നമ്മളുദ്ദേശിക്കുന്നതിനെക്കാൾ വലിയ വിഷയമാണു സർ, എൻട്രൻസ്. നമ്മുടെ രാജ്യത്ത് എൻട്രൻസ് പരീക്ഷകൾ തുടങ്ങിയതു പഴയ കൽക്കട്ടയിലാണെന്നാണ് അപ്പുക്കുട്ടനു കിട്ടിയ വിവരം. 1857ൽ ആരംഭിച്ച കൽക്കട്ട സർവകലാശാലയിൽ അക്കാലത്തുതന്നെ പ്രവേശനപരീക്ഷയും തുടങ്ങി. പരീക്ഷ ജയിച്ചു വരുന്നവർക്കു മാത്രം അഡ്മിഷൻ Saji cherian, Politics, Entrance exam, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മളുദ്ദേശിക്കുന്നതിനെക്കാൾ വലിയ വിഷയമാണു സർ, എൻട്രൻസ്. നമ്മുടെ രാജ്യത്ത് എൻട്രൻസ് പരീക്ഷകൾ തുടങ്ങിയതു പഴയ കൽക്കട്ടയിലാണെന്നാണ് അപ്പുക്കുട്ടനു കിട്ടിയ വിവരം. 1857ൽ ആരംഭിച്ച കൽക്കട്ട സർവകലാശാലയിൽ അക്കാലത്തുതന്നെ പ്രവേശനപരീക്ഷയും തുടങ്ങി. പരീക്ഷ ജയിച്ചു വരുന്നവർക്കു മാത്രം അഡ്മിഷൻ. കാലക്രമത്തിൽ നഗരം കൊൽക്കത്തയായിത്തീർന്നെങ്കിലും സർവകലാശാല കൽക്കട്ടയായിത്തന്നെ നിൽക്കുന്നു. എൻട്രൻസ് അവിടെ നിൽക്കാതെ നാടാകെപ്പടർന്നു. 

എൽകെജി പ്രവേശനത്തിനുപോലും എൻട്രൻസ് പരീക്ഷയുള്ള ഈ നാട്ടിൽ ജനപ്രതിനിധിയാകാൻ, ഹാ കഷ്ടം, പരീക്ഷയൊന്നുമില്ല. നമുക്കുവേണ്ടി നിയമനിർമാണം നടത്തുന്നുവെന്നു നാം വിചാരിക്കുന്ന എംഎൽഎമാർക്കും എംപിമാർക്കും പ്രവേശനപരീക്ഷയില്ല. നമ്മളെ ഭരിക്കുന്ന മന്ത്രിമാർക്കുമില്ല എൻട്രൻസ്. അതൊരു ചെറിയ പ്രശ്നമല്ല. ഇപ്പറഞ്ഞവർക്കു ചില കാര്യങ്ങളിലെങ്കിലും അത്യാവശ്യം വിവരമുണ്ടോ എന്നറിയാനൊരു പ്രവേശനപരീക്ഷ വേണ്ടേ, സർ? ഉദാഹരണത്തിന്, ഭരണഘടന എന്നാൽ എന്ത്, അതിൽ എന്താണുള്ളത്, അതിലെ വ്യവസ്ഥകൾ തെരുവിലിട്ടലക്കിയാൽ എന്താണു കുഴപ്പം എന്നിത്യാദി കാര്യങ്ങളിൽ ഒരു എൻട്രൻസ് പാസ്സായിരുന്നെങ്കിൽ സജി ചെറിയാനു മന്ത്രിസ്ഥാനം വച്ചൊഴിയേണ്ടി വരുമായിരുന്നില്ല. 

ADVERTISEMENT

നാട്ടുകാർ വോട്ടു ചെയ്തോട്ടെ; ജയിപ്പിച്ചോട്ടെ. പക്ഷേ, നാമനിർദേശ പത്രിക നൽകുന്നതിനു മുൻപ് എൻട്രൻസ് ജയിക്കണം. വിദേശത്തു പോകുന്നതിനു മുൻപ് ഇംഗ്ലിഷിൽ വിവരമുണ്ടോ എന്നറിയാൻ ഐഇഎൽടിഎസ്, ഒഇടി എന്നിത്യാദി പരീക്ഷകൾ എഴുതുന്നതുപോലെ വിചാരിച്ചാൽ മതി. 

ഭരണഘടന മാത്രമല്ല, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം തുടങ്ങിയവയിലുള്ള അടിസ്ഥാന വിവരംകൂടി എൻട്രൻസിൽ അളക്കണം. എൻട്രൻസിൽ ഒന്നാം റാങ്ക് നേടിയ നാടിന്റെ ഓമനപ്പുത്രനെ നിയമസഭയിലേക്ക് അയയ്ക്കാൻ, പ്രിയപ്പെട്ടവരേ, നമുക്കു സുവർണാവസരം കൈവന്നിരിക്കുകയാണ് എന്ന് ഉച്ചഭാഷിണിയിൽ കേൾക്കുമ്പോൾതന്നെ വോട്ടർമാർക്കു രോമാഞ്ചം വരും. ചുവരെഴുത്തിലും പോസ്റ്ററിലുമൊക്കെ റാങ്ക് നമ്പർ തലയെടുപ്പോടെ നിൽക്കട്ടെ.  കഷ്ടപ്പെട്ടു സംഘടിപ്പിക്കുന്ന സ്ഥാനമാനങ്ങൾ ഒരു പ്രസംഗത്തിന്റെ പേരിൽ ഓടയിലൊഴുകിപ്പോകുന്ന തലയിലെഴുത്തു മായ്ക്കാൻ ഇതേയുള്ളൂ മാർഗം. 

ADVERTISEMENT

എംഎൽഎയാകാനും എംപിയാകാനും പറ്റിയാലൊരു മന്ത്രിയാകാനും ആഗ്രഹിക്കുന്നവർ ഏറെയുള്ളതിനാൽ അവർക്കായി നാടുനീളെ എൻട്രൻസ് കോച്ചിങ് കേന്ദ്രങ്ങൾ പൊട്ടിമുളയ്ക്കും. അതുവഴി എത്രയോ പേർക്കാണു തൊഴിലവസരങ്ങൾ തുറന്നുകിട്ടുക. അതും നമ്മുടെ ദേശീയ ലക്ഷ്യങ്ങളിൽപ്പെട്ടതുതന്നെയാണല്ലോ.

English Summary: Tharangangalil Panachi