പ്രേക്ഷകരെ മാത്രമേ ബാധിക്കൂവെന്ന ധാരണ ഇന്റർനെറ്റിന്റെ കാലത്ത് അപ്പാടെ കാലഹരണപ്പെട്ടതാണ്. ഇന്ത്യയിൽ ഈ പ്രസ്താവനകൾ മുസ്‌ലിംകൾക്കിടയിൽ വേദനയും രോഷവും സൃഷ്ടിച്ചുവെങ്കിലും സർക്കാർ അതിനെ അപലപിക്കാൻ തയാറായില്ല. എന്നാൽ, ഇസ്‌ലാമിക രാജ്യങ്ങൾ ഈ സംഭവത്തെക്കുറിച്ചറിയുകയും ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തതോടെ തങ്ങളുടെ ചെയ്തികൾ മറയ്ക്കാനായി സർക്കാരിനു വെപ്രാളപ്പെടേണ്ടി വന്നു.

നയതന്ത്ര മാനദണ്ഡങ്ങൾ അനുസരിച്ച് വളരെ ശക്തമായ എതിർപ്പാണ് ഇന്ത്യ അഭിമുഖീകരിച്ചത്. അഞ്ചു ഗൾഫ് രാജ്യങ്ങളും പാക്കിസ്ഥാനും മലേഷ്യയും അവരവരുടെ തലസ്ഥാനങ്ങളിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തി പ്രസ്താവനയ്ക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയും അവ നടത്തിയവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മറ്റ് ആറു രാജ്യങ്ങൾ സംഭവത്തെ പരസ്യമായി അപലപിച്ചു. രാജ്യം സന്ദർശിക്കുന്ന ഇന്ത്യൻ വൈസ് പ്രസിഡന്റിനുള്ള ഔദ്യോഗികവിരുന്ന് ഖത്തർ റദ്ദാക്കി. ഇന്ത്യയോടു സൗഹൃദത്തിലല്ലാത്ത ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോൺഫറൻസ് ഇന്ത്യയെ അപലപിക്കാൻ ഈ അവസരം മുതലാക്കുകയും ഐക്യരാഷ്ട്ര സംഘടനയോട് ഇടപെടാൻ ആവശ്യപ്പെടുകയും ചെയ്തു. 11 ഇസ്‌ലാമിക രാജ്യങ്ങളിൽ ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനുള്ള നീക്കങ്ങൾ ഉയർന്നുവന്നു. ഗൾഫ് രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന കുറെ ഇന്ത്യക്കാർക്കു പിരിച്ചുവിടൽ അറിയിപ്പും ലഭിച്ചു.

പരുക്കു മറയ്ക്കാനും ചേതം കുറയ്ക്കാനുമായി ഇന്ത്യയ്ക്കു കുറെ പാടുപെടേണ്ടിവന്നു. ആക്ഷേപകരമായ പ്രസ്താവനകൾ ഇന്ത്യൻ സർക്കാരിന്റെ കാഴ്ചപ്പാടല്ലെന്നും അവ പൊതുനിലപാടിൽനിന്നു പുറത്തുള്ളവരുടെ ചെയ്തികളാണെന്നും മുസ്‌ലിം ലോകത്തോട് ഇന്ത്യ വിശദീകരിക്കുകയായിരുന്നു. (രാജ്യത്തെ മുഖ്യ രാഷ്ട്രീയ പാർട്ടി എന്തുകൊണ്ട് ഇത്തരക്കാരെ ഔദ്യോഗിക വക്താക്കളായി വച്ചിരിക്കുന്നു എന്നതിനു വിശദീകരണമില്ലതാനും.) രണ്ടു ബിജെപി വക്താക്കളെയും അവരുടെ പദവികളിൽ നിന്നു നീക്കി. ഒരാളെ ഭരണപക്ഷ പാർട്ടിയുടെ അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്യുകയും ഒരാളെ പുറത്താക്കുകയും ചെയ്തു. എന്നാൽ ഈ സംഭവം, ബിജെപി സർക്കാർ അഴിച്ചുവിടുകയോ അവഗണിക്കുകയോ ചെയ്യുന്ന മുസ്‌ലിം വിരുദ്ധ നിലപാടുകളെ ഉയർത്തിക്കാണിക്കുകയും മുസ്‌ലിം സമൂഹങ്ങളിൽ ഇന്ത്യയുടെ പ്രതിഛായ വല്ലാതെ മോശമാക്കുകയും ചെയ്തു.

ഈ തിരിച്ചടിയും ഇസ്‌ലാം ലോകത്തു നിന്നുള്ള വിമർശനങ്ങൾക്കു മുന്നിലെ ഉടൻ കീഴടങ്ങലും ഇന്ത്യൻ താൽപര്യങ്ങൾക്കു ഗൾഫ് എത്രമാത്രം സുപ്രധാനമാണ് എന്നു വീണ്ടും ഓർമിപ്പിക്കുകയാണ്. ഇന്ത്യയുടെ പ്രധാന വാണിജ്യ പങ്കാളിയാണു ഗൾഫ്. ഊർജസുരക്ഷയുടെ കാര്യത്തിൽ നമുക്ക് ഒഴിച്ചുകൂടാനാകാത്ത സഹകാരിയാണ്. എഴുപതു ലക്ഷം ഇന്ത്യൻ പ്രവാസികളെ അവരുടെ കുടുംബങ്ങളെ പോറ്റാൻ സഹായിക്കുന്ന തൊഴിൽദാതാവാണ്. പല കോണുകളിൽനിന്നും പെരുകി വരുന്ന തീവ്രവാദഭീഷണി ചെ‌റുക്കുന്നതിൽ ഇന്ത്യയുടെ സുരക്ഷാ പങ്കാളിയെന്ന നിലയിൽ ഗൾഫിന്റെ പ്രസക്തി അനുദിനം വർധിക്കുന്ന സാഹചര്യവുമാണ്. ഇതിനെയെല്ലാം അപകടത്തിലാക്കുന്ന തരത്തിലുള്ള ബിജെപിയുടെ പ്രാദേശിക സ്വാർഥ രാഷ്ട്രീയ ജൽപനങ്ങൾ തീർത്തും നിരുത്തരവാദപരമാണ്. മുസ്‌ലിം രാജ്യങ്ങളുമായുള്ള നയബന്ധങ്ങൾ ശക്തിപ്പെടുത്താൻ– പ്രത്യേകിച്ചു ഗൾഫ് മേഖലയുമായി– മോദി സർക്കാർ കാര്യമായി ശ്രമിക്കുകയും ഇന്ത്യൻ വിദേശനയത്തിൽ അവരുടെ സ്ഥാനം വളരെ ഉയരത്തിലായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. 

ADVERTISEMENT

മുസ്‌ലിം താൽപര്യങ്ങൾക്ക് ആതിഥേയത്വമരുളുകയും നമ്മുടെ നാനാത്വത്തെ ഉദ്ഘോഷിക്കുകയും ഇവിടുത്തെ ഗണ്യമായ മുസ്‌ലിം ജനതയെ അഭിമാനത്തോടെ അംഗീകരിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യ എന്നും സ്വീകാര്യത നേടിയിരുന്നു. 

ഇന്ത്യക്കാരെന്നും മുസ്‌ലിംകളെന്നും ഒരേ സമയം അഭിമാനിക്കുന്ന ചലച്ചിത്രതാരങ്ങളും ബിസിനസുകാരും കായികതാരങ്ങളും മാത്രമല്ല, ഇന്ത്യൻ പ്രസിഡന്റുമാരും വിദേശകാര്യ മന്ത്രിമാരും സ്ഥാനപതിമാരും മുസ്‌ലിം ലോകത്തിനു പരിചിതരാണ്. ഇസ്‌ലാമിക് പാക്കിസ്ഥാന്റെ നിരന്തര ശത്രുത നിലനിൽക്കുമ്പോഴും ഇന്ത്യയുടെ ഈ നിലപാടുകളിലെ സവിശേഷതകളും നമ്മുടെ ആഭ്യന്തര സഹവർത്തിത്വത്തിന്റെ സംസ്കാരവുമാണു മുസ്‌ലിം രാജ്യങ്ങളെ ഇന്ത്യയുടെ അടുപ്പക്കാരാക്കിയത്.

ഇന്ത്യയിലെ ഭരണകക്ഷി സ്പോൺസർ ചെയ്യുന്ന രാഷ്ട്രീയ നിലപാടുകളും അതിന്റെ വിടുവായത്തങ്ങൾക്കു നേർക്കു സർക്കാർ കാണിക്കുന്ന നിസ്സംഗതയും ഈ നേട്ടങ്ങളെയെല്ലാം വല്ലാതെ ശോഷിപ്പിച്ചിരിക്കുകയാണ്. പ്രാദേശിക താൽപര്യങ്ങൾ രാജ്യതാൽപര്യങ്ങൾക്കു തുരങ്കം വയ്ക്കുന്നുവെന്നു കണ്ടാൽ നാം ആദ്യ പരിഗണന കൊടുക്കേണ്ടതു രാജ്യത്തിനാണ്. എന്നാൽ, സ്വന്തം അസ്തിത്വവും അതിന്മേലും അധീശത്വമുള്ള പാർട്ടിയുടെ വികാരങ്ങളും തമ്മിൽ വേർതിരിക്കാനറിയാത്ത ഒരു സർക്കാരിനെ ആദ്യമായി നമുക്കു കിട്ടിയിരിക്കുന്നുവെന്നു വേണം മനസ്സിലാക്കാൻ. അപകീർത്തി പ്രസ്താവനകൾ നടത്തിയ വക്താക്കളെ തങ്ങൾ പുറത്താക്കിയെന്ന ബിജെപി ജനറൽ സെക്രട്ടറിയുടെ വിശദീകരണ പ്രസ്താവന ഒമാനിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി വിതരണം ചെയ്യുകവരെയുണ്ടായി. എന്താണു സംഭവിച്ചത്? ഇന്ത്യൻ സർക്കാരും അതിനു സംഭവിച്ച പരുവക്കേടു മറയ്ക്കാനായി വിദേശകാര്യ മന്ത്രാലയം ആശ്രയിച്ച ഒരു രാഷ്ട്രീയ പാർട്ടിയും തമ്മിലുള്ള വേർ‌തിരിവ് ഇല്ലാതായിരിക്കുന്നു. അസ്വസ്ഥമായ ഈ സംഭവം വെളിപ്പെടുത്തുന്നത്, നമ്മുടെ എംബസികൾ ഭരണകക്ഷിയുടെ താൽപര്യങ്ങളെ സേവിക്കുന്നതിൽ കൂടുതൽ തൽപരരായിരിക്കുന്നു എന്നാണ്. 

വിദേശ വിമർശകർക്കു മുന്നിൽ നിരുപാധികം മുട്ടുമടക്കേണ്ടി വന്നതിന്റെ അപമാനം ഏൽക്കേണ്ടതു സർക്കാരല്ലെന്നും ഭരണകക്ഷിയാണെന്നും വാദിക്കുന്നവരുണ്ട്.   അതായത്, ബിജെപിയാണ് അതിന്റെ ഔദ്യോഗിക വക്താക്കൾ പുറപ്പെടുവിച്ച അപമാനകരമായ വാക്കുകൾക്കു ലോകത്തിനു മുന്നിൽ മുട്ടുകുത്തി മാപ്പു പറയേണ്ടതെന്ന്. എന്നാൽ, നമ്മുടെ സർക്കാരും യഥാർഥത്തിൽ മാപ്പു പറയേണ്ടതുണ്ട്. വിദേശരാജ്യങ്ങളോടല്ല, സ്വന്തം ജനതയോട്: വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ ഇന്ത്യയിലെ നിലവിലുള്ള ക്രിമിനൽ നിയമങ്ങൾപ്രകാരം നടപടിയെടുക്കുന്നതിൽ വരുത്തിയ മാപ്പർഹിക്കാത്ത പരാജയത്തിന്. 

ADVERTISEMENT

ഇന്ത്യൻ ശിക്ഷാ നിയമം 295 എ വകുപ്പു പ്രകാരം, ‘രാജ്യത്തെ ഏതെങ്കിലും പൗരസമൂഹത്തിന്റെ മതവികാരങ്ങളെ അപമാനിക്കുന്നത്’ ക്രിമിനൽ കുറ്റമാണ്. ‘എഴുതപ്പെടുകയോ പറയപ്പെടുകയോ ചെയ്യുന്ന വാക്കുകൾകൊണ്ടോ ചിഹ്നങ്ങൾകൊണ്ടോ ഏതെങ്കിലും മതത്തെയോ മതവിശ്വാസത്തെയോ അപമാനിക്കുകയോ അതിനുള്ള ശ്രമം നടത്തുകയോ’ ചെയ്യുന്നവർക്കെതിരെ പൊലീസ് ശിക്ഷാനടപടി സ്വീകരിക്കേണ്ടതാണ്. എന്നാൽ, ബിജെപിയുടെ വിദ്വേഷവാഹകരായ വക്താക്കളും മാധ്യമങ്ങളിലെ അവരുടെ സഹായികളും ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തിനു തെളിവാണ്, കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ് ഇവർക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കിയില്ല എന്നുള്ളത്. (വൈകിയെങ്കിലും, ബിജെപി ഇതര സർക്കാരിനു കീഴിലുള്ള മഹാരാഷ്ട്ര പൊലീസ് പ്രവാചകനിന്ദ സംബന്ധിച്ച പരാതികളിൽ കേസുകളെടുക്കുകയുണ്ടായി.) 

എന്തായാലും ഈ സംഭവത്തിലൂടെ, രാജ്യത്തിനകത്തെ വിദ്വേഷ വാചകമടി വിദേശത്തും അലകളുണ്ടാക്കുമെന്ന യാഥാർഥ്യം സർക്കാരിനു ബോധ്യപ്പെട്ടിരിക്കുന്നു എന്നു നമുക്കു കരുതാം. ഇന്ത്യയെ ‘വിശ്വഗുരു’ എന്നാണു പ്രധാനമന്ത്രി വിശേഷിപ്പിക്കുന്നത്. നല്ല ഒരു ഗുരുവാകുന്നതിനു മുൻപ് നല്ല ശിഷ്യനാകേണ്ടതുണ്ട്. ഈയാഴ്ച ന്യൂഡൽഹി പഠിച്ച ഒരു പാഠം ഇതാണ്.

English Summary: Shashi Tharoor on Prophet remark row